ബാര്‍ കോഴ: റിയാസിന് നേരെ യുഡിഎഫ് ആരോപണം; ജഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹസന്‍
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ബാര്‍ കോഴയില്‍ കടുത്ത ആരോപണങ്ങളുമായി യുഡിഎഫ്. രണ്ട് മന്ത്രിമാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് യുഡിഎഫ് ആരോപണം. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് യുിഎഫ്. എക്‌സൈസ് മന്ത്രി എംബി രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാര്‍ കോഴയില്‍ പങ്കുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആരോപിച്ചു.
ഇരുവരും രാജിവെക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെ ബാര്‍ അസോസിയേഷന്‍ പിരിവ് നടത്തില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാല്‍ വസ്തുതള്‍ പുറത്തുവരില്ല. മന്ത്രി നേരിട്ട് പോലീസിന് പരാതി നല്‍കിയത് ടൂറിസം മന്ത്രിയെ രക്ഷിക്കാനാണെന്നും ഹസന്‍ ആരോപിച്ചു.

അതേസമയം സര്‍ക്കാര്‍ തീരുമാനം ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോകാനാണ്. അതേസമയം ബാര്‍ കോഴയില്‍ പങ്കുള്ള എക്‌സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജിവെച്ച് മാറി നിന്നിട്ടാവണം അന്വേഷണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനം ജൂണ്‍ പത്തിന് നടക്കാന്‍ ഇരിക്കുകയാണ്. ഇതോടെ സഭ പ്രക്ഷുബ്ദധമാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ബാര്‍ കോഴ വിഷയം സഭയില്‍ പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പാണ്. പരസ്യ പ്രതിഷേധം നിലവിലുണ്ടാവില്ല. സര്‍ക്കാര്‍ നിലപാട് അറിയുന്നത് വരെ യുഡിഎഫ് കാത്തിരിക്കും. നിലവിലുള്ള മദ്യ നയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത് മുഹമ്മദ് റിയാസാണെന്നും, അദ്ദേഹത്തിന് വേണ്ടിയാണ് ഇടപെടല്‍ നടന്നതെന്നുമാണ് യുഡിഎഫ് ആരോപണം.
അതേസമയം മദ്യനയ അഴിമതി ആരോപണം മന്ത്രി എംബി രാജേഷിനെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മദ്യനയം മാറ്റുന്നതിന് പിന്നാലെ വ്യക്തമായ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നത്. മദ്യനയം മാറ്റുന്ന ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.
ഒന്നാം തിയതികളിലെ ഡ്രൈ ഡേ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും സര്‍ക്കാരും മന്ത്രിയും നിഷേധിച്ചിട്ടില്ല. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് മുമ്പാണ് മദ്യനയത്തില്‍ തീരുമാനമുണ്ടാകാറുള്ളത്. ഇത് നീണ്ടത് കോഴ കിട്ടാന്‍ വൈകിയത് കൊണ്ടാണെന്ന് സംശയിക്കാം. ബാറുടമ നേതാവിന്റെ ശബ്ദസന്ദേശം സംശയം ബലപ്പെടുത്തുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം രണ്ടാം പിണറായി പിണറായി സര്‍ക്കാര്‍ 97 ബാര്‍ ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ട്. നിരവധി ഇളവുകളും ഇതോടൊപ്പമുണ്ട്. ബാറുടമകളെ സഹായിക്കുന്ന നിലപാടെടുത്തിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദങ്ങളും തെറ്റാണ്.
ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് പൊതു അവധികള്‍ ബാധമാക്കിയത് മുതല്‍ ടേണ്‍ഓവര്‍ ടാക്‌സ് വെട്ടിപ്പ് നടത്തിയ ബാറുകള്‍ മദ്യം നല്‍കരുതെന്ന നികുതി വകുപ്പ് നിര്‍ദേശം അട്ടിമറിച്ചത് അടക്കം വേറെയും ആരോപണം സര്‍ക്കാര്‍ നേരിടുന്നുണ്ട്.












Click it and Unblock the Notifications