തിരുവോണദിവസം മദ്യം കിട്ടാന്‍ പാടുപെടും; ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി, ബാറുകള്‍ തുറക്കും
തിരുവനന്തപുരം: തിരുവോണ ദിവസമായ സെപ്റ്റംബര്‍ എട്ടിന് സംസ്ഥാനത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയായിരിക്കുമെന്ന് ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറക്കും.
അവധിയായതിനാല്‍ തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പനയുണ്ടാകില്ല. അതുകൊണ്ട് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടേക്കാം. തിരക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും തുറന്നുപ്രവര്‍ത്തിക്കും.
എന്നാല്‍ സംസ്ഥാനത്തെ തിരുവോണ ദിവസവും മദ്യവില്‍പനയുണ്ടാകും. നേരത്തെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പ്രമാണിച്ച് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി നല്‍കിയിരുന്നു. അന്നും ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഓണത്തിന് വ്യാജമദ്യ ദുരന്തങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ തുടരുന്നു. തിരുവനന്തപുരത്തും കൊല്ലത്തും കോട്ടയത്തും ആലപ്പുഴയിലും വാറ്റ് ചാരായം പിടികൂടി. തിരുവനന്തപുരത്ത് വാമനപുരം റേഞ്ച് ഇന്‍സ്‌പെക്ടര്‍ മോഹന്‍കുമാറും പാര്‍ട്ടിയും ചേര്‍ന്ന് നിരവധി മോഷണ കേസിലെയും പോക്‌സോ കേസിലെയും പ്രതിയെ ചാരായവുമായി പിടികൂടി.
പെരിങ്ങമല ചല്ലിമുക്ക് സ്വദേശി 35 വയസ്സുള്ള കള്ളന്‍ ജോഷി എന്ന് വിളിക്കുന്ന സതീഷിനെയാണ് 15 ലിറ്റര്‍ ചാരായവുമായി അറസ്റ്റ് ചെയ്തത്. പാങ്ങോട് എസ്സാര്‍ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് സ്‌കൂട്ടറില്‍ ചാരായം കടത്തിക്കൊണ്ടു വരവേ സതീഷിനെ പിടികൂടുന്നത്. എക്‌സൈസ് പാര്‍ട്ടിയെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പിടികൂടിയത്. ഒരു ലിറ്റര്‍ ചാരായം 2000 രൂപയ്ക്കാണ് വില്പന നടത്തുന്നത്. സ്വന്തം താമസസ്ഥലത്തോ പരിസരപ്രദേശങ്ങളിലോ വില്‍പ്പന നടത്താതെ മറ്റിടങ്ങളിലാണ് പ്രതി ചാരായ വില്പന നടത്തിവന്നത്.
കൊല്ലത്തു ചാരായം വാറ്റി കൊണ്ടിരുന്ന യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കിഴക്കേ കല്ലട തെക്കേമുറി മുട്ടം ചേരിയില്‍ 34 വയസ്സുള്ള രെജന്‍ ദാസിനെയാണ് വീടിനോട് ചേര്‍ന്ന ചെറിയ മുറിയില്‍ ചാരായം വാറ്റികൊണ്ടിരുന്നപ്പോള്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 10 ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ കോടയും കണ്ടെടുത്തു.
ഇക്കാര്യങ്ങൾ ശീലിച്ചു നോക്കൂ...താരൻ പറപറക്കും, വീട്ടിലുള്ള എളുപ്പ വഴികൾ
കോട്ടയത്ത് കാഞ്ഞിരപ്പള്ളി മുണ്ടക്കയം സ്വദേശി ശശികുമാര്‍ താമസിക്കുന്ന വീടിന്റെ വടക്ക് വശത്ത് സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ ചാരായവും, ചാരായം വാറ്റാനായി പാകപ്പെടുത്തിയ 155 ലിറ്റര്‍ കോടയും, വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി. ശശികുമാര്‍ സ്ഥലത്തു ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു.
ആലപ്പുഴ മാവേലിക്കരയില്‍ വീട്ടില്‍ 2 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം റെയ്ഡില്‍ കണ്ടെടുത്തു. എക്‌സൈസ് സംഘത്തെക്കണ്ടു പ്രതി ഓടിപ്പോയി. നൂറനാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഖില്‍ ന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാവേലിക്കര വള്ളികുന്നം സ്വദേശി ബാബു എന്നയാളുടെ വീട്ടില്‍ നിന്ന് ചാരായം കണ്ടെടുത്തത്. പ്രതി ബാബുവിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാമെന്ന് എക്‌സൈസ് അറിയിച്ചു.












Click it and Unblock the Notifications