Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹിച്ചിരിക്കാതെ ശബ്ദിക്കാൻ ആളു വേറെ റേഞ്ചാവണം ജോജു ചേട്ടാ; ജോജുവിനെ പിന്തുണച്ച് ആർജെ സൂരജ്

കൊച്ചി; ഇന്ധന വില വർധനവിനെതിരെ റോഡ് തടസപ്പെടുത്തിയ കോൺഗ്രസ് നടപടിയെ ചോദ്യം ചെയ്ത് സംഭവത്തിൽ നടൻ ജോജു ജോർജിനെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. നടൻ മാപ്പ് പറയണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. മാപ്പ് പറയാനും നടനെതിരെ കേസെടുക്കാനും തയ്യാറായില്ലേങ്കിൽ ജോജുവിനെ മാളയിലെ വീട്ടിൽ കയറാൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. നടന്റെ മാളയിലെ വലിയപറമ്പിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു.

ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ

അതേസമയം മറുവശത്ത് നടന്റെ പ്രവൃത്തിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണഅട്. സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ഇക്കൂട്ടത്തിൽ ഉണ്ട്. മുൻ ബിഗ് ബോസ് താരം ആർ ജെ സൂരജും വിഷയത്തിൽ ജോജുവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

1

നേരത്തേ ഒരു വിമാന യാത്രയ്ക്കിടെ കെ സുധാകരനും അദ്ദേഹത്തിന്റെ അനുനായികളും അനാവശ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ആരോപിച്ച് സൂരജ് രംഗത്തെത്തിയിരുന്നു. അന്ന് കടുത്ത സൈബർ ആക്രമണമായിരുന്നു സൂരജ് നേരിടേണ്ടി വന്നത്. ഇത്തരം ഒരു വിഷയത്തിൽ പ്രതികരിച്ചതിന് നിങ്ങളേയും മോശക്കാരനാക്കാനും തെറിവിളിക്കാനും നിരവധി പേർ ഉണ്ടാകുമെന്ന് ജോജുവിന്റെ പോസ്റ്റിൽ സൂരജ് കമന്റ് ചെയ്തു. സൂരജിന്റെ വാക്കുകൾ വായിക്കാം

2

പിന്നല്ല..!! ഏതെങ്കിലും രാഷ്ട്രീയത്തിന്റെ ഒരു കുപ്പായം ദേഹത്തുണ്ടെങ്കിൽ നാട്ടുകാരുടെ നെഞ്ചത്ത്‌ കേറി തോന്യാസം കാണിച്ചാലും ഒരുത്തനും ചോദിക്കില്ല എന്നൊരുതോന്നൽ ചിലർക്കുണ്ട്‌.. അതിനെതിരെ സഹിച്ചിരിക്കാതെ ശബ്ദിക്കാൻ ആളു വേറെ റേഞ്ചാവണം ജോജു ചേട്ടാ.. ഇനി നിങ്ങളെ തെറിവിളിക്കാനും മോശക്കാരനാക്കാനും ആയിരം നാവുകളുണ്ടാകും..!

3

ഇനി നിങ്ങൾ മോശക്കാരനാണെങ്കിലും മദ്യപിച്ചിട്ടുണ്ടെങ്കിലും ശെരി.. നാട്ടുകാരെ മുഴുവൻ വഴിയിൽ പിടിച്ചിട്ട്‌ തോന്യാസം കാണിക്കാൻ ആർക്കും ആരും അവകാശം നൽകിയിട്ടില്ല.. അതിനെതിരെ ഇത്രയും പേർ മിണ്ടാതെ സഹിച്ച്‌ ക്യൂവിൽ കാത്തിരുന്നപ്പോൾ നിങ്ങൾക്ക്‌ ശബ്ദിക്കാൻ തോന്നിയെങ്കിൽ നിങ്ങൾ തന്നെയാണ്‌‌ ശരി.. അതിന്‌ പിന്തുണ.. പെട്രോളിന്‌ വില കൂട്ടുന്നവൻ കാണിക്കുന്നതും തോന്യാസമാണ്‌ , അതിന്റെ പേരിൽ നാട്ടുകാരെ പിന്നേം ദ്രോഹിക്കുന്നതും തോന്യാസമാണ്‌..

4

കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്‌ കേന്ദ്രത്തിനെതിരെ രാഷ്ട്രീയമായി പ്രതിഷേധിക്കാനുള്ള സ്വാന്തന്ത്ര്യം പോലെ കേരളത്തിൽ തന്റെ വഴി തടയുന്നതിനെതിരെ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ ഒരു വ്യക്തിക്ക്‌ ഇല്ലേ..? രണ്ടും പ്രതിഷേധം തന്നെയല്ലേ..? അങ്ങനെ പ്രതിഷേധിക്കുമ്പോൾ വണ്ടിതല്ലിപ്പൊളിക്കുന്നവർ ഏത്‌ അടിസ്ഥാനത്തിലാണ്‌ ഇവിടെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ പറ്റി വാദിക്കുന്നത്‌..!!

5

ഈ പൊതുജന പ്രതിഷേധങ്ങൾ ഒരു തുടക്കമാകണം.. പൊതുജങ്ങൾ വളർത്തി വലുതാക്കുന്ന ഒരു പൊതു പ്രവർത്തകനും രാഷ്ട്രീയ പാർട്ടിയും നാളെ ഇതേ പൊതുജനങ്ങളെ ദ്രോഹിക്കാതിരിക്കാൻ.. അല്ലെങ്കിൽ പൊതു ജനത്തിനായി ചെയ്യുന്നത്‌ ഏതെങ്കിലും തരത്തിൽ അവർക്ക്‌ ദോഷമുണ്ടാക്കുമോ എന്ന് വിലയിരുത്താൻ ഓരോ പരിപാടി ആസൂത്രണം ചെയ്യുമ്പോഴും കോൺഗ്രസ്സും കമ്യൂണിസ്റ്റും ബിജെപിയുമടക്കം എല്ലാ രാഷ്ട്രീയക്കാരും തയാറാവണം..!

6

എങ്കിൽ ഇതിനൊക്കെ ജനങ്ങൾ കൈയ്യടിക്കും..
അല്ലെങ്കിൽ ഇങ്ങനെ പ്രതിഷേധങ്ങൾ ഒറ്റപ്പെട്ടാണെങ്കിലും ഉയരും.. ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനല്ലാത്തവനും ഇവിടെ 'മനുഷ്യന്റെ' പരിഗണന തന്നെ ലഭിക്കുന്ന ഒരു കാലം കേരളത്തിൽ വരണം..! നന്ദി, സൂരജ് കമന്റിൽ പറഞ്ഞു.

7

അതേസമയം ഇതിന് താഴെയും നിരവധി പേർ വിമർശനം ഉയർത്തുന്നുണ്ട്. പെട്രോളിനും ഡീസലിനും വിലകൂട്ടി ആകാരണം കൊണ്ട് സാധനങ്ങൾക് വിലകൂട്ടി പാവപ്പെട്ടവന്റെ നെഞ്ചത് സർക്കാർ കേറുമ്പോൾ ലക്ഷങ്ങളുടെ വണ്ടി വാങ്ങി എസി കാറിലിരിക്കുന്ന നിങ്ങൾക്കൊന്നും സാധാരണക്കാരുടെ വിഷമം മനസിലാകാൻ പോകുന്നില്ലെന്നാണ് വിമർശനം.

Recommended Video

cmsvideo
    Omar Lulu support actor Joju George | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+