Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന് മുന്നില്‍ റോബിന്‍ ചമ്മിപ്പോയി; നെറ്റ് ഡ്രൈവില്‍ പറഞ്ഞത് ഇത് എന്റെ വിജയം, വെളിപ്പെടുത്തി ആരതി

മലയാളം സോഷ്യല്‍ മീഡിയ രംഗത്തെ സെലിബ്രിറ്റി ഭാവി വധൂ-വരന്മാരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. ബിഗ് ബോസ് താരമായ റോബിന്റെ അഭിമുഖം എടുക്കാനായി എത്തിയ ആരതി പിന്നീട് താരത്തിന്റെ ജീവിതത്തിന്റെയും ഭാഗമായി മാറുകയായിരുന്നു.

നടിയും മോഡലും സംരഭകയുമാണ് ആരതി. ഇരുവരുടേയും വിവാഹം അടുത്ത മാസങ്ങളില്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ഏതാനും അഭിമുഖങ്ങളും അടുത്തിടെ പുറത്ത് വന്നിരുന്നു. അത്തരത്തില്‍ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ആരതി റോബിനോട് ചോദിക്കുന്ന ചോദ്യവും അതിന് താരം നല്‍കുന്ന ഉത്തരവുമാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

വളരെ അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക്

വളരെ അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് വന്ന ആളാണ് ചേട്ടനെന്നാണ് (റോബിന്‍) ആരതി പൊടി വ്യക്തമാക്കുന്നത്. രണ്ട് പേരും വളരെ ബുദ്ധിമുട്ടിയേറിയ സമയത്തിലൂടെ കടന്ന് പോവുന്ന ഒരു സമയത്താണ് ഞങ്ങള്‍ തമ്മില്‍ കണ്ട് മുട്ടുന്നതും. അതുകൊണ്ട് തന്നെയാണ് ഇത്ര ഈസിയായ ഞങ്ങള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റിയതെന്നും ആരതി പറയുന്നു.

ഇന്നലെ ചേട്ടന്റ അച്ഛനും അമ്മയും എന്നെ

എനിക്ക് ചോദിക്കാനൊരു ചോദ്യമുണ്ട്. ഇന്നലെ ചേട്ടന്റ അച്ഛനും അമ്മയും എന്നെ കാണാന്‍ വന്നിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു അത്. ഒരുപാട് നാളുകള്‍ക്ക് ശേഷം അത്ര സന്തോഷിച്ച ദിവസം വേറെയില്ല. വന്ന് കാണുന്നതിന് മുമ്പ് തന്നെ അവരുമായി വളരെ നല്ല കൂട്ടായിരുന്നു. ചേട്ടനെക്കാളും കുറിച്ച് ഇഷ്ടം ഇപ്പോള്‍ എന്നോടാണോ എന്ന് എനിക്ക് സംശയം ഉണ്ട്. അതിന് ചേട്ടന് കുശുമ്പുണ്ടെന്ന് എനിക്ക് അറിയാമെന്നും തമാശ രൂപേണെ ആരതി വ്യക്തമാക്കുന്നു.

അച്ഛനും അമ്മയും കണ്ട് വന്നതിന് ശേഷം

അച്ഛനും അമ്മയും കണ്ട് വന്നതിന് ശേഷം നമ്മള്‍ ഒരു നൈറ്റ് ഡ്രൈവിന് വേണ്ടി പോയി. അന്ന് ചേട്ടന്‍ പറഞ്ഞത് ഇത് എന്റെ വിജയമാണെന്നാണ്. അച്ഛനും അമ്മയും എന്നെ വന്ന് കണ്ട് പോവുക എന്നുള്ളത് ചേട്ടന്‍ ഒരുപാട് ആഗ്രഹിച്ച കാര്യമായിരുന്നു. ഇത് ചേട്ടന്റെ വിജയമാണെന്ന് പറഞ്ഞത് വളരെ വലിയൊരു സത്യമാണ്. അതെന്തുകൊണ്ടാണ് അങ്ങനെ പറയാന് കാരണമെന്നുള്ളതെന്ന് എല്ലാവരോടുമായി പറയാന്‍ സാധിക്കുമോ.

Hair Care: അല്‍പം ഉള്ളി നീരുണ്ടോ? എങ്കില്‍ മുടികൊഴിച്ചിലും താരനും ഒരു പ്രശ്നമല്ല

ഇതിന്റെ പുറകിലുള്ള എല്ലാം ചേട്ടന്റെ

ഇതിന്റെ പുറകിലുള്ള എല്ലാം ചേട്ടന്റെ ക്രെഡിറ്റിലാണ്. ചേട്ടന്‍ കാരണം കൊണ്ട് മാത്രമാണ് നമ്മുടെ ഈ ബന്ധം ഇതുവരെ എത്തി നില്‍ക്കുന്നത്. അന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ പറഞ്ഞ ഒരു വാക്ക് അങ്ങനെ നിന്നിരുന്നെങ്കില്‍ ഇത് ഇങ്ങനെ എത്തില്ലായിരുന്നു. തുടക്കം മുതല്‍ തന്നെ എല്ലാത്തിനും മുന്‍കൈ എടുത്തത് ചേട്ടനാണ്. ആ വിജയം എന്തുകൊണ്ടാണെന്ന് ഇവിടേയും ഒന്നും പറയണമെന്നും ആരതി ആവശ്യപ്പെടുന്നു.

ആരതി പറഞ്ഞെതെല്ലാം ശരിയാണെന്നായിരുന്നു

അതേസമയം ആരതി പറഞ്ഞെതെല്ലാം ശരിയാണെന്നായിരുന്നു റോബിന്റെ മറുപടി. ഇതിന് വേണ്ടി എല്ലാ ചെയ്ത് എഫോർട്ട് ഇട്ടത് ഞാനായിരുന്നു. തുടക്കത്തിലെ സംസാരമൊക്കെ കഴിഞ്ഞ്, രണ്ടാമത് വേണ്ട എന്ന് വെച്ച് വീണ്ടും സംസാരിക്കുന്ന ഘട്ടത്തില്‍ പെണ്ണ് കാണല്‍ ചടങ്ങ് നടക്കേണ്ടതായിരുന്നു, എന്‍ഗേജ്മെന്റ് വരെ നടക്കേണ്ടതായിരുന്നുവെന്നും റോബിന്‍ പറയുന്നു.

വീട്ടില്‍ ആ സമയത്ത് ഒന്നും അറിയില്ല

അഭിമുഖം കഴിഞ്ഞ് ഗോസിപ്സൊക്കെ നിക്കുന്ന സമയത്താണ് ചേട്ടന്‍ വീട്ടിലേക്ക് വരുന്നത്. വീട്ടില്‍ ആ സമയത്ത് ഒന്നും അറിയില്ല. ഡോക്ടർ വരുമ്പോള്‍ നടന്നതൊക്കെ ഞാന്‍ പറഞ്ഞു. അവിടെ അച്ഛന്റെയും അമ്മയുടേയും സുഹൃത്തുക്കളൊക്കെ റോബിന്റെ ഫാന്‍സായിരുന്നു. റോബിന്‍ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്കൊക്കെ മകനെപ്പോലെയാണെന്നും അവർ പറഞ്ഞു. അതുകേട്ടപ്പോള്‍ അച്ഛനൊക്കെ വളരെ അത്ഭുതപ്പെട്ടെന്നും ആരതിയും പറയുന്നു.

ഒരു തുടക്കം എന്ന രീതിയില്‍ അച്ഛന്‍ റോബിനോട്

ഒരു തുടക്കം എന്ന രീതിയില്‍ അച്ഛന്‍ റോബിനോട് ചോദിച്ചു, 'സുഖമല്ലേ, വീട്ടില്‍ എല്ലാവരും എന്ത് പറയുന്നു എന്ന് ചോദിച്ചു' വിശേഷം തിരക്കിയതാണെന്ന് മനസ്സിലാവാതെ വീട്ടില്‍ അങ്ങനെ വിഷയമൊന്നും ഇല്ല, എന്റെ ഇഷ്ടമാണ് വീട്ടുകാരുടേയും ഇഷ്ടം, ഞാന്‍ സമ്മതിച്ചാല്‍ അവരും സമ്മതിക്കുമെന്ന് പറഞ്ഞു. ഇത് കേട്ട് അച്ഛന്‍ അത്ഭുതപ്പെട്ടുപോയി. ഞാന്‍ വീട്ടിലെ കാര്യമാണ് ചോദിച്ചതെന്ന് പറഞ്ഞപ്പോള്‍ റോബിന്‍ ചമ്മിപ്പോയെന്നും ആരതി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+