Get Updates
Get notified of breaking news, exclusive insights, and must-see stories!

എടാ കുനിയടാ, തല ഇടിച്ച് ഇപ്പോ ചത്തേനേ, വൈറ്റില മേല്‍പ്പാലത്തില്‍ വി ഫോര്‍ കൊച്ചിയെ ട്രോളി സാബുമോന്‍

കൊച്ചി: വൈറ്റില മേല്‍പ്പാലത്തിലൂടെ രാത്രി യാത്ര നടത്തി വി ഫോര്‍ കൊച്ചിയെ ട്രോളി നടനും ബിഗ് ബോസ് ജേതാവുമായ സാബുമോന്‍. താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് സാബുമോന്‍ തമാശരൂപേണ പറഞ്ഞു. മെട്രോ ഗര്‍ഡറിനടുത്ത് കാര്‍ എത്തിയപ്പോള്‍ എടാ കുനിയടാ, ഇപ്പോള്‍ തല ഇടിച്ച് ചത്തേനെ എന്നായിരുന്നു സാബു മോന്റെ പ്രതികരണം. കൂട്ടുകാരുമൊത്ത് രാത്രിയിലായിരുന്നു സാബുമോന്റെ സഞ്ചാരം. മുന്നറിയിപ്പ് തന്ന വി ഫോര്‍ കൊച്ചിക്ക് നന്ദിയെന്നും, ഇനിയും ഇത്തരം മുന്നറിയിപ്പുകളുമായി വരണമേ എന്നും സാബുമോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

Recommended Video

cmsvideo
    Sabumon troll v for Kochi team | Oneindia Malayalam
    1

    കാറിന്‍ സഞ്ചരിക്കുന്ന വീഡിയോയാണ് സാബുമോന്‍ പങ്കുവെച്ചത്. നേരത്തെ മേല്‍പ്പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്നായിരുന്നു പ്രചാരണം. ഈ വിമര്‍ശനത്തെയാണ് സാബുമോന്‍ ട്രോളിയത്. നേരത്തെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വൈറ്റില ഫ്‌ളൈ ഓവറില്‍ മെട്രോ ഗര്‍ഡറിന് താഴേ കൂടി ഒരു കണ്ടെയ്‌നര്‍ ലോറി കടന്നുപോകുന്ന ചിത്രമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ഇതും വിഫോര്‍ കൊച്ചിക്കുള്ള മറുപടിയായിരുന്നു.

    നേരത്തെ ഉദ്ഘാടന വേളയിലും മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും വിഫോര്‍ കൊച്ചിക്കെതിരെ രംഗത്ത് വന്നിരുന്നു. പാലത്തെ കുറിച്ച് അപവാദം പറഞ്ഞവര്‍ കൊഞ്ഞാണന്‍മാരാണെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടിയെന്ന് പറയേണ്ടിവരാണ് ഇപ്പോള്‍ കൊച്ചിക്കെന്നും പറഞ്ഞ് നടക്കുന്നത്. വിരലില്‍ എണ്ണാവുന്ന ഇവര്‍ പറയുകയാണ് വീ ഫോര്‍ കൊച്ചിയെന്നൊക്കെ, ഞങ്ങളെല്ലാം പിന്നെ ആഫ്രിക്കയ്ക്ക് വേണ്ടിയാണോ? അവര്‍ നാല് പേരാണ് കൊച്ചിയെന്നാണ് പറയുന്നത്. നാണവും മാനവും ഇവര്‍ക്കുണ്ടോയെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

    അതേസമയം ചിലര്‍ പാലത്തിന്റെ പേരില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നും, അത് പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് വിഫോര്‍ കൊച്ചി ഉണ്ടാക്കിയതെന്നാണ് പോലീസ് പറഞ്ഞത്. നിരവധി പേര്‍ ഈ മേല്‍പ്പാലം വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരുന്നു. ഇതിന് മുകളില്‍ നിന്ന് ചിത്രങ്ങളെടുക്കാന്‍ സെലിബ്രിറ്റികളുടെ തിരക്കുമുണ്ടായിരുന്നു. ഇതിനിടെയാണ് സാബുമോന്‍ പാലത്തിലൂടെ സഞ്ചരിച്ച് വിഫോര്‍ കൊച്ചിയെ ട്രോളിയത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+