Viral Video: 'മോദി സർക്കാർ തുലയട്ടെ'... മലയാളത്തിൽ മുദ്രാവാക്യം വിളിയുമായി കനയ്യ, ആവേശം
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകർന്ന് കനയ്യകുമാര്‍. കേരളത്തിലെത്തിയ സംഘത്തിനൊപ്പമുള്ള കനയ്യ മലയാളത്തിൽ മുദ്രാവാക്യം വിളിച്ചാണ് കേരളത്തിലെ പ്രവർത്തകർക്ക് ആവേശം പകർന്നത്.
ജനാധിപത്യം പുലരട്ടെ, മതേതരത്വം പുലരട്ടെ...മോദി സര്‍ക്കാര്‍ തുലയട്ടെ...അഭിവാദ്യങ്ങള്‍...രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍. എന്നിങ്ങനെയായിരുന്നു കനയ്യയുടെ മുദ്രാവാക്യങ്ങൾ. കനയ്യ വിളിച്ച് കൊടുക്കുന്ന മുദ്രാവാക്യമാണ് യാത്രാംഗങ്ങള്‍ ഏറ്റുവിളിക്കുന്നത്.
Look who !!
— IYC Kerala (@IYCKerala) September 11, 2022
കനയ്യ കുമാർ മലയാളത്തിൽ മുദ്രാവാഖ്യവുമായി #BharatJodoYatra pic.twitter.com/6XZ6uVVbul

മലയാളത്തിൽ മുദ്രവാക്യം വിളികൾക്ക് കനയ്യ നേതൃത്വം നൽകിയതോടെ പ്രവർത്തകരും അവേശത്തിലായി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അടക്കമുള്ള യുവ നേതാക്കൾ ആവേശത്തോടെ മുദ്രാവാക്യം ഏറ്റുവിളിച്ചു. യൂത്ത് കോണ്‍ഗ്രസ് ട്വിറ്ററിലൂടെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെയാണ് കേരളത്തിൽ എത്തിയത്.

ഏഴിന് പാറശ്ശാലയില്‍ എത്തിയ യാത്രയെ സ്വീകരിക്കാൻ . കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള കേരളത്തിലെ പ്രധാന നേതാക്കളെല്ലാം എത്തിയിരുന്നു.കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് യാത്രയ്ക്ക് തുടക്കമായത്. 11മണിക്ക് നെയ്യാറ്റിന്‍കരയില്‍ അവസാനിച്ച യാത്ര വൈകിട്ട് 4 ന് വീണ്ടും പര്യടനം തുടരും. ഇടവേളയില്‍ കൈത്തറി തൊഴിലാളികളുമായി രാഹുല്‍ ആശയ വിനിമയം നടത്തും.
അനീമിയയോട് ബൈ പറയാം... വിളർച്ച ഒഴിവാക്കാൻ മറക്കാതെ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

അതേസമയം ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ യാത്ര എതിരാളികളെ ചൊടിപ്പിച്ചത് കൊണ്ടാണ് രാഹുല്‍ ധരിച്ച ടീ ഷര്‍ട്ടും ബനിയനും ചൂണ്ടിക്കാട്ടി വിവാദം ഉയര്‍ത്തുന്നതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. യാത്രയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാവിലെ പറഞ്ഞിരുന്നു.

കേരളത്തില്‍ 19 ദിവസങ്ങളിലായി നടക്കുന്ന പദയാത്ര 450 കിലോമീറ്റര്‍ സഞ്ചരിക്കും. സാംസ്‌കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹര്‍ ബാല്‍മഞ്ചിലെ വിദ്യാര്‍ഥികളുമായും രാഹുല്‍ഗാന്ധി സംവദിക്കും.കേരളത്തിലെ യാത്ര പൂര്‍ത്തിയാക്കിയ ശേഷം കര്‍ണാടകത്തിലേക്ക് കടക്കും. സെപ്തംബര്‍ ഏഴാം തീയതി കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 150 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 16 മുതിര്‍ന്ന നേതാക്കള്‍ രാഹുലിനൊപ്പം യാത്രയുടെ ഭാഗമാകും.കന്യാകുമാരി മുതല്‍ തുടങ്ങിയ യാത്ര ജമ്മു കശ്മീരിലാണ് അവസാനിക്കുന്നത്.
ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ












Click it and Unblock the Notifications