മണിക്കുട്ടന്റെ വാക്കുകള്‍ വേദനിപ്പിച്ചു: ഒരു കലാകാരന്‍ ഒരിക്കലും അങ്ങനെ പറയരുതായിരുന്നു:സന്ധ്യ മനോജ്

ഏറെ വിവാദമായ മജിസിയ ഭാനു, ഡിംപല്‍ ഭാല്‍ തര്‍ക്കത്തില്‍ പ്രതികരിച്ച് ബിഗ് ബോസ് മലയാലം സീസണ്‍ 3 യിലെ ഇവരുടെ സഹ മത്സരാര്‍ത്ഥിയായിരുന്ന സന്ധ്യ മനോജ്. ഇവരാരും കൊച്ചു കുട്ടികളല്ല, വളരെ മുതിര്‍ന്ന സ്ത്രീകളാണ്. അവര്‍ക്ക് ബുദ്ധി പറഞ്ഞ് കൊടുക്കേണ്ട ഒരു ആവശ്യമൊന്നും ഇവിടെ ഇല്ല. അവര്‍ അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് രണ്ട് പേരുടേയും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടാണ്.

സ്വന്തം ജീവിതത്തിലും സമൂഹത്തില്‍ വളരെ ബുദ്ധിപൂര്‍വം കാര്യങ്ങള്‍ ചെയ്യുന്ന സ്ത്രീകളാണ് അവര്‍. ആ അടി ഉണ്ടാക്കുമ്പോഴും വളരെ ബോധപൂര്‍വ്വമാണ് അവര്‍ കാര്യങ്ങല്‍ ചെയ്യുന്നത്. അതില്‍ ഇടപെടേണ്ട കാര്യം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ലെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച് അഭിമുഖത്തില്‍ സന്ധ്യ മനോജ് പറയുന്നു.

അനൂപും മജിസിയ ഭാനുവും തമ്മില്‍ ബിഗ് ബോസ് ഷോയ്ക്ക് അകത്ത് വെച്ച്

അനൂപും മജിസിയ ഭാനുവും തമ്മില്‍ ബിഗ് ബോസ് ഷോയ്ക്ക് അകത്ത് വെച്ച് ഒരു വഴക്ക് നടന്നിരുന്നു. ഒരു ടാസ്ക് കഴിഞ്ഞപ്പോഴായിരുന്നു അത്. വഴക്ക് എന്നല്ല, മജിസിയ ഭാനു അനൂപിന്റെ അടുത്ത് സംസാരിക്കാത്ത ഒരു സാഹചര്യമായിരുന്നു. അന്ന് ഞാന്‍ അനൂപിന്റെ അടുത്തും മജിസിയ ഭാനുവിന്റെ അടുത്തും പോയി സംസാരിച്ചു. അവരുടെ ആ വഴക്ക് ഒന്ന് രമ്യതയിലെത്തിക്കാനായിരുന്നു എന്റെ ശ്രമം.

ഒരു രവിവര്‍മ്മ ചിത്രം പോലെ സുന്ദരം; പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നു

അത് കേവലം ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നില്ല. അതില്‍ തെറ്റുകളും ശരികളും

അത് കേവലം ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നില്ല. അതില്‍ തെറ്റുകളും ശരികളും ഉണ്ടായിരുന്നു. അത് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തീര്‍ക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. മജിസിയക്ക് അനൂപിന്റെ വേര്‍ഷനും അനൂപിന് മജിയിസയയുടെ വേര്‍ഷനും പറഞ്ഞ് കൊടുക്കുക എന്നുള്ള തരത്തിലുള്ള ഒരു മയപ്പെടുത്തലിനാണ് ഞാന്‍ അവിടെ ശ്രമിച്ചത്. നമുക്ക് ഒരാളുടേയും മനസ്സ് മാറ്റാന്‍ സാധിക്കില്ല. അവര്‍ അവരുടെ നിലപാട് തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ടാവുമെന്നും താരം പറയുന്നു.

ഇപ്പോഴത്തെ കൊച്ചുകുട്ടികള്‍ക്കാണെങ്കില്‍ അതും ഇഷ്ടമല്ല

കൊച്ചു കുട്ടികളാണെങ്കില്‍ നമുക്ക് ശ്രമിക്കാം. ഇപ്പോഴത്തെ കൊച്ചുകുട്ടികള്‍ക്കാണെങ്കില്‍ അതും ഇഷ്ടമല്ല. ഇവരുടെ പ്രശ്നത്തില്‍ ഒന്ന് മയപ്പെടുത്തി കൊടുക്കാനാണ് എനിക്ക് തോന്നിയത്. അവരുടെ സൗഹൃദത്തില്‍ അവിടെ വെച്ച് അന്ന് അങ്ങനെ ചെയ്യാന്‍ എനിക്ക് തോന്നി. എന്നാല്‍ വെളിയില്‍ വന്ന് ഒരുപാട് ഹൈപ്പ് ക്രിയേറ്റ് ചെയുന്ന കാര്യങ്ങളില്‍ ഇടപെടണമെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് ഞാന്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അതിന് എനിക്കിട്ട് ഒരുപാട് കിട്ടിയെന്നും സന്ധ്യമനോജ് പറയുന്നു.

ബിഗ് ബോസില്‍ വെച്ച് ഒരു മത്സരാര്‍ത്ഥി ഡാന്‍സുമായി ബന്ധപ്പെട്ട്

ബിഗ് ബോസില്‍ വെച്ച് ഒരു മത്സരാര്‍ത്ഥി ഡാന്‍സുമായി ബന്ധപ്പെട്ട് മോശമായ രീതിയില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ ഞാന്‍ ആദ്യം റിയാക്ട് ചെയ്തിരുന്നില്ല. നാട്ടുകൂട്ടം എന്നൊരു ടാസ്കില്‍ വെച്ചായിരുന്നു ആ പരാമര്‍ശം ഉണ്ടായിരുന്നത്. അതില്‍ പലരും പല കാര്യങ്ങളും പല രീതിയിലുമായിരുന്നു വിളിച്ച് പറഞ്ഞത്. ടാസ്ക് കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ ഞാന്‍ അതേ കുറിച്ച് ചോദിച്ചപ്പോള്‍ കിടിലന്‍ ഫിറോസാണ് പറയുന്നത് ' അത് ടാസ്ക് ആയിരുന്നു, ടാസ്ക് കഴിഞ്ഞ് വിടു' എന്ന്. അപ്പോള്‍ തന്നെ ഞാനത് വിട്ടു.

എന്നാല്‍ വീണ്ടും അത് അവിടെ ഒരു സംസാര വിഷയമായി.

എന്നാല്‍ വീണ്ടും അത് അവിടെ ഒരു സംസാര വിഷയമായി. പേര് പറയാതിരിക്കുന്നില്ല, മണിക്കുട്ടനാണ് അത് പറഞ്ഞത്. തുടര്‍ന്ന് വീക്കെന്‍ഡ് എപ്പിസോഡില്‍ ഞാന്‍ സാറിന്റെ അടുത്ത് ക്ലാരിഫിക്കേഷന്‍ ചോദിച്ചു. മണിക്കുട്ടന്‍ ആ പറഞ്ഞതിന് ഒരു അടിസ്ഥാനമില്ലെന്ന് ലാല്‍ സാറിന് തന്നെ ബോധ്യമായി. അത് എന്നെ എത്രത്തോളം വേദനിപ്പിച്ചുവെന്ന് അദ്ദഹം മനസ്സിലാക്കിയിരുന്നു. ഒരു കലാകാരന്‍ ഒരിക്കലും മറ്റൊരു കലാകാരനെയോ കലാകാരിയേയോ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ല.

അതിനെ ചോദ്യം ചെയ്താല്‍ ഷോയില്‍ എന്നല്ല, എവിടെ ആയാലും

ഞാനൊക്കെ ഒരുപാട് കഷ്ടപ്പെട്ടാണ് വളര്‍ന്ന് വന്നത്. അതിനെ ചോദ്യം ചെയ്താല്‍ ഷോയില്‍ എന്നല്ല, എവിടെ ആയാലും ഇനിയിപ്പോള്‍ ദൈവം തമ്പുരാന്‍ തന്നെ വന്നാല്‍ അതിനെതിരെ എഴുന്നേറ്റ് നില്‍ക്കും. ലാല്‍ സാറിന് എന്റെ വിഷമം കൃത്യമായി ബോധ്യമായത് അദ്ദേഹം കലയെ അത്രയ്ക്ക് സ്നേഹിക്കുന്ന ഒരാളായതിനാലാണ്. അല്ലെങ്കില്‍ ഇത്രയും വലിയ ഒരു കലാകാരന്‍ തന്റെ അടുത്ത് കൈ കൂപ്പി മാപ്പ് ചോദിക്കുക എന്നുള്ളത് ആലോചിക്കുമ്പോള്‍ എനിക്ക് ഇപ്പോഴും ഒരു വിറയല്‍ വരും.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു ആരോപണം ആയിരുന്നു.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു ആരോപണം ആയിരുന്നു. ബിഗ് ബോസ് പോലത്തെ ഒരു പ്ലാറ്റ് ഫോമില്‍ ഇരുന്ന സംസാരിക്കുമ്പോള്‍ നമ്മള്‍ ഉത്തരവാദിത്തോടെ സംസാരിക്കാണം. അത് പറ്റിപ്പോയതാണെന്ന് പിന്നെ പറയാന്‍ പാടില്ല. അത്രയും വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് ആ ടീമില്‍ ഉള്ളത്. എത്രയോ ആളുകളില്‍ നിന്നാവും അവരെ തിരഞ്ഞെടുത്തത്. അവര്‍ക്ക് അതിനൊരു ലക്ഷ്യം ഉണ്ടാവും. ആ ഉത്തരവാദിത്തം നമ്മളും കാണിക്കണം. ആ വിഷയത്തില്‍ ഞാന്‍ ലാല്‍ സാറിനോട് ഒരുപാട് നന്ദിയുണ്ടെന്നും സന്ധ്യമനോജ് വ്യക്തമാക്കുന്നു.

അതേസമയം, ഞാന്‍ അവിടെ നില്‍ക്കുന്നത് വരെ, അതായത് പത്താമത്തെ ആഴ്ചവരെ മണിക്കുട്ടനും ഡിംപലും

അതേസമയം, ഞാന്‍ അവിടെ നില്‍ക്കുന്നത് വരെ, അതായത് പത്താമത്തെ ആഴ്ചവരെ മണിക്കുട്ടനും ഡിംപലും വലിയ സുഹൃത്തുക്കളായിട്ട് എനിക്ക് തോന്നിയിട്ടില്ലെന്നും അഭിമുഖത്തില്‍ താരം പറയുന്നു. അതിന് ശേഷം മണിക്കുട്ടന്‍ പുറത്ത് പോയി മടങ്ങി വന്നതിനെ തുടര്‍ന്നാണ് അത്തരത്തിലൊരു ഹൈപ്പ് ഉണ്ടായിരുന്നത്. ഞാന്‍ അവിടെ നില്‍ക്കുമ്പോള്‍ തോന്നിയ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ അവര്‍ തമ്മില്‍ നല്ലൊരു വൈബ് ഉണ്ടായിരുന്നു. എനിക്ക് തോന്നിയത് ഡിംപലും അഡോണിയുമാണ് നല്ല സുഹൃത്തുക്കളെന്നാണ്. എന്നാല്‍ മറിച്ചാണ് പുറത്തുള്ള കാര്യമെന്ന് ഞാന്‍ പുറത്ത് വന്നപ്പോഴാണ് മനസ്സിലായതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

അങ്ങ് ചെങ്കോട്ടയില്‍ എത്തിയാലും ഫോട്ടോ ഷൂട്ട്: വൈറലായി റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+