വിവാദത്തിൽ മേയർ ബീന ഫിലിപ്പ് കുടുങ്ങുമോ;തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സിപിഎം
കോഴിക്കോട്: ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ നടപടി നേരിടേണ്ടിവരുമെന്ന റിപ്പോർട്ടുകൾക്കിടെ കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സിപിഐഎം. ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിനെ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയർത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണിത്. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താൽ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു.

തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി ബീന ഫിലിപ്പും രംഗത്തെത്തിയിരുന്നു. ബാലഗോകുലം പരിപാടിക്ക് പോകുന്നതിന് പാർട്ടിയുടെ അനുവാദം ചോദിക്കണമെന്ന് തോന്നിയിട്ടില്ലെന്നാണ് ബീന ഫിലിപ്പ് പ്രതികരിച്ചത്. ബിജെപിക്കാർ നടത്തുന്ന പല പരിപാടികളിലും പോകാറുണ്ട്. അവിടെയൊന്നും വർഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ലെന്നും ബീന വിശദീകരിച്ചിരുന്നു. തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്നും മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചിരുന്നു.
നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍
ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഐഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ച് പ്രതിരോധം തീര്‍ക്കാനുള്ള നീക്കത്തിനിടയിലാണ് മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായി എത്തിയത്. ഇത് പാർട്ടിക്കി വലിയ ക്ഷിണം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.












Click it and Unblock the Notifications