Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാ റംസാനിലും യൂസഫലി സാര്‍ 50000 രൂപ തരും.. നടക്കാതെ പോയ ലാലേട്ടന്‍ പടം..; രജിത് കുമാര്‍ പറയുന്നു

കൊച്ചി: ഡോ രജിത് കുമാറിനെ അറിയാത്ത മലയാളികള്‍ വളരെ കുറവായിരിക്കും. അധ്യാപകനും മോട്ടിവേഷണല്‍ സ്പീക്കറുമായ രജിത് കുമാര്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ നിരവധി ഫാന്‍സും രജിത് കുമാറിനുണ്ടായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം തനിക്ക് സിനിമയില്‍ അടക്കം നിരവധി അവസരങ്ങള്‍ വന്നിരുന്നു എന്നും എന്നാല്‍ അതൊന്നും നടപ്പായില്ലെന്നും പറയുകയാണ് രജിത് കുമാര്‍. കേരള കൗമുദിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടീശ്വരനായ എം എ യൂസഫലി അടക്കമുള്ളവരുടെ ഹൃദയത്തിലാണ് തന്റെ സ്ഥാനമെന്നും എല്ലാ വര്‍ഷവും റംസാനില്‍ യൂസഫലി തനിക്ക് അമ്പതിനായിരം രൂപ തരാറുണ്ടെന്നും അദ്ദേഹം പറയുന്നു.

1

എന്നാല്‍ അതൊന്നും താന്‍ സ്വന്തം കാര്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ഇത്തവണ ചെങ്കല്‍ചൂള കോളനിയിലെ പാവപ്പെട്ടവര്‍ക്ക് ഓണ കിറ്റ് നല്‍കാന്‍ ആ പണം വിനിയോഗിക്കുമെന്നും രജിത് കുമാര്‍ പറയുന്നു. രജിത് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

2

ബിഗ് ബോസ് സീസണ്‍ കഴിഞ്ഞ് പുറത്ത് വരുമ്പോള്‍ ലാലേട്ടന്‍ എനിക്ക് രണ്ട് സിനിമ ഓഫര്‍ ചെയ്തിരുന്നു. 15 ഓളം സിനിമകള്‍ ആകെ 17 സിനിമകള്‍ എനിക്ക് ഓഫര്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വളരെ അണ്‍ലക്കി മനുഷ്യനാണ്. എനിക്ക് ദൈവാധീനം കൂടുതല്‍ ആണ്. ഭാഗ്യം വന്ന് ചേരും. ലാലേട്ടനൊക്കെ ജനിച്ച സമയം അത്രയും ബെസ്റ്റ് ടൈം ആണ്.

3

അങ്ങനെ ഉള്ളവര്‍ക്ക് ചെറിയ എഫര്‍ട്ട് എടുത്താല്‍ മതി നമ്മള്‍ ബൂം പോലെ പൊങ്ങിക്കേറും. നല്ല ടൈം അല്ലെങ്കില്‍ എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്താലും കാര്യമുണ്ടാകില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ മുന്‍പ് ദൈവ വിശ്വാസിയല്ല. എസ് എഫ് ഐ ചെയര്‍മാനൊക്കെ ആയിരുന്നു. എനിക്ക് വേദമൊന്നും അറിയില്ലായിരുന്നു. പക്ഷെ ഈ ബിഗ് ബോസ് സീസണ്‍ 2 കഴിഞ്ഞ് ഞാന്‍ ഇറങ്ങിയതിന് ശേഷം ചില ജ്യോതിഷ പണ്ഡിതന്‍മാരൊക്കെ അന്വേഷിച്ചപ്പോള്‍ എനിക്ക് കണ്ടകശനിയായിരുന്നു രണ്ടര വര്‍ഷം.

4

ഞാനുണ്ടാക്കിയ ഹൈപ് ഒക്കെ പോയി. കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ. യൂറോപ്യന്‍ പര്യടനുമുണ്ടായിരുന്നു. ലണ്ടനിലൊക്കെ എന്റെ ഫോട്ടോയൊക്കെ അടിച്ച് ടീ ഷര്‍ട്ട് ഒക്കെ ഇട്ട് മലയാളി ആസോസിയേഷന്‍ ഒക്കെ ഉഗ്രന്‍ പരിപാടിയായിരുന്നു. അതുപോലെ എല്ലാ ലോകരാജ്യങ്ങളിലൊക്കെ മീറ്റ് അപ്പുകള്‍. പക്ഷെ എന്റെ സമയദോഷം എന്ന് പറയുന്ന കണ്ടകശനിയോടെ എല്ലാം പോയി. അതില്‍ ഞാന്‍ വിശ്വസിക്കുന്നു. ലാലേട്ടന്‍ പറഞ്ഞ സിനിമ നടക്കാതെ പോയത് കൊറോണ കാരണമാണ്.

5

ലാലേട്ടന്‍ എനിക്ക് എന്തായാലും തരും. അങ്ങനെ എനിക്ക് കോണ്‍ടാക്ട് വെക്കാന്‍ പറ്റുന്ന ആള്‍ക്കാരൊന്നും അല്ലല്ലോ ലാലേട്ടനും മമ്മൂക്കയും സുരേഷ് ഗോപി ചേട്ടനും ദാസേട്ടനും യൂസഫലി സാര്‍ എന്ന് പറയുന്നത്. പക്ഷെ അവരുടെയൊക്കെ ഗുഡ് ബുക്കില്‍ ഞാനുണ്ട്. പത്മശ്രീ എം എ യൂസഫലി സാര്‍ എല്ലാ വര്‍ഷവും റംസാന്‍ സമയത്ത് എനിക്ക് അമ്പതിനായിരം രൂപ കൊടുത്തുവിടുന്ന ആളാണ്.

6

കഴിഞ്ഞ ഏഴ് വര്‍ഷമായി...അതില്‍ നിന്ന് ഒരു നയാപൈസപോലും എടുക്കാതെ അര്‍ഹതയുള്ള പാവപ്പെട്ട കുട്ടികള്‍ക്ക്, വ്യക്തികള്‍ക്ക് ഈ ഓണത്തിന് നല്‍കും. ചെങ്കല്‍ച്ചൂളയിലെ വാര്‍ഡ് മെമ്പറെ കണ്ടിട്ടുണ്ട്. അവിടത്തെ പാവപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്ക് ആയിരം രൂപ വരുന്ന ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് നല്‍കും. ഓണത്തിന് രണ്ട് മൂന്ന് ദിവസം ഭക്ഷണം വയ്ക്കാനുള്ള അരി, പലവ്യഞ്ജനം, പച്ചക്കറി, ഓണക്കോടി അങ്ങനെ അമ്പത് പേര്‍ക്ക് കൊടുക്കാന്‍ മാറ്റിവച്ചേക്കുകയാണ്.

7

അഡ്വാന്‍സ് ആയി ചെയ്യാന്‍ വേണ്ടി ഏല്‍പ്പിച്ചിട്ടുമുണ്ട്. അവരുടെയൊക്കെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ ആയി. അവരുടെയൊക്കെ ഹൃദയത്തില്‍ എനിക്ക് സ്ഥാനമുണ്ട്. പക്ഷെ അവരെയൊക്കെ കോണ്‍ടാക്ട് ചെയ്യാന്‍ മാത്രം അത്ര വലിയ ആളല്ല ഞാന്‍. അവര്‍ക്ക് വേണമെന്ന് തോന്നുന്ന സമയത്ത്, ലാലേട്ടനും മമ്മൂക്കക്കും ഒക്കെ എന്നെ വേണമെന്ന് തോന്നുന്ന സമയത്ത് ഉറപ്പായിട്ടും അവര്‍ക്ക് എന്നെ നിസാരമായിട്ട് വിളിക്കാമെന്നേ ഉള്ളൂ.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+