Get Updates
Get notified of breaking news, exclusive insights, and must-see stories!

14 ദിവസം ബാങ്ക് അവധി; ഇടപാടുകാര്‍ ഈ തിയ്യതികള്‍ ഓര്‍ത്തിരിക്കണം, സമ്പൂര്‍ണ വിവരം

കൊച്ചി: ഏതൊരു വ്യക്തിക്കും ബാങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാപനമായി മാറിയിരിക്കുന്നു. മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബാങ്കുകളിലൂടെയാണിപ്പോള്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബാങ്കില്‍ പോകാത്തകവര്‍ കുറവാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് അവധികളെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. ആഗസ്റ്റ് മാസത്തില്‍ രാജ്യത്ത് 14 ദിവസമാണ് ബാങ്ക് അവധി രേഖപ്പെടുതത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ ഇടപാടിന് അവസരമുള്ളത് ആശ്വാസമാണെങ്കിലും അവധികള്‍ എടിഎം ഇടപാടുകളെ ബാധിച്ചേക്കാം. സ്വാതന്ത്ര്യദിനം, ഓണം, രക്ഷാബന്ധന്‍ തുടങ്ങിയ അവധികളുള്ള മാസമാണ് ആഗസ്റ്റ്. 14 ദിവസവും കേരളത്തില്‍ അവധിയായിരിക്കില്ല. സംസ്ഥാന തലത്തില്‍ അവധികളില്‍ മാറ്റമുണ്ടാകും. ആര്‍ബിഐ കലണ്ടര്‍ പ്രകാരമുള്ള അവധികളാണിത്.

bank-holidays

2000 നോട്ടുകള്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ അടുത്തിടെ തീരുമാനിച്ചിരുന്നു. സെപ്തംബര്‍ 30 വരെ ഈ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റി വാങ്ങാം. എസ്ബിഐയുടെ ചില ശാഖകളില്‍ മാറ്റിവാങ്ങുന്ന 2000 നോട്ടുകളുടെ എണ്ണവും ആധാര്‍ നമ്പറും എഴുതി വാങ്ങുന്നുണ്ട്. ഈ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ബാങ്കുകളില്‍ പോകാനിരിക്കുന്നവര്‍ക്ക് അവധി സംബന്ധിച്ച് ധാരണയുണ്ടാകണം.

ആഗസ്റ്റ് മാസത്തിലെ ആദ്യ അവധി ആറാം തിയ്യതി ഞായറാഴ്ചയാണ്. ആഗസ്റ്റ് എട്ടിന് ആര്‍ബിഐ കലണ്ടറില്‍ അവധി കാണിക്കുന്നുണ്ട്. സിക്കിമിലെ ഗാങ്‌ടോക്കിലാണ് അവധി. ഇവിടെയുള്ള പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ അവധി നല്‍കുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് ഈ ദിവസം അവധിയാകില്ല.

ആഗസ്റ്റ് 12ന് രണ്ടാം ശനിയാഴ്ചയാണ്. ആഗസ്റ്റ് 13 ഞായറാഴ്ചയും. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനമാണ്. ആഗസ്റ്റ് 16ന് പാഴ്‌സി പുതുവര്‍ഷമാണ്. ആഗസ്റ്റ് 18ന് അസമില്‍ അവധിയാകും. ആഗസ്റ്റ് 20 മൂന്നാമത്തെ ഞായറാഴ്ചയാണ്. ആഗസ്റ്റ് 26ന് നാലാം ശനിയാഴ്ചയാണ്. 27ന് ഞായറാഴ്ചയും.

ആഗസ്റ്റ് 28നാണ് ഓണം. 29ന് തിരുവോണമാണ്. ഈ ദിനങ്ങളില്‍ കേരളത്തിലെ ബാങ്കുകള്‍ അവധിയായിരിക്കും. ആഗസ്റ്റ് 30നാണ് രക്ഷാബന്ധന്‍. രാജസ്ഥാന്‍, കശ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കും. ആഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് അവധിയാണ്. 14 ദിവസങ്ങളാണ് ആഗസ്റ്റ് മാസത്തില്‍ അവധി. 17 ദിവസം മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+