Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനലവധി ക്ലാസുകൾക്ക് സമ്പൂർണ നിരോധനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് വേനൽ അവധി ക്ലാസുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകം ആണ്. സിബിഎസ്ഇ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ് എന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുമുണ്ട് .

വേനൽ അവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാമ്പുകൾത്തും നിർബന്ധിക്കരുതെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ മറ്റ് തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാത്ത പക്ഷം സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തി ദിനത്തിൽ അടയ്ക്കേണ്ടതും ജൂൺമാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കേണ്ടതും ആണ്. ഈ വിഷയത്തിൽ അതത് അധ്യയന വർഷത്തേക്ക് സ്കൂൾ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുണ്ട്.

Summer

എന്നാൽ സംസ്ഥാനത്തെ പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസികൾ നടത്തുന്നുണ്ട്. കുട്ടികളോടുള്ള ഇത്തരം സമീപനം അവരിൽ മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കും എന്നും വേനൽച്ചൂട് ആരോ​ഗ്യപ്രശ്നങ്ങള്‌‍ ഉണ്ടാക്കുമെന്നും പൊതുവി​ദ്യാഭ്യാസ വകുപ്പ് പറയുന്നു. ഇവ മുൻനിർത്തിയാണ് ഗവ. എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, സി.ഐ.എസ്.സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് സർക്കാർ പറയുന്നത്.

സംസ്ഥാനത്ത് ചൂട് തനത്ത സാഹചര്യമാണ് ഉള്ളതെന്നും ആ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്ന പ്രധാന അധ്യാപകൻ, മേലധികാരികൾ, അധ്യാപകർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ‌ വ്യക്തമാക്കുന്നു. വേനൽ‌ അവധിക്ക് ക്ലാസുകൾ നടത്തിത് മൂലം ക്ലാസിൽ വെച്ചോ യാത്രയ്ക്കിടയിലോ വിദ്യാർത്ഥികൾ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികൾ ഉത്തരവാദികൾ ആയിരിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയാനാണ് സാധ്യത. മഴ കുറഞ്ഞ് ചൂട് കൂടാനാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമായിരിക്കും മഴ ലഭിക്കുക. വേനൽ ചൂടും ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഉയരാനാണ് സാധ്യത. ഞായറാഴ്ച തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും എന്നും ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Hair Care: വേനലിൽ മുടിയെ മറക്കല്ലേ.. കുറച്ച് കാലം ഈ ശീലങ്ങൾ മാറ്റിവെയ്ക്കാം... മുടിയെ കാക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+