ബിഗ് ബോസിന് ശേഷം കിടിലം ഫിറോസ് പറ്റിച്ചോ? മണിക്കുട്ടനോട് ബഹുമാനമാണ്: സന്ധ്യമനോജ് പറയുന്നു

നൃത്തരംഗത്ത് വർഷങ്ങളായി തന്റേതായ വൃക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സന്ധ്യ മനോജ്. എന്നാല്‍ താരം മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയമാവുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ മത്സരാർത്ഥിയായി എത്തിയതോടെയായിരുന്നു. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ സീസണില്‍ തന്റേതായ ശൈലിയിലൂടെ മത്സരിച്ച് മുന്നേറിയ താരത്തിന്റെ ആരാധകർക്കിടയില്‍ തന്റേതായ ഒരിടം കണ്ടെത്താനും സാധിച്ചു.

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വരാലില്‍ പൊലീസ് കഥാപാത്രമായി എത്തുന്നുവെന്നാണ് സന്ധ്യയുടെ ഏറ്റവും പുതിയ വിശേഷം. ഈ ചിത്രത്തിന്റെ വിശേഷങ്ങളോടൊപ്പം തന്നെ തന്റെ ബിഗ് ബോസ് അനുഭവങ്ങളും പങ്കുവെക്കുകയാണ് സന്ധ്യ മനോജ്. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അഭിമുഖത്തില്‍ പ്രേക്ഷകരുടെ കമന്റുകള്‍ക്ക് മറുപടി

അഭിമുഖത്തില്‍ പ്രേക്ഷകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കുന്ന സെക്ഷനിലാണ് ബിഗ് ബോസിലെ സഹതാരങ്ങളെക്കുറിച്ച് സന്ധ്യ മനോജ് പറയുന്നത്. ഒരാള്‍ പറ്റിക്കുകയാണെങ്കില്‍ അവർക്ക് തന്നെയാണ് നഷ്ടം എന്നായിരുന്നു 'പാവം .. കിടിലം ഫിറോസ് ചേച്ചിയേ പറ്റിച്ചലോ' എന്നുള്ള ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി സന്ധ്യ പ്രതികരിക്കുന്നത്.

കിടിലം ഫിറോസ് എന്നെ പറ്റിച്ചോ.. എപ്പോള്‍.

കിടിലം ഫിറോസ് എന്നെ പറ്റിച്ചോ.. എപ്പോള്‍. അറിഞ്ഞുകൊണ്ട് ഒരാള്‍ പറ്റിക്കുകയാണെങ്കില്‍ അവർക്ക് തന്നെയാണ് നഷ്ടം. ബിഗ് ബോസില്‍ വെച്ചും കരുതിക്കൂട്ടി കിടിലം ഫിറോസ് എന്നെ പറ്റിച്ചിട്ടില്ല. വെളിയില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ വലിയ ബന്ധങ്ങളില്ല. അതിനെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. ഷോയിലെ ആ സൌഹൃദത്തെ ഒരു ടാസ്കായിട്ടോ മറ്റോ ഞാന്‍ കണ്ടിരുന്നില്ല. പുള്ളിയുടെ കാര്യം എനിക്ക് അറിയില്ല. എനിക്ക് എന്റെ കാര്യം മാത്രമേ പറയാന്‍ സാധിക്കുകയുള്ളു.

ഷോയില്‍ 70 ദിവസം ഞാനുണ്ടായിരുന്ന സമയത്ത്

ഇപ്പോള്‍ തനി നിറം മനസ്സിലായില്ലേ.. എന്ന് ചോദിക്കുന്നതിലൊന്നും ഞാന്‍ വലിയ കാര്യം കാണുന്നില്ല. ഷോയില്‍ 70 ദിവസം ഞാനുണ്ടായിരുന്ന സമയത്ത് എനിക്ക് അയാള്‍ നല്ല പിന്തുണ നല്‍കിയിട്ടുണ്ട്. നന്നായിട്ട് തന്നെ എന്റെ കൂടെ ഉണ്ടായിരുന്നു. നല്ല ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. പിന്നെ എല്ലാ സൌഹൃദങ്ങള്‍ക്കും ഒരു നല്ല കാലഘട്ടം ഉണ്ടല്ലോ. അതിന്റെ കാലഘട്ടം ആ 70 ദിവസങ്ങളായിരിക്കും. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം കോണ്ടാക്ട് ഇല്ല. ഏതായാലും പറ്റിച്ചതായി തോന്നിയിട്ടില്ലെന്നും സന്ധ്യ മനോജ് വ്യക്തമാക്കുന്നു.

മണിക്കുട്ടനുമായി തുടക്കത്തില്‍ നല്ല ബന്ധമായിരുന്നു

മണിക്കുട്ടനുമായി തുടക്കത്തില്‍ നല്ല ബന്ധമായിരുന്നു. മോഹന്‍ലാലിന് വരെ സന്ധ്യയുടെ അടുത്ത് ഒരു ബഹുമാനം ഉണ്ടെന്ന് മണിക്കുട്ടനാണ് ആദ്യം എന്നോട് വന്ന് പറയുന്നത്. സർ സംസാരിക്കുന്നത് കേട്ടാല്‍ അത് അറിയാം. പല ആളുകളുടെ അടുത്തും പല രീതിയിലാണ് സർ സംസാരിക്കുക. അത് ഞാന്‍ ആദ്യമായി ശ്രദ്ധിച്ച മണിക്കുട്ടന്‍ പറഞ്ഞപ്പോഴാണ്. അതുപോലെ പല ടാസ്കുകളിലും മണിക്കുട്ടന്‍ നല്ല പിന്തുണ നല്‍കി.

Benefits of Oats: തടി കുറയ്ക്കാന്‍ മാത്രമല്ല, ശരീര സൗന്ദര്യത്തിന് ഓട്ട്സ് കേമന്‍: അറിഞ്ഞിരിക്കാം ഗുണങ്ങള്‍

പിന്നീട് ചില ടാസ്കുകളിലാണ് ഞങ്ങള്‍ തമ്മില്‍ അടിപിടികള്‍

പിന്നീട് ചില ടാസ്കുകളിലാണ് ഞങ്ങള്‍ തമ്മില്‍ അടിപിടികള്‍ ഉണ്ടാവുന്നത്. അങ്ങനെ തന്നെ ഞാന്‍ ഇറങ്ങിപ്പോരുകയും ചെയ്തു. എന്നാല്‍ ഗ്രാന്‍ഡ് ഫിനാലെ സമയത്ത് അത് പരിഹരിക്കുകയും ചെയ്തു. എനിക്ക് വലിയ ബഹുമാനമാണ് മണിക്കുട്ടനോട്. അതിന് ശേഷമാണ് അനൂപ് കൃഷ്ണന്റെ വിവാഹത്തിന് കാണുന്നത്. അവിടെ വെച്ച് വളരെ നല്ല രീതിയിലാണ് സംസാരിച്ചത്. അതായത് ബിഗ് ബോസൊക്കെ കഴിഞ്ഞു. ഇനി നമുക്ക് നല്ല സൌഹൃദം ആവാം എന്ന രീതിയിലായിരുന്നു പുള്ളി. അതുകൊണ്ട് തന്നെ നല്ല ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധമാണ്.

ബിഗ് ബോസ് ഷോയുടെ സമയത്ത് ആ ബന്ധത്തിന്റെ ഗ്രാഫ്

ബിഗ് ബോസ് ഷോയുടെ സമയത്ത് ആ ബന്ധത്തിന്റെ ഗ്രാഫ് ഇങ്ങനെ കയറിയും ഇറങ്ങിയും നിന്നു. ഞാന്‍ ഇറങ്ങുന്നതിന് മുമ്പ് മാത്രമേ ഞങ്ങള്‍ തമ്മിലുള്ള ഡയറക്ട് ക്ലാഷ് ഉണ്ടായിട്ടുള്ളു. ഇഷ്ടം പോലെ സൈബർ അധിക്ഷേപങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്റെ പോസ്റ്റിന് അടിയില്‍ വന്ന് അത്തരം ബഹളങ്ങളുണ്ടാക്കിയാല്‍ ഞാന്‍ പ്രതികരിക്കും. എന്നാല്‍ മറ്റ് യൂട്യൂബ് ചാനലുകളുടെ കമന്റ് ബോക്സിലൊക്കെയാണെങ്കില്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും സന്ധ്യ മനോജ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+