Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിയും വിജയ് ബാബുവും സുഹൃത്തുക്കളായിരുന്നു, തെറ്റിയത് എവിടെയെന്ന് വ്യക്തമല്ല': ഭാഗ്യലക്ഷ്മി

കൊച്ചി:അവസരത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവരുതെന്ന് സിനിമയിലെ പല പെൺകുട്ടികളോടും താൻ പറയാറുണ്ടെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.അത്തരമൊരു സാഹചര്യം വരുമ്പോൾ എനിക്ക് അത് വേണ്ടെന്ന് പറയാനുള്ള ധൈര്യവും ആർജവും സ്ത്രീകൾ കാണിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ബിഹൈൻഡ്വുഡ്സ് അഭിമുഖത്തിൽ വിജയ് ബാബു കേസ് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ പ്രതികരണം.

'ഇത് സന്തൂർ മമ്മി';നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ‍

നടിയും വിജയ് ബാബുവും സുഹൃത്തുക്കൾ ആയിരുന്നുവെന്നും ഇരുവരുടേയും ബന്ധം തെറ്റിയത് എവിടെയാണെന്ന് അറിയാത്തതിനാലാണ് വിഷയത്തിൽ പ്രതികരിക്കാത്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്ല്യുസിസിയുടെ നിലപാടുകൾ വ്യക്തികൾക്കനുസരിച്ച് മാറികൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. അവരുടെ വാക്കുകളിലേക്ക്

1


'സംഘടനകൾ പൊതുവേ പുരുഷാധിപത്യം നിറഞ്ഞതായിരിക്കും. അതിൽ കുറച്ച് മുൻപിലാണ് 'അമ്മ' സംഘടന. കാരണം സിനിമ അടക്കി വാഴുന്നത് പുരുഷൻമാരാണ്. അഭിനേതാക്കളുടെ കാര്യത്തിലായാലും സംവിധായകയാരായാലും സാങ്കേതിക വിദഗ്ദരായാലും പുരുഷൻമാരാണ് കുടൂതൽ. തീയറ്റർ മാർക്കറ്റ് തന്നെ ഹീറോസിനാണ്. അമ്മ നൂറ് ശതമാനം പുരുഷൻമാരാൽ നിയന്ത്രിക്കുന്ന സംഘടനയാണ്. അവിടെ സ്ത്രീകൾക്ക് ശബ്ദം ഉയർത്താൻ സാധിക്കില്ല.അതിന് മൗനാനുവാദം കൊടുത്തിരിക്കുന്ന സ്ത്രീകളും ഉണ്ട്'.

2

'ഒറ്റപ്പെട്ട ശബ്ദങ്ങൾ മാത്രമാണ് അവിടെ നിന്ന് പുറത്തുവരുന്നത്. അവരെ മാറ്റി നിർത്തുകയും ചെയ്യും. അവരാണ് സംഘടനയിൽ നിന്നും പുറത്തുവന്നവരിൽ പലരും', ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്ല്യുസിസിയുടെ നിലപാടുകൾ വ്യക്തികൾക്കനുസരിച്ച് മാറികൊണ്ടിരിക്കുകയാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. അവർക്ക് പ്രീയപ്പെട്ടവരാകുമ്പോൾ മാത്രമാണ് ശബ്ദം ഉയർത്തുന്നത്.

3


'ഡബ്ല്യുസി രൂപീകരിക്കുന്നതിന് മുൻപ് ഞാനും ബീനാ പോളും സംസാരിച്ചിട്ടുണ്ട്. ഒരു കാർ യാത്രയിലാണ് ഇതിനെ കുറിച്ചൊക്കെ സംസാരിച്ചത്. അന്ന് ബീന എന്നെ വീട്ടിൽ വിട്ട് പോയി വൈകീട്ടാണ് ഈ സംഘടന രൂപീകരിക്കുന്നത്. പക്ഷേ അത് ഞാൻ അറിയുന്നില്ല. പിറ്റേ ദിവസം ടിവിയിൽ വാർത്ത വരുമ്പോഴാണ് ഞാൻ സംഘടന രീപീകരിച്ചതിനെ കുറിച്ച് അറിഞ്ഞത്. എന്തുകൊണ്ട് എന്നെ മാറ്റി നിർത്തി എന്ന് അറിയില്ല. അക്കാര്യം അവരോട് ചോദിക്കാൻ പോയിട്ടുമില്ല'.

4

'ഞാൻ ഇല്ലാത്തത് കൊണ്ട് ആ സംഘടനയ്ക്ക് എന്തെങ്കിലും നഷ്ടമോ സംഘടനയിലേക്ക് വിളിക്കാത്തത് കൊണ്ട് എനിക്ക് എന്തെങ്കിലും നഷ്ടമോ ഉണ്ടായിട്ടില്ല.അതേസമയം ഡബ്ല്യുസിസി രൂപീകരിച്ചപ്പോൾ താൻ ഏറെ സന്തോഷിച്ചിരുന്നു. സ്ത്രീകൾക്ക് അവരുടെ വിഷമങ്ങൾ പോയി പറയാനുള്ള ഒരിടം എന്നാണ് ഡബ്ല്യുസിസിയെ ഞാൻ കണ്ടത്'.

5

'സിനിമയിൽ ഒരുപാട് സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്. അവരെ കേൾക്കാൻ ആളുണ്ടാകും എന്നായിരുന്നു പ്രതീക്ഷ. അത് നിരവധി സ്ത്രീകൾക്ക് ഗുണം ചെയ്യുമെന്ന് മാത്രമല്ല ആ കൂട്ടായ്മ ഒരു സംഘടന ആക്കണമെന്നും ശക്തയായ ഒരാൾ ആ സംഘടനയെ മുന്നിൽ നിന്നും നയിക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അങ്ങനെയൊന്ന് ഇല്ല അവിടെ'.

6

'സിനിമയിലെ സാധാരണ നടിയോ അല്ലേങ്കിൽ മറ്റ് അണിയറ പ്രവർത്തകയോ ആയിക്കോട്ടെ എനിക്ക് എവിടെ ബോധിപ്പിക്കാൻ സാധിക്കും? അവർക്കൊരു ഫോൺ നമ്പർ ഉണ്ടോ? ഒരു ഓഫീസ്? അവർ ജനറൽ ബോഡി നടത്തുന്നത് സൂം കോളിലാണ്. എത്ര ജൂനിയർ ആർട്ടിസ്റ്റുകൾക്കാണ് ആൻഡ്രോയിഡ് ഫോണുകൾ ഉള്ളത്? ഈ സൂം കോളിനെ കുറിച്ച് അവർക്ക് അറിയണം എന്നുണ്ടോ? മുകളിൽ ഉള്ളവരെ കുറിച്ച് മാത്രമല്ല താഴെയുള്ളവരെ കുറിച്ചും ചിന്തിക്കണം'.

7

'സിനിമയിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ കടന്ന് പോകുന്നത്. അവരൊക്കെ എവിടെയാണ് സങ്കടം ബോധിപ്പിക്കുക? ഡബ്ല്യുസിസിയെ ഒരു വാട്സ്ആപ് കൂട്ടായ്മയായിട്ട് മാത്രമേ താൻ കണ്ടിട്ടുള്ളൂ. അതിനൊരു ഔദ്യോഗിക സ്വഭാവം കൈവരേണ്ടതുണ്ട്. ഇനിയും സമയം വൈകിയിട്ടില്ലെന്ന് തന്നെയാണ് ഞാൻ കരുതുന്നത്',ഭാഗ്യലക്ഷ്മി പറഞ്ഞു.

8


കേരള സമൂഹം പുറകോട്ട് പോയിക്കോണ്ടിരിക്കുകയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 'സ്ത്രീകൾ തെറ്റ് ചെയ്യുന്നില്ല എന്നല്ല, മറിച്ച് ഒരു ബലാത്സംഗം നടന്നാൽ പോലും അതിൽ സ്ത്രീക്കെതിരെയാണ് വിമർശനങ്ങൾ. അവൾ ആ സമയത്ത് പോയത് കൊണ്ടല്ലേ ആ രീതിയിൽ നടന്നത് കൊണ്ടല്ലേ എന്നൊക്കെയാണ് പലരുടേയും പ്രതികരണങ്ങൾ'.

9


'വിജയ് ബാബു വിഷയത്തിൽ അധികം അഭിപ്രായം പറയാൻ സാധിക്കില്ല. കാരണം അവർ രണ്ട് പേരും സുഹൃത്തുക്കൾ ആയിരുന്നു. ഇതെവിടെയാണ് തെറ്റിയത് എന്നത് സംബന്ധിച്ച് വ്യക്തമായൊരു ചിത്രം കിട്ടിയിട്ടില്ല. അതൊരു ബലാത്സംഗമാണോ അല്ലയോ എന്ന് അറിയില്ല. കൺസെന്റ് എവിടെ വരെ ആയിരുന്നു ആ കൺസെന്റ് എവിടെയാണ് പോയത് എന്ന് അറിയില്ല. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്'.

10

'അവസരത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവരുതെന്ന് സിനിമയിലെ പല പെൺകുട്ടികളോടും താൻ പറയാറുണ്ട്. കാരണം സിനിമ എന്നത് എന്തൊക്കെ വിട്ടുവീഴ്ച ചെയ്താലും അടിസ്ഥാനപരമായി കഴിവ് ഉണ്ടെങ്കിൽ മാത്രമേ നമ്മുക്ക് പിടിച്ച് നിൽക്കാൻ സാധിക്കുകയുള്ളൂ. അവസാനം കൈയ്യും കാലും ഇട്ട് അടിച്ചിട്ട് കാര്യമില്ല.പെൺകുട്ടികൾ സ്വയം മനസിലാക്കണം. അത്തരമൊരു സാഹചര്യം വരുമ്പോൾ എനിക്ക് അത് വേണ്ടെന്ന് പറയാനുള്ള ധൈര്യവും ആർജവും സ്ത്രീകൾ കാണിക്കണം',ഭാഗ്യലക്ഷ്മി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+