പിണറായി പാവങ്ങളുടെ ചോര ഊറ്റി കുടിക്കുന്നയാള്‍... ചെങ്ങന്നൂരില്‍ കാണിച്ച് തരാമെന്ന് കത്തോലിക്ക സഭ!!
ഏറെ നിര്‍ണായകമായ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ എത്തി നില്‍ക്കെ ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത ഭീഷണിയുമായി കത്തോലിക സഭ. മദ്യക്കച്ചവടം വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തിന് ചെങ്ങന്നൂരില്‍ തിരിച്ചടി ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് കെസിബിസി മദ്യ വിരുദ്ധ സമിതി അധ്യക്ഷന്‍ റിജിമോസ് ഇഞ്ചിനാനി പറഞ്ഞത്.
പാവങ്ങളുടെ ചോര ഊറ്റി കുടിക്കുക ആണ് പിണറായി വിജയന് എന്ന രൂക്ഷ വിമര്‍ശനവും സഭ ഉയര്‍ത്തിയിട്ടുണ്ട്.രണ്ട് പതിറ്റാണ്ടായി തുടര്‍ച്ചയായി കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സിപിഎം അട്ടിമറി വിജയം നേടിയത്. ശക്തമായ അടിവേരുള്ള മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മണ്ഡലത്തിലെ ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന വാദം നിലനില്‍ക്കെയാണ് കത്തോലിക്ക സഭയുടെ ഭീഷണി.

വഞ്ചനാപരം... ചെങ്ങന്നൂരില്‍ കാണാം
യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകളൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ തുറക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കിയ കാര്യം. മദ്യവര്‍ജ്ജനമാണ് നയമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞത്. എന്നിട്ടും ഇപ്പോള്‍ സുപ്രീം കോടതിയുടെ ഉത്തരവിന്റെ മറവില്‍ ബാറുകള്‍ തുറക്കാനുള്ള തിരുമാനം വഞ്ചനാപരമാണ്. ബാറുകള്‍ തുറക്കുന്നത് മറ്റൊരു ഓഖി ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയോട് അല്പമെങ്കിലും ആത്മാര്‍തഥ സര്‍ക്കാര്‍ പുലര്‍ത്തണം. സര്‍ക്കാര്‍ തിരുമാനത്തിനെതിരെ കെസിബിസി ഏപ്രില്‍ രണ്ടിന് മദ്യ വിരുദ്ധ പ്രക്ഷോഭം നടത്തുമെന്നും റിജിമോസ് ഇഞ്ചനാനി പറഞ്ഞു.

മദ്യനയം ഇങ്ങനെ
പതിനായിരത്തിലധിം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകള്‍ക്കും ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ തിരുമാനം. കൂടാതെ നിശ്ചിത ജനസംഖ്യ ഇല്ലാത്ത വിനോദസഞ്ചാര മേഖലകളിലെ ബാറുകള്‍ക്കും ഇളവ് നല്‍കും. ഇതോടെ ദൂരപരിധിയുടെ പേരില്‍ അടഞ്ഞ് കിടക്കുന്ന മദ്യശാലകളില്‍ മിക്കവയും തുറന്നേക്കും. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍ പാര്‍ലറുകളും തുറക്കുമെന്നാണ് കണക്കാക്കുന്നത്.അതേസമയം സംസ്ഥാനത്ത് പുതിയ ബാറുകള്‍ ഒന്നും തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്.

വെല്ലുവിളി ഏറ്റെടുക്കും
മദ്യനയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച കെസിബിസിയെ തിരിച്ച് വെല്ലുവിളിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് രംഗത്തെത്തി. സഭയുടെ വെല്ലുവിളി ജനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ആനത്തലവട്ടം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്ന സമയത്തും ഇത്തരത്തിലുള്ള വെല്ലുവിളി സഭ ഉയര്‍ത്തിയിരുന്നു .അതിനാല്‍ ഇത് കണക്കാക്കുന്നില്ല. മദ്യപിച്ചവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ ഉള്ള ധൈര്യം ആദ്യ സഭ കാണിക്കെന്നും ആനത്തലവട്ടം പറഞ്ഞു. യുഡിഎഫിന്റെ കാലത്തുള്ളതിനേക്കാള്‍ മദ്യശാലകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കുറവാണ്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ആനത്തലവട്ടം പറഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications