കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കും, ബുദ്ധിമുട്ടിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇനി ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും. ഇതിനായുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ നിയമ തടസ്സങ്ങളില്ലെന്നും, ഇതുകൊണ്ട് ടിക്കറ്റ് വില്‍പ്പനയ്ക്ക് പുറത്തുള്ള വരുമാനം വര്‍ധിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അതേസമയം നിയമവിധേയമയി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി വെച്ച നിര്‍ദേശത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ സ്ഥല പരിശോധനയും തുടങ്ങിയിട്ടുണ്ട്. ഡിപ്പോകളിലെ സൗകര്യം പരിശോധിക്കാന്‍ നേരത്തെ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിവറേജസ് കോര്‍പ്പറേഷനെ അറിയിച്ചിരുന്നു.

മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന് മുമ്പ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കെഎസ്ആര്‍ടിസിയുടെ പുതിയ നിര്‍ദേശം. എംഡി ബിജെപി പ്രഭാകര്‍ മുന്നോട്ട് വെച്ച ആശയത്തില്‍ എല്ലാവരും താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. നിരവധി മുറികള്‍ വാടകയ്ക്ക് പോകാതെ കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ കിടക്കുന്നുണ്ട്. ബെവ്‌കോയുടെ വില്‍പ്പന ശാലകളില്‍ ഭൂരിഭാഗവും സ്വകാര്യ കെട്ടിടങ്ങളിലായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. വലിയ വാടക ഇതിനായി ബെവകോ നല്‍കുന്നുമുണ്ട്. ഈ വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കട്ടെ എന്നാണ് എംഡിയും കരുതുന്നത്. ഈ പദ്ധതി വരുന്നതോടെ ആ വരുമാനം കെഎസ്ആര്‍ടിസിക്ക് തന്നെ ലഭിക്കും.
അതേസമയം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സ്ഥലം മദ്യക്കടകള്‍ക്കായി അനുവദിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് മന്ത്രി പറഞ്ഞു. ലേല നടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കാന്‍. ഇതിനെ ആര്‍ക്കും തടയാനാവില്ല. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏത് കമ്പനികള്‍ക്കും ഇവിടെ മുറി നല്‍കും. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാ വഴികളും കെഎസ്ആര്‍ടിസി സ്വീകരിക്കുമെന്നും മദ്യശാലകള്‍ കൊണ്ട് യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. സ്ത്രീകള്‍ക്ക് അസൗകര്യം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കും. സ്റ്റാന്‍ഡില്‍ മദ്യശാലയുള്ളത് കൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മുന്നില്‍ കണ്ടാണിതെന്ന് മന്ത്രി പറഞ്ഞു. ജോലി സമയത്ത് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമുണ്ടാവും. മദ്യവുമായി അനുവദനീയമായ അളവില്‍ യാത്ര ചെയ്യാമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ഇഞ്ചയ്ക്കലില്‍ മദ്യവില്‍പ്പനയ്ക്കായി കെട്ടിടം നിര്‍മിച്ച് നല്‍കാമെന്ന് ബെവ്‌കോയെയും കണ്‍സ്യൂമര്‍ഫെഡിനെയും കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ മദ്യം വാങ്ങുന്നവരുടെ ക്യൂ ഒഴിവാക്കാന്‍ കാത്തിരിപ്പിന് സ്ഥലം നല്‍കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. വരി നില്‍ക്കുന്നതിന് പകരമായി ടോക്കണ്‍ നല്‍കും. ഊഴമെത്തുമ്പോള്‍ തിരക്കില്ലാതെ വാങ്ങുകയും ചെയ്യാം.












Click it and Unblock the Notifications