അക്കൗണ്ടിലെ രണ്ട് ലക്ഷം വാക്‌സിന്‍ ചലഞ്ചിനായി നല്‍കി ബീഡി തൊഴിലാളി, നന്ദി പറഞ്ഞ് ഐസക്ക്
തിരുവനന്തപുരം: വാക്‌സിന്‍ കമ്പനികള്‍ സൗജന്യമായി നല്‍കില്ലെങ്കില്‍ കേരളം എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആരംഭിച്ച വാക്‌സിന്‍ ചലഞ്ചിലേക്കുള്ള സംഭാവന കൂടുന്നു. രണ്ട് ലക്ഷം രൂപ കണ്ണൂരിലെ ബീഡി തൊഴിലാളി സംഭാവന ചെയ്തിരിക്കുകയാണ്. അക്കൗണ്ടില്‍ ഉണ്ടായിരുന്ന 200850 രൂപയില്‍ നിന്നാണ് രണ്ട് ലക്ഷം ഇയാള്‍ വാക്‌സിന്‍ വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം പറയുകയും ചെയ്തിരുന്നു.

ബീഡി തൊഴിലാളി പണം നല്‍കിയ സംഭവം ജനങ്ങളിലുള്ള വൈകാരികത എത്രത്തോളമാണെന്ന് കാണിക്കുന്നതാണ്. ആ പണം അയച്ചയാള്‍ വെറുമൊരു ബീഡി തൊഴിലാളിയാണ്. ഈ സമ്പാദ്യം മുഴുവന്‍ നല്‍കിയാല്‍ പിന്നീട് ഒരു ആവശ്യത്തിന് എന്ത് ചെയ്യുമെന്ന് ബാങ്ക് ജീവനക്കാരന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. എന്നാല്‍ തനിക്കൊരു ജോലിയുണ്ടെന്നും, ഭിന്നശേഷിക്കാരുടെ പെന്‍ഷനുണ്ടെന്നും അദ്ദേഹം മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രൊഫസറായ പ്രേംകുമാര്‍ ഇക്കാര്യം എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞത്.
തോമസ് ഐസക്കിന് ഈ ബിഡി തൊഴിലാളിക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ബാങ്കിലെത്തിയ ഈ വയോധികന്‍ പാസ് ബുക്ക് നല്‍കി അക്കൗണ്ടിലെ ബാലന്‍സ് ചോദിച്ചു. രണ്ട് ലക്ഷത്തിന് മുകളില്‍ രൂപയുണ്ടെന്ന് പറഞ്ഞപ്പോള്‍ അതില്‍ രണ്ട ്‌ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ വാങ്ങുന്നതിനായി നല്‍കണമെന്നായിരുന്നു ആവശ്യം. ഇയാളുടെ ശാരീരിക ബുദ്ധിമുട്ടുകളും അവശതയുമെല്ലാം കണ്ടാണ് ബാങ്ക് ഉദ്യോഗസ്ഥന്‍ അത് വേണമോയെന്ന് ചോദിച്ചത്. തനിക്ക് ജീവിക്കാനുള്ള വരുമാനം കിട്ടുന്നുണ്ടെന്ന ഇയാളുടെ മറുപടി ബാങ്ക് ജീവനക്കാരെ പോലും അമ്പരിപ്പിക്കുന്നതായിരുന്നു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
ബീഡി തെറുപ്പില്‍ നിന്ന് ആയിരം രൂപയോളം ആഴ്ച്ചയില്‍ കിട്ടുന്നുണ്ടെന്നും, ജീവിക്കാന്‍ ഇത് ധാരാളമാണെന്നും ഇയാള്‍ പറയുന്നു. ഒപ്പം ഭിന്നശേഷി പെന്‍ഷനും തനിക്കുണ്ടെന്ന് ഇയാള്‍ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞപ്പോള്‍ മുതല്‍ ഇക്കാര്യത്തെ കുറിച്ച് ആലോചിച്ചിരുന്നു. എന്നിട്ടാണ് തീരുമാനമെടുത്തത്. പൈസ അയച്ചാലേ തനിക്ക് ഉറങ്ങാനാവൂ എന്നാണ് ഇയാള്‍ പറഞ്ഞത്. പേര് വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. ഇതാണ് ഇപ്പോള്‍ തോമസ് ഐസക്ക് വരെ പ്രശംസിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു പ്രശംസിച്ചത്.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications