'ശാരീരികമായും മാനസികമായും ദിലീപേട്ടൻ ഉഷാർ', ഈ ചിരിക്ക് പിന്നിലെ കഥ പറഞ്ഞ് ആർജെ സൂരജ്
നടൻ ദിലീപ്, സംവിധായകനും നടനുമായ നാദിർഷ എന്നിവർക്കൊപ്പമുളള ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കെടുത്ത് മുൻ ബിഗ് ബോസ് താരവും റേഡിയോ ജോക്കിയുമായ ആർജെ സൂരജ്. ഈശോ എന്ന പേരിന്റെ പേരിൽ വലിയ വിവാദമായ ചിത്രത്തിന്റെ ട്രെയിലർ കണ്ടുവെന്നും സിനിമ വരുമ്പൊൾ പറഞ്ഞ തെറികളും കുറ്റപ്പെടുത്തലുകളും മതമുതലാളിമാർ തിരിച്ചെടുക്കുമെന്ന് കരുതുന്നുവെന്നും ആർജെ സൂരജ് കുറിച്ചു.
കഴിഞ്ഞ വർഷം കണ്ടതിൽ നിന്നും ദിലീപ് മാനസികമായും ശാരീരികമായും ഇപ്പോൾ ഉഷാറായിട്ടുണ്ടെന്നും ആർജെ സൂരജ് പറയുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിന്റെതായി പുറത്ത് വരുന്ന വമ്പൻ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ.
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

ആർജെ സൂരജിന്റെ കുറിപ്പ് ഇങ്ങനെ: ഈ ചിരിക്കു പിന്നിൽ ഒരു കഥയുണ്ട്..കാവലിനും അജഗജാന്തിരത്തിനും ശേഷം ഞങ്ങളുടെ ട്രൂത്ത് ഗ്ലോബൽ ഫിലിംസിനു വേണ്ടി ഓവർസീസ് ഡിസ്റ്റ്രിബ്യൂഷന് പുതിയ സിനിമകൾ സംസാരിക്കാൻ കൊച്ചിയിലെത്തിയതാണ് ഞാൻ.. കേശുവും ഈശോയും സംസാരിക്കാൻ നാദിഷാക്കയെ വിളിച്ചു.. നേരെ ലാൽ മീഡിയയിലേക്ക് വരാൻ പറഞ്ഞു.. ദിലീപേട്ടനും ഉണ്ടത്രേ..! അവിടെ ചെന്നപ്പൊ ദേ ഒരു സർപ്പ്രൈസ്.. 'കേശു ഈ വീടിന്റെ നാഥൻ' സിനിമയുടെ ട്രെയിലർ സെറ്റാക്കുകയാണ്..

ആദ്യമയാണ് വിശാലമായ ഒരു എഡിറ്റിംഗ് & മിക്സിംഗ് സ്റ്റുഡിയോ കാണുന്നത്.. സംഭവം ഒരു കലക്കൻ മൾട്ടിപ്ലെക്സ് തീയറ്റർ തന്നെ..! സിനിമ ബിഗ് സ്ക്രീനിൽ കണ്ടുകൊണ്ട് തന്നെ മിക്സിംഗ് നടക്കുന്നു..! ഞാനും എന്റെ ചങ്ക് സമദ് ബ്രോയുടെ കസിൻ അരീബും ദിലീപേട്ടനും നാദിർഷക്കയും മാത്രമായി രണ്ടു മൂന്ന് തവണ കേശുവിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ട്രെയിലർ കണ്ടു..! അഭിപ്രായങ്ങൾ പറഞ്ഞു..

ഒരു മുഴുനീള കോമഡി പാക്ക്ഡ് സിനിമ ഇവിടെ റിലീസിന് തയാറെടുത്ത് നിൽക്കുന്നു.. ത്രില്ലറുകൾക്കും ഡാർക്ക് മോഡ് സിനിമകൾക്കും കോവിഡിനും ഇടയിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും രസിക്കാൻ പറ്റിയ ഒരു സിനിമയാവും ഈ കേശു.. ദിലീപേട്ടന്റെ ഇതുവരെ കാണാത്ത മറ്റൊരു മേക്കോവർ ഈ സിനിമയിൽ കാണാമെന്നത് ഉറപ്പ്..! ആ സിനിമക്കായി ഷോൾഡർ ചുരുക്കിയതും വയർ കൂട്ടിയതുമൊക്കെ തിരിച്ച് പിടിച്ചുകൊണ്ടിരിക്കുകയാണെന്ന് ദിലീപേട്ടൻ പറഞ്ഞു..

കഴിഞ്ഞ വർഷം ദിലീപേട്ടനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ഞാനും സമദ് ബ്രോയും ഇതുപോലെ കേശുവിന്റെ കാര്യത്തിനായി കണ്ടിരുന്നു.. അന്നായിരുന്നു ആദ്യമായി പരിചയപ്പെടുന്നത്.. അന്നത്തേതിൽ നിന്നും ശാരീരികമായും മാനസികമായും ദിലീപേട്ടൻ ഉഷാറായിട്ടുണ്ടെന്ന് തോന്നിയത് പറഞ്ഞു.. ദിലീപേട്ടൻ ചിരിച്ചു... ഇനി 'കേശു' എപ്പൊ എങ്ങനെ ജനങ്ങൾക്ക് സമ്മാനിക്കും എന്നത് മാത്രമാണ് ചോദ്യങ്ങൾ.. ഏതായാലും സംഗതി 'ആദ്യമായി' കാണുന്നത് ഞങ്ങളാണെന്നത് കളറായി..!

അതുപോലെ വിവാദമായ ഈശോയുടെ വരാനിരിക്കുന്ന ട്രെയിലറും നാദിർഷക്ക കാണിച്ചു..! വിവാദം ഉണ്ടാക്കിയവർ സിനിമ വന്നാൽ ചിലപ്പൊ മാളത്തിലൊളിക്കേണ്ടി വരും..! കാരണം മതവും ദൈവവും ഈ സിനിമയും തമ്മിൽ എന്ത് ബന്ധമാണെന്ന ചോദ്യം ആ ട്രെയിലർ കണ്ടപ്പൊ എനിക്കും തോന്നി.. സിനിമ വരുമ്പൊ പറഞ്ഞ തെറികളും കുറ്റപ്പെടുത്തലുകളും മതമുതലാളിമാർ തിരിച്ചെടുത്ത് മീശമാധവനിൽ കാവ്യ പറയും പോലെ 'സോറി ഡാ' ന്ന് പറയുമായിരിക്കും ല്ലേ..!

കഴിഞ്ഞ തവണ ആദ്യമായി കാണുന്നത് കൊണ്ടും അത്ര പരിചയമാകാത്തത് കൊണ്ടും പടമൊന്നും എടുത്തിരുന്നില്ല.. ഇത്തവണ ആ കുറവങ്ങ് നികത്താനായി എടുത്ത ഈ ചിത്രത്തിൽ എന്റെ നീളത്തിനടുത്തെത്താൻ കാൽവിരലിൽ പൊങ്ങി നിൽക്കുകയാണ് രണ്ടു പേരും.. അവരുടെ ആ കഷ്ടപ്പാടാണ് ഞങ്ങളുടെ ഈ ചിരിക്കു പിന്നിൽ..''
അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications