Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് മുന്‍പെ ബംപർ അടിച്ചത് ബവ്റിജസ് ജീവനക്കാർക്ക്: ബോണസ് 95000, പുതിയ റെക്കോർഡ്

തിരുവനന്തപുരം: ഓരോ ഓണക്കാലത്തും മദ്യവില്‍പ്പനയില്‍ പുതിയ റെക്കോർഡുകള്‍ ഭേദിക്കുന്ന പതിവ് ബവ്റിജസ് കോര്‍പറേഷന്‍ ഇത്തവണയും ആവർത്തിക്കുമോയെന്നാണ് ഏവരും നോക്കുന്നത്. വില്‍പ്പനയിലെ റെക്കോർഡ് സംബന്ധിച്ച വിവരം അറിയാന്‍ ഓണം കഴിയണമെങ്കിലും ജീവനക്കാർക്കുള്ള ബോണസില്‍ ബവ്റിജസ് കോര്‍പറേഷന്‍ എന്തായാലും റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുകയാണ്.

ഈ ഓണക്കാലത്ത് ജീവനക്കാർക്ക് 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. കഴിഞ്ഞ വർഷം 90000 രൂപയായിരുന്ന ബോണസാണ് ഇത്തവണ സർവ്വകാല റെക്കോർഡ് നിരക്കിലേക്ക് എത്തിയത്. മദ്യവില്‍പ്പനയിലൂടെ 5000 കോടിയിലേറെ രൂപയാണ് നികുതിയിനത്തില്‍ മാത്രം സർക്കാറിന് ലഭിക്കുന്നത്. ഇതിന്റെ ഒരു വിഹിതം ബോണസായി ജീവനക്കാർക്കും നല്‍കുന്നുന്നു. എന്തായാലും ഓണത്തിന് മുമ്പ് തന്നെ ബവ്റിജസ് കോര്‍പറേഷന്‍ ജീവനക്കാർക്ക് ബംപർ അടിച്ചിരിക്കുകയാണ്.

bevco

ജീവനക്കാർക്ക് ബോണസ് നല്‍കുന്നതിന് സർക്കാറിന് ഒരു പരിധിയുണ്ട്. ഇതിനെ മറികടക്കാനായി പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കാനാണ് കോർപ്പറേഷന്‍ തീരുമാനം. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പർ തസ്തികതയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 5000 രൂപ ബോണസ് നല്‍കാനും എക്സൈസ് മന്ത്രിയുടെ ചേംമ്പറില്‍ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തില്‍ തീരുമാനമായി.

അതേസമയം, ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് നല്‍കാന്‍ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത നൽകും.

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+