ബെംഗളൂരു സ്‌ഫോടന കേസ്; മദനിക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്ന് കർണാടക..അന്തിമ വിചാരണയ്ക്ക് സ്‌റ്റേ
ദില്ലി: ബെംഗളൂരു സ്‌ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പുതിയ തെളിവുകള്‍ ഉണ്ടെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ. തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച സുപ്രീംകോടതി കേസിൽ അന്തിമ വാദം കേൾക്കുന്നത് സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അബ്ദുൾ നാസർ മദനി ഉൾപ്പെടെ 21 പ്രതികൾക്കും സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. പുതിയ തെളിവുകൾ പരിഗണിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അന്തിമ വിചാരണ സ്റ്റേ ചെയ്യണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തേ ഇതേ ആവശ്യവുമായി കർണാടക സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ ഹൈക്കോടതി ആവശ്യം തള്ളി.തുടർന്നായിരുന്നു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ പരിഗണിക്കുന്നത് അനുവദിക്കാനാകില്ല എന്നാണ് മദനി ഉൾപ്പെടെയുള്ള പ്രതികളുടെ വാദം. തെളിവുകൾ ഉണ്ടായിരുന്നുവെങ്കിൽ കുറ്റപത്രം പരിഗണിക്കുന്ന ഘട്ടത്തിൽ ഹാജരാക്കേണ്ടതായിരുന്നു എന്നും മദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.പുതിയ തെളിവുകൾ പരിഗണിക്കാൻ അനുവദിച്ചാൽ വീണ്ടും വിചാരണ അന്തമായി നീളാൻ കാരണമാകുമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ഇതെന്ത് മറിമായമാണ്..എന്ത് ചെയ്താലും സുന്ദരി';വീണ്ടും അനുശ്രീ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications