റെയില്‍വേ യാത്രക്കാരില്‍ നിന്നും കോടികള്‍ പിഴിയുന്നു: പക്ഷെ സുരക്ഷയ്ക്ക് എന്ത് ചെയ്യുന്നു; ബ്രിട്ടാസ്
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനുകളുടെയും സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെയും പേരിൽ മേനിനടിക്കുന്ന സർക്കാർ ട്രാക്കുകളും സിഗ്നൽ സമ്പ്രദായവും ബ്രേക്കിങ് സംവിധാനവും കുറ്റമറ്റതാക്കാൻ പണം ചെലവിടുന്നില്ലെന്ന് സിപിഎം നേതാവും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ്. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ് സിഗ്‌നൽ സംവിധാനം നവീകരിക്കാൻ നീക്കിവയ്‌ക്കുന്നത്. ബാലസോർ ദുരന്തത്തിന്റെ ചിത്രം അനാവരണം ചെയ്യപ്പെടുമ്പോൾ നമ്മുടെ റെയിൽവേ ഗതാഗതത്തെ ചൂഴ്ന്നു നിൽക്കുന്ന ആ പ്രതിസന്ധിയുടെ ചെറിയൊരു അഗ്രം മാത്രമാണ് പുറത്തേക്ക് വരുന്നതെന്നും അദ്ദേഹം വിമർശിക്കുന്നു.
റ്റൊരു ബാലസോർ ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയ കച്ചവടം അവസാനിപ്പിച്ച് റയിൽവേ മേഖലയുടെ യാഥാർഥ്യങ്ങൾ മനസ്സിലാക്കിയുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വന്ദേഭാരതിനെ മുൻനിർത്തിയുള്ള ആരവും ആർപ്പും കണ്ട് ഇ.ശ്രീധരനെ പോലുള്ളവർ ഒരു കാര്യം പറഞ്ഞുവച്ചു; "ഒരു തീവണ്ടി വേഗത കൂട്ടി ഓടിച്ചത് കൊണ്ട് നമ്മുടെ തീവണ്ടിഗതാഗത പ്രശ്നത്തിന് പരിഹാരം ആകുന്നില്ല. റെയിൽവേയുടെ അടിസ്ഥാന മേഖലയിലാണ് തിരുത്തൽ വേണ്ടത്. ട്രാക്കുകൾ മാറ്റുക, അവയുടെ വളവുകൾ നിവർത്തുക, സിഗ്നലിംഗ് സംവിധാനം ആധുനികവത്കരിക്കുക തുടങ്ങിയ ജോലികൾ ചെയ്താൽ മാത്രമേ റെയിൽവേ ഗതാഗതം സുഗമമാകൂ ..."
വേഗത കൂടിയ തീവണ്ടികൾ ഓടിക്കണമെങ്കിൽ സമർപ്പിതമായിട്ടുള്ള റെയിൽ പാളങ്ങൾ വേണമെന്നുള്ളതാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തിൻറെ കെ-റെയിലിനെ എതിർക്കുന്നവർ പോലും ഇക്കാര്യം അടിവരയിടുന്നുണ്ട്. എന്നാൽ വന്ദേഭാരത് വന്നാൽ കേരളത്തിൻറെ തീവണ്ടി ഗതാഗത പ്രശ്നം പരിഹരിക്കുമെന്നാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ പോലും പറഞ്ഞു വച്ചത്. കേന്ദ്ര ഭരണകക്ഷിയാകട്ടെ വന്ദേഭാരതിനെ മുൻനിർത്തി തീവണ്ടി സ്റ്റേഷനുകൾ ഏറെക്കുറെ ഏറ്റെടുത്ത് വലിയ ആരവും ആർപ്പുമാണ് അഴിച്ചുവിട്ടത്.
ഓരോ വന്ദേഭാരത് സർവീസും ആരംഭിക്കാൻ വേണ്ടി പ്രധാനമന്ത്രി ഓരോ ഇടങ്ങളിലും പറന്നിറങ്ങി. അപ്പോഴും ഇന്ത്യൻ റെയിൽവേയുടെ യഥാർത്ഥ പ്രതിസന്ധി എന്താണെന്ന് കേന്ദ്രസർക്കാർ ആരോടും പറഞ്ഞില്ല. ഇന്ന് ഒറീസയിലെ ബാലസോറിൽ വലിയൊരു ദുരന്തത്തിന്റെ ചിത്രം അനാവരണം ചെയ്യപ്പെടുമ്പോൾ നമ്മുടെ റെയിൽവേ ഗതാഗതത്തെ ചൂഴ്ന്നു നിൽക്കുന്ന ആ പ്രതിസന്ധിയുടെ ചെറിയൊരു അഗ്രം മാത്രമാണ് പുറത്തേക്ക് വരുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ കോവിഡ് പ്രതിസന്ധി കാലത്ത് പോലും ഒരുകാലത്തും ഇല്ലാത്ത രീതിയിൽ യാത്രക്കാരെ പിഴിയുകയാണ് റെയിൽവേ ചെയ്തത്. അതിനുവേണ്ടി പല നൂതന പദ്ധതികളും അവർ നടപ്പിലാക്കി. തത്ക്കാലിന് പുറത്ത് ഒരു പ്രീമിയം തത്ക്കാൽ കൊണ്ടുവന്നു. ക്യാൻസലേഷൻ ഇനത്തിൽ മാത്രം വലിയൊരു തുക റെയിൽവേ യാത്രക്കാരിൽ നിന്നും പിഴിഞ്ഞെടുത്തു.
കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ 5 വർഷത്തിനിടെ ഫ്ലക്സി നിരക്ക്, തത്കാൽ, പ്രീമിയം തത്കാൽ എന്നീ ഇനങ്ങളിൽ 12,128 കോടി രൂപയാണ് റെയിൽവേ അധികമായി സമാഹരിച്ചത്. ഫ്ലക്സിയിൽ നിന്ന് മാത്രം 3,792 കോടി അധികവരുമാനമുണ്ടാക്കി. തത്കാലിൽനിന്ന് 5,937 കോടിയും പ്രീമിയം തത്കാലിൽനിന്ന് 2,399 കോടിയും വരുമാനമുണ്ടാക്കി. നികുതിക്കുമേൽ നികുതി എന്നപോലെ തത്കാലിനു മേൽ പ്രീമിയം എന്ന വിദ്യ കണ്ടെത്താൻ ബിജെപി സർക്കാരിനുമാത്രമേ കഴിയൂ! എന്താണ് ഫ്ലക്സി നിരക്ക് എന്നുപോലും സാധാരണ യാത്രക്കാർക്ക് അറിയില്ല.
യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് നിരക്കുകൾ ഉയർത്തുക എന്നുള്ള തന്ത്രത്തിന്റെ പേരാണ് ഫ്ലക്സി. സ്വകാര്യ വിമാനകമ്പനികൾ ഈ മാർഗം അവലംബിച്ചാണ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. ഇക്കാര്യത്തിൽ ഇടപെടാൻ തങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് പറയുന്ന കേന്ദ്രം തന്നെയാണ് ഈ വിദ്യ റെയിൽവേക്കായി കടം കൊണ്ടിട്ടുള്ളത് എന്നതാണ് ഏറെ വിരോധാഭാസം.
വന്ദേ ഭാരത് ട്രെയിനുകളുടെയും സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെയും പേരിൽ മേനിനടിക്കുന്ന സർക്കാർ ട്രാക്കുകളും സിഗ്നൽ സമ്പ്രദായവും ബ്രേക്കിങ് സംവിധാനവും കുറ്റമറ്റതാക്കാൻ പണം ചെലവിടുന്നില്ല. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ് സിഗ്‌നൽ സംവിധാനം നവീകരിക്കാൻ നീക്കിവയ്‌ക്കുന്നത്. ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള 'കവച്' സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രമാണുള്ളത്.
ഇതിനുപുറമെ വർഷങ്ങളായി നിയമനം നടത്താതെ തസ്തികകൾ ഒഴിച്ചിട്ട് ഇരിക്കുന്നത് ജീവനക്കാരിലും സമ്മർദ്ദം ചെലുത്തുന്നു. എൻജിനിയർമാർ, ടെക്‌നീഷ്യന്മാർ, സ്‌റ്റേഷൻ മാസ്റ്റർമാർ, ലോക്കോ പൈലറ്റ് എന്നിവരുടെ അടക്കം തസ്‌തികകളാണ് വർഷങ്ങളായി
നിയമനം നടത്താതെ റെയിൽവേ ഒഴിച്ചിട്ടിരിക്കുന്നത്. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമായ 3.14 ലക്ഷം തസ്‌തികകളിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. രാഷ്ട്രീയ കച്ചവടം അവസാനിപ്പിച്ച് റയിൽവേ മേഖലയുടെ യാഥാർഥ്യങ്ങൾ മനസ്സിലാക്കിയുള്ള നടപടികളാണ് വേണ്ടത് - മറ്റൊരു ബാലസോർ ആവർത്തിക്കാതിരിക്കാൻ.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications