'അവരെ മനസ്സില്‍ നന്നായിട്ട് തന്തക്കും തള്ളക്കും വിളിക്കും': പരസ്യമായി പറ്റില്ലല്ലോയെന്ന്- റോബിന്‍
സെല്‍ഫ് പ്രമോഷന്‍ എന്ന് പറയുന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്ന് വ്യക്തമാക്കി റോബിന്‍ രാധാകൃഷ്ണന്‍. സെല്‍ഫ് പ്രമോഷന്‍ എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നെ ഞാന്‍ പ്രമോട്ട് ചെയ്തില്ലെങ്കില്‍ ഇവിടെ ഇരിക്കുന്ന വേറെ ആരും വന്ന് എന്നെ പ്രമോട്ട് ചെയ്യില്ല. പ്രമോഷന്‍ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
എന്നേപ്പോലുള്ള ഒരു സാധാരണക്കാരന്‍ വലിയ പിന്തുണകളൊന്നുമില്ലാതെ ഇവിടെ വന്നിരിക്കുന്നുണ്ടെങ്കില്‍ തീർച്ചയായിട്ടും അത് സെല്‍ഫ് പ്രമോഷന്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സീ മലയാളം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഡോക്ടർ മച്ചാന്‍ എന്നുള്ള ഈ പേരുണ്ടല്ലോ, അത് പത്തുകൊല്ലം മുന്‍പ് കണ്ണാടിയില്‍ നോക്കി ഞാനാണ് എന്നെ ആദ്യമായി വിളിച്ചത്. അത് ആരെങ്കിലും വിശ്വസിക്കുമോ. ആ പേരാണ് മലയാളികളുടെ മുന്‍പില്‍ ലാലേട്ടന്‍ അവതരിപ്പിച്ചത്. അതിപ്പോഴും ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ ഞാന്‍ എന്നെ തന്നെ സെല്‍ഫ് പ്രമോട്ട് ചെയ്തത് കൊണ്ടാണ്. അല്ലാതെ മറ്റാരും എന്നെ പ്രമോട്ട് ചെയ്തതുകൊണ്ടാണെന്ന നുണപറയാന്‍ ഞാനില്ല. ആളുകള്‍ എന്നെ പ്രമോട്ട് ചെയ്തത് കൊണ്ടുതന്നെയാണ് ഇത് നടക്കുന്നത്.

ഒരു സ്റ്റേജ് എത്തുമ്പോള്‍ നമുക്ക് സെല്‍ഫ് പ്രമോഷന്‍ വേണ്ടി വരില്ല. ഇപ്പോള്‍ എനിക്ക് തന്നെ അധികം അതിന്റെ ആവശ്യമില്ല. അല്ലാത്ത സാഹചര്യമാണെങ്കില്‍ കൂടുതല്‍ വേണ്ടി വരും. ഈ അഭിമുഖം തന്നെ എന്നെ പ്രമോട്ട് ചെയ്യുകയാണല്ലോ. ഇത് കഴിഞ്ഞാല്‍ വേറെ കുറച്ച് ആളുകള്‍ വീഡിയോ ഇറക്കി പ്രമോട്ട് ചെയ്യും. അതില്‍ പോസിറ്റീവും നെഗറ്റീവുമുണ്ടാവുമെന്നും റോബിന്‍ പറയുന്നു.

നെഗറ്റീവ് കമന്റിടുന്നവരും മെന്‍ഷന്‍ ചെയ്യുന്നവരും അവരുടെ ജീവിതത്തിലെ സമയമാണ് എനിക്ക് വേണ്ടി മാറ്റിവെക്കുന്നത്. അതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഒരാളുടെ ജീവിതത്തിലെ സമയം എനിക്ക് വേണ്ടി മാറ്റിവെക്കുന്നുവെന്ന് പറയുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഞാനെന്ത് ചെയ്യുന്നു, എവിടെ പോവുന്നു, കഴിച്ചോ, ഉറങ്ങിയോ അതൊക്കെ അവരൊക്കെ നോക്കിക്കൊണ്ടിരിക്കുന്നു. അതെല്ലാം എന്റെ വിജയമാണെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

ലളിതമായി ഒരു കാര്യം പറയാം. എന്റെ ഒരു വീഡിയോയുടെ താഴെ നല്ല കമന്റ് വരികയാണെങ്കില്‍ നമ്മള്‍ അത് വായിച്ചങ്ങ് വിടും. നേരെ മറിച്ച് അവിടെ ഒരു നെഗറ്റീവ് കമന്റാണ് വരുന്നതെങ്കില്‍ അതിലാണ് ചർച്ച വരുന്നത്. അതിനോട് അനുബന്ധിച്ച് വീണ്ടും കമന്റുകള്‍ വരും. എനിക്കെതിരെ ഡീഗ്രേഡ് ചെയ്യുന്നവർ ചിന്തിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ അവർ തന്നെയാണ് എന്നെ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

നമ്മുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്ന ആളുകളെ പച്ച ഭള്ളായിരിക്കും ഞാന്‍ വിളിക്കുന്നത്. മനസ്സില്‍ വിളിച്ചിട്ട് ഞാന്‍ മിണ്ടാതിരിക്കും. തുറന്ന് പറയുകയാണ്, നന്നായിട്ട് ചീത്ത വിളിക്കുന്ന ഒരാളാണ് ഞാന്‍, എന്നാല്‍ പബ്ലിക്കായിട്ട് ഇപ്പോള്‍ അത് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് മനസ്സില്‍ നന്നായിട്ട് തന്തക്കും തള്ളക്കുമൊക്കെ വിളിക്കും. എന്നാല്‍ അത് പുറത്ത് കാണിക്കുകയില്ല.

നമ്മുടെ ജീവിത്തിലേക്ക് ഒരുപാട് പേർ വരും. ചിലർ പോവും, ചിലർ നില്‍ക്കും. പോണവർ പോകട്ടെ, നില്‍ക്കുന്നവർ പോകട്ടെ. ഇപ്പോഴത്തെ ഈ നേട്ടങ്ങളിലെല്ലാം ഞാന്‍ വലിയ സന്തോഷവാനാണ്. എന്നാല്‍ ഇത് മതിയെന്നല്ല, ഇതിനിരട്ടി നേടണമെന്നാണ്. അതിന് വേണ്ടി ഞാന്‍ നന്നായി കഷ്ടപ്പെടും. ചിലപ്പോള്‍ ഒരു ബ്രേക്ക് എടുക്കുമ്പോള്‍ ഈ ഫെയിം കുറയും. അപ്പോള്‍ നമ്മള്‍ കൂടുതല്‍ ശക്തിയോടെ മുന്‍പോണ്ട് വരേണ്ടതുണ്ടെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications