കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവം: ബാലുശേരി ഉപജില്ല മുൻപിൽ

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ 87 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 216 പോയന്റുകളുമായി ബാലുശേരി ഉപജില്ല മുന്നില്‍. 197 പോയന്റുകളുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള വടകര ഉപജില്ല 147 പോയന്റുകൾ നേടി.

ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 33 പോയന്റുമായി നടുവണ്ണൂർ ജിഎച്ച്എസ്എസാണ് മുന്നില്‍. ഹയർ സെക്കൻഡറി വിഭാഗത്തിൽ 38 പോയന്റുകളുമായി വട്ടോളി നാഷണൽ എച്ച് എസ് എസ് മുൻപിൽ.

inauguration

യു പി ജനറൽ വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് എച്ച്എസ്എസ് 20 പോയന്റ് നേടി മുന്നില്‍ നില്‍ക്കുന്നു. മേള സാഹിത്യകാരന്‍ യു.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യനന്‍മയാണ് കലയുടെ പരംപൊരുള്‍ എന്ന് അദ്ദേഹം പറഞ്ഞു. കലയില്‍ വേര്‍തിരിവുകള്‍ മുന്‍കാലത്ത് ഉണ്ടായിരുന്നില്ല. കലാരൂപം അവതരിപ്പിക്കുന്നവരുടെ പശ്ചാത്തലം ആരും തിരഞ്ഞിരുന്നില്ല. കലാരൂപം അവതരിപ്പിക്കാന്‍ വ്യക്തി പ്രാപ്തമാണോ എന്നത് മാത്രമായിരുന്നു നോക്കിയിരുന്നത്. ഇന്ന് അതില്‍ മാറ്റം വരുന്നു. അവതരിപ്പിക്കുന്നവരുടെ പശ്ചാത്തലം തിരയുന്നു. ഇത് അപകടകരമാണ്. വിവേചനങ്ങുടെ വേലിക്കെട്ടുകള്‍ പറിച്ചെറിയുന്നതായിരിക്കണം കലയെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍മയുണ്ടോ ഈ മുഖം... ജമ്മുവില്‍ പോലീസിനെ കല്ലെറിഞ്ഞ 21 കാരി ഇവിടെയുണ്ട്, ഞെട്ടിക്കുന്ന മാറ്റം

ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായിരുന്നു. എ.കെ ശശീന്ദ്രന്‍ എംഎല്‍എ ഉപഹാരങ്ങള്‍ നല്‍കി. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, എഇഒ സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, സ്‌കൂള്‍ മാനെജര്‍ കരുണാകരന്‍, പിടിഎ പ്രസിഡന്റ് മനോജ് പരാണ്ടി, ആലീസ് മാത്യു, കാര്‍ത്ത്യായനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Balussery sub district is leading in Kozhikode youth festival

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്