Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്; താരങ്ങൾക്ക് ക്ലീൻ ചിറ്റോ? ഭാസിക്കും പ്രയാഗക്കുമെതിരെ തെളിവില്ലെന്ന് പോലീസ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ആശ്വാസം. ഇരുവർക്കും എതിരെ നിലവിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ആവശ്യമെങ്കിൽ മാത്രമേ ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയുള്ളൂ.

കൂടുതൽ സിനിമാ താരങ്ങൾ ലഹരിപ്പാർട്ടിക്ക് എത്തിയതായി ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണ‌ർ പുട്ട വിമലാദിത്യയാണ് കേസിലെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവച്ചത്. ഇരുവർക്കും പുറമേ കൂടുതൽ തങ്ങൾ അന്ന് ഹോട്ടലിൽ എത്തിയിരുന്നോ എന്നതുൾപ്പെടെ പോലീസ് പരിശോധിച്ചിരുന്നു.

prayagaandbhasisreenath

നേരത്തെ കേസുമായി ബന്ധപ്പെട്ട് പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു. താരങ്ങളെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും ഓം പ്രകാശുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും കിട്ടിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. ലഹരിപ്പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നുമാണ് താരങ്ങൾ നൽകിയ മൊഴിയിൽ പറയുന്നത്.

ഇതുവരെയുള്ള അന്വേഷണത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള കൂടുതൽ പേരുടെ പങ്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇനിയും കൂടുതൽ ആളുകളുടെ മൊഴികൾ എടുക്കാനുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. താരങ്ങൾ എത്തിയ സമയം മുറിയിൽ ഉണ്ടായിരുന്നവരുടെ മൊഴി എടുത്ത ശേഷം അതിൽ വൈരുധ്യം കണ്ടെത്തിയാൽ മാത്രമേ ഇനി ഇരുവരെയും വിളിപ്പിക്കുകയുള്ളൂ.

നിലവിലെ സാഹചര്യത്തിൽ ഇരുവർക്കും ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് ഇത്. ലഹരിമരുന്ന് കച്ചവടവും ആഘോഷ പാർട്ടിയും നടത്തിയെന്നതിന്റെ പേരിൽ ഈ മാസമാദ്യമാണ് ഗുണ്ടാനേതാവ് ഓം പ്രകാശിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു ഓം പ്രകാശിനെ പോലീസ് പിടികൂടിയത്.

പിന്നീട് നടത്തിയ പരിശോധനയിൽ ഹോട്ടൽ മുറിയിലേക്ക് നടൻ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് രണ്ട് പേരുടെയും മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്‌തെങ്കിലും ഇവരുടെ പങ്കിനെ കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നും തന്നെ പോലീസിന് ലഭിച്ചിട്ടില്ല.

വിവാദ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നും മുൻപ് കണ്ട പരിചയമില്ലെന്നുംപ്രയാഗ മാർട്ടിൻ പറഞ്ഞിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നടിക്കും ശ്രീനാഥ് ഭാസിക്കും എതിരെ ട്രോളുകൾ നിരവധിയായിരുന്നു. കടുത്ത വിമർശനവും ഇവർ പല കോണുകളിൽ നിന്ന് നേരിടേണ്ടി വന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+