Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരാളെ കൊല്ലുമ്പോള്‍ എങ്ങനെ തെളിവില്ലാതെ കൊല്ലണം';ദിലീപിന്റെ ഓഡിയോ പുറത്ത് വിടുമെന്ന് ബാലചന്ദ്രകുമാർ

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വീണ്ടും രംഗത്ത്. ഹൈക്കോടതിയില്‍ ദിലീപ് ഉന്നയിച്ച ആരോപണങ്ങള്‍ ബാലചന്ദ്ര കുമാര്‍ തള്ളി. ബാലചന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമത്വം നടത്തിയിട്ടുണ്ട് എന്നതടക്കമുളള ആരോപണങ്ങള്‍ ദിലീപ് ഉന്നയിച്ചിരുന്നു.

Recommended Video

cmsvideo
    അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ദിലീപ് പദ്ധതിയിടുന്ന ഓഡിയോ കൈമാറി ബാലചന്ദ്രകുമാര്‍

    ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദം നടക്കവേയാണ് ബാലചന്ദ്ര കുമാറിനെതിരെ ദിലീപ് രംഗത്ത് വന്നത്. എന്നാല്‍ രക്ഷപ്പെടാന്‍ വേണ്ടി ദിലീപ് കള്ളം പറയുകയാണെന്ന് ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

    1

    ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: ''പല വ്യാജ ആരോപണങ്ങളും ഇന്ന് പറയുന്നത് താന്‍ കേട്ടു. എന്തെങ്കിലും തെളിവുണ്ടോ എന്നാണ് ചോദിക്കാനുളളത്. പരാതി കൊടുക്കുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെങ്കില്‍ പുറത്ത് വിടണം. 2021 നവംബര്‍ 25ന് പരാതി കൊടുക്കുന്നു. ഡിസംബര്‍ 25ന് ഒരു മാധ്യമം വഴി ഈ വാര്‍ത്ത പുറത്ത് വന്നു. ഡിസംബര്‍ 27ന് നെടുമ്പാശേരി പോലീസിന് പരാതി കൊടുത്തു. അതിന് ശേഷമാണ് പോലീസ് തന്നെ ബന്ധപ്പെട്ടത്''.

    2

    ''ടാബിനേയും ലാപ് ടോപിനേയും കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചിട്ടുളളതാണ്. താന്‍ എന്തൊക്കെ ഡിവൈസുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തു എന്ന് പോലും രാമന്‍ പിളള ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ഹാജരാക്കേണ്ട ഡിവൈസുകളെല്ലാം കൃത്യമായി ഹാജരാക്കിയിട്ടുണ്ട്. ഓഡിയോകളില്‍ കൃത്രിമത്വം നടത്തിയിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയും''.

    3

    ''തന്റെ ഓഡിയോ ക്ലിപ്പ് കോടതിയില്‍ നല്‍കി എന്ന് പറയുന്നത് പുറത്ത് വിടണം. താനുമായി എന്തെങ്കിലും ശത്രുത ഉണ്ടോ എന്ന് അത് പുറത്ത് വരുമ്പോള്‍ മനസ്സിലാകും. അല്ലാതെ മാധ്യമങ്ങളേയോ കോടതിയേയോ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. ശാപവാക്ക് പറഞ്ഞു എന്നാണ് ദിലീപ് പറയുന്നത്.. ഒരാളെ കൊല്ലുമ്പോള്‍ എങ്ങനെ തെളിവില്ലാതെ കൊല്ലണം എന്ന് ദിലീപ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് തന്റെ കയ്യിലുണ്ട്''.

    4

    ''അത് താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തിട്ടുണ്ട്. അത് കേള്‍ക്കാത്തത് കൊണ്ടാണ് ഈ ശാപവാക്കില്‍ കിടന്ന് കറങ്ങുന്നത്. അതൊക്കെ വരും മണിക്കൂറുകളില്‍ പുറത്ത് വരും. സൗഹൃദത്തിലായിരിക്കുമ്പോള്‍ തന്റെ പ്രശ്‌നങ്ങള്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ ചെറുപ്പം മുതലുളള പ്രശ്‌നങ്ങള്‍ തന്നോടും പറഞ്ഞിട്ടുണ്ട്. താന്‍ ഒരു കാര്യം ആവശ്യപ്പെട്ടിട്ട് അദ്ദേഹം ഒരിക്കലും പറ്റില്ല എന്ന് പറഞ്ഞിട്ടില്ല. എങ്കിലല്ലേ വൈരാഗ്യം തോന്നേണ്ടതുളളൂ''.

    5

    ''താന്‍ അന്വേഷണ സംഘത്തിന് കൈമാറിയ തെളിവുകളില്‍ എല്ലാം പുറത്ത് വന്നിട്ടില്ല. ഒരാളെ തട്ടുമ്പോള്‍ എങ്ങനെ തട്ടണം, എന്നാലേ നില്‍ക്കാന്‍ പറ്റൂ എന്ന് ദിലീപ് അനൂപിന് നിര്‍ദേശം കൊടുക്കുന്ന ഓഡിയോ തന്റെ കയ്യിലുണ്ട്. അന്വേഷണ സംഘത്തിന് അത് കൈമാറിയിട്ടുണ്ട്. അത് താന്‍ പുറത്ത് വിടും. ഇന്നത്തെ ആരോപണങ്ങള്‍ രക്ഷപ്പെടാനുളള വാദങ്ങളാണ്. ഇതിലൊന്ന് പോലും അവരെ കൊണ്ട് തെളിയിക്കാനാകില്ല''.

    6

    ''അന്വേഷണ ഉദ്യോഗസ്ഥരോട് നാളിത് വരെയും ഒരു ബന്ധവും ഇല്ല. ദിലീപിനോട് പക തീര്‍ക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല. താന്‍ സത്യം തുറന്ന് പറഞ്ഞു. അപ്പോള്‍ പ്രതിരോധിക്കാന്‍ വേണ്ടി കാണിക്കുന്ന അവസാനത്തെ അടവുകളാണ്. തനിക്ക് 110 ശതമാനം ആത്മവിശ്വാസമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരില്‍ ബൈജു പൗലോസ് എന്ന ഉദ്യോഗസ്ഥനോടാണ് ദിലീപിന് ഏറ്റവും കൂടുതല്‍ ശത്രുത ഉളളത്''.

    7

    കൂട്ടത്തോടെ കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരും. ഫോണില്‍ സംസാരിച്ചതല്ല. അവിടെ ഇരുന്ന് നിര്‍ദേശം കൊടുത്തത് താന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് രക്ഷപ്പെടാന്‍ പറ്റില്ല. ശാപവാക്കാണെന്ന് തോന്നുന്നുവെങ്കില്‍ അങ്ങനെ വിശ്വസിക്കൂ. ബൈജു പൗലോസിനെ ട്രക്ക് ഇടിച്ച് കൊല്ലാന്‍ പറഞ്ഞത് ഇതിന്റെ കൂടെ തന്നെ പറഞ്ഞതാണ്, എന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+