Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുരുപൊട്ടട്ടെ': എല്ലാതരം അറയ്ക്കുന്ന വിളികള്‍ക്കുള്ള മറുപടിയാണ് റിയാസ് നല്‍കിയിരിക്കുന്നത്-കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ കോള്‍ സെന്റർ ടാസ്ക് കഴിഞ്ഞതോടെ ഏറ്റവും കൂടുതല്‍ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന പേരാണ് റിയാസ് സലീമിന്റേത്. വൈല്‍ഡ് കാർഡിലൂടെ ഷോയിലേക്ക് എത്തിയ അദ്ദേഹത്തിന് കൂടുതല്‍ പിന്തുണ ലഭിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഈ വീക്കിലെ ടാസ്കാണ് അതില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതെന്ന് നിസംശയം പറയാന്‍ സാധിക്കും. അത്തരത്തിലുള്ള മികച്ച പ്രകടനമായിരുന്നു ടാസ്കില്‍ റിയാസ് കാഴ്ചവെച്ചത്. താരത്തിന്റെ ഈ പ്രകടനത്തെ പുകഴ്ത്തികൊണ്ട് നിരവധി ആരാധകരും ഫേസ്ബുക്ക് കുറിപ്പുകളിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്.

'റിയാസിന്റെ മുഖം കാണുമ്പോൾ തന്നെ കമന്റ്‌ ബോക്സ്‌ നറയുന്ന അല്ല നറക്കുന്ന കുറച്ചേറെ പദങ്ങളുണ്ട്, 9, ചാന്തുപൊട്ട്, ശിഖണ്ഡി, പെണ്ണൻ, പെണ്ണാച്ചി, പാവാട അങ്ങനെ പലതരം കമന്റ്‌കളാൽ കമന്റ്‌ ബോക്സ്‌ മിനിറ്റ്കൊണ്ട് കുത്തിനറയും. അങ്ങനെ പറയുന്നവർക്കുള്ള മറുപടിയാണ് ഇന്നത്തെ ടാസ്കിൽ റിയാസ് സലിം കൊടുത്തത്- എന്നാണ് ഒരു കുറിപ്പില്‍ ഒരു ആരാധകന്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...

ഒരുകാലത്തു സ്‌ത്രണമായ പുരുഷന്മാരെ

കുരുപൊട്ടട്ടെ കുരുപൊട്ടട്ടെ കമന്റ്‌ ബോക്സിൽ ഫുൾ കുരുപൊട്ടട്ടെ. മുഴുവന്‍ വായിച്ചിട് പൊട്ടിക്കു. റിയാസിന്റെ മുഖകാണുമ്പോൾ തന്നെ കമന്റ്‌ ബോക്സ്‌ നറയുന്ന അല്ല നറക്കുന്ന കുറച്ചേറെ പദങ്ങളുണ്ട്. 9, ചാന്തുപൊട്ട്, ശിഖണ്ഡി, പെണ്ണൻ,പെണ്ണാച്ചി, പാവാട അങ്ങനെ പലതരം കമന്റ്‌കളാൽ കമന്റ്‌ ബോക്സ്‌ മിനിറ്റ്കൊണ്ട് കുത്തിനറയും. അങ്ങനെ പറയുന്നവർക്കുള്ള മറുപടിയാണ് ഇന്നത്തെ ടാസ്കിൽ റിയാസ് സലിം കൊടുത്തത്. ലക്ഷ്മിപ്രിയ, പലകാര്യത്തിലും നല്ല സാമർത്യമുള്ളസ്ത്രീ.. അവരെ ഞാൻ ഈ നിരൂപണത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.... പക്ഷേ ലക്ഷ്മിപ്രിയ എന്നുള്ള വ്യക്തി ചിന്തിച്ച് വെച്ചിരിക്കുന്നത് പോലെ തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം ജനതകൾ ചിന്തിച്ചു വെച്ചിരിക്കുന്നത് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതിനു വലിയ ഉദാഹരണമാണ് ഞാൻ പറഞ്ഞ വാക്കുകൾ കമന്റ് ബോക്സിൽ നിറഞ്ഞു കുത്തി ഒഴുകുന്നത്.

ഒരുകാലത്തു സ്‌ത്രണമായ പുരുഷന്മാരെ പരിഹാസരൂപേണ വിളിക്കുന്ന വാക്കായിരുന്നു പെണ്ണെന്, ശിഖണ്ഡി, പാവാട, കുണ്ടൻ അങ്ങനെ പലതും. എന്നാൽ 'ചാന്തുപോട്ട് ' എന്നുള്ള സിനിമയിറങ്ങിയതിനു ശേഷം സ്‌ത്രണമായ സ്വഭാവകാരെ പരിഹസികാൻ ഒരു വാക്കുകൂടിയായി. ആ ഒരു സിനിമ സമൂഹത്തിനുകൊടുത്തു ഏറ്റവും വല്യ ഉപദ്രവം. ഇന്ന് റിയാസ് പറഞ്ഞ ഒരു കാര്യമുണ്ട്. പുരുഷന്മാരിൽ സ്‌ത്രണമായ സ്വഭാവം ഉള്ളവരെയും masculinity അഥവാ പുരുഷത്വംകാണിക്കുന്ന സ്ത്രീകളെയും ഒട്ടീസം, Turner syndrome, Klinefelter syndrome ഒക്കെ പരിഹസിക്കാൻ വേണ്ടി ഉപയോഗിക്കുന്നയെന്നു..... സത്യമല്ലേ...??

സ്ലീവ് ലെസ് സാരിയിലും ക്യൂട്ടായി നസ്രിയ: ഏറ്റെടുത്ത് ആരാധകർ

കാര്യമുള്ള കാര്യത്തിന് ആണെങ്കിലും കാര്യമില്ലാത്ത

കാര്യമുള്ള കാര്യത്തിന് ആണെങ്കിലും കാര്യമില്ലാത്ത കാര്യത്തിലാണെങ്കിലും ഒരാളുടെ pyschique അഥവാ ശരീരപ്രകൃതിവെച്ച് കളിയാക്കുന്നത് ശരിയാണ് എന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?? ഇവിടെ ഈ മോശം കമന്റ്സ് ഇടുന്നവരോട് ഒരേയൊരു ചോദ്യം നാളെ നിങ്ങൾക്കു ഇങ്ങനെ ഒരു കുട്ടിയുണ്ടാകുവാണെങ്കിൽ നിങ്ങൾ ഇതുപോലെ ചെയ്യുമോ??? 9, പെണ്ണുണ്ണി, ശിഖണ്ഡി അങ്ങനെയുള്ള വാക്കുകളാൽ അവനെ വേദനിപ്പിക്കുമോ...... ഒരിക്കലുമില്ല..... ഒന്നോർക്കുക ഈയൊരു സമൂഹത്തിൽ ഇങ്ങനെയുള്ള കാഴ്ചപ്പാടുള്ള സമൂഹത്തിൽ റിയാസ് വന്നവഴി......!

ഇത് പറയാൻ ഒരു കാരണമുണ്ട്

ഈയൊരു പോസ്റ്റ് കൊണ്ട് ഒരു ജനറേഷനിൽ പെട്ടവരെ മാറ്റിയെടുക്കാൻ എനിക്ക് സാധിക്കില്ല. അവരെ കാഴ്ചപ്പാടുകൾ അവരെ വളർന്നുവന്ന സാഹചര്യങ്ങൾ അങ്ങനെയാണ് ആരെയും കുറ്റം പറയാൻ സാധിക്കില്ല. പക്ഷേ ഇനിയുള്ള തലമുറയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ മോശമല്ല എന്ന് പഠിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇത് പറയാൻ ഒരു കാരണമുണ്ട് കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ ഞാൻ കണ്ട ഒരു വീഡിയോ ആണ്. ഒരു 13 14 വയസ്സുള്ള ഒരു കുട്ടിയോട് ആരെയാണ് ബിഗ് ബോസില്‍ ഇഷ്ടം ഇല്ലതത് എന്ന് ചോദിച്ചപ്പോൾ ജാസ്മിനെ ആണ് എനിക്ക് ഇഷ്ടമില്ലാത്തത് എന്ന് പറയുന്നു. അതിനോടൊപ്പം റിയാസിനെയും അവൻ വിമർശിക്കുന്നത് ഇങ്ങനെയാണ് ..".അവൻ ഒരു പെണ്ണ് ആണ്... ഒരു കുണ്ടൻ..." അതായിരുന്നു അവന്റെ പ്രതികരണം."
അതിലും നിരാശകരമായി എനിക്ക് തോന്നിയ ഒരു കാര്യം എന്താന്ന് വെച്ച് ആ ഒരു വീഡിയോ ക്ലിപ്പ് മാത്രമായി എഡിറ്റ്‌ ചെയ്ത് ബിജിഎം ഇട്ട് മാസ് ഡയലോഗ് എന്ന് പറഞ്ഞു ഒരാൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു...അതിന്വന്ന കമൻസ് സ് അതുപോലെ തന്നെ മാസ്സ് കമന്റും,പല എമോജികളാലും നാറയപ്പെട്ടു.... ഇതിൽ നിന്ന് എനിക്ക് മനസ്സിലായി ഒരു കാര്യം ഈയൊരു ജനറേഷനും കുട്ടികൾക്ക് വേണ്ട രീതിയിലുള്ള സെക്സ് എഡ്യൂക്കേഷൻ കിട്ടിയിട്ടില്ല എന്നുള്ളതാണ്.

റിയാസ് നല്ലരീതിയിൽ ഒരു വിവരണം

ഇങ്ങനെയൊരു റിയാലിറ്റിഷോയിൽ കൊണ്ട് അവർക്ക് കിട്ടുന്നത് ഇതുപോലുള്ള പുതിയ അറിവുകളാണ്. പലതരത്തിലുള്ള മനുഷ്യരെയാണ് നമ്മൾ ഈ റിയാലിറ്റി ഷോയിൽ കണ്ടു വരുന്നത്. അവരുടെ കാഴ്ചപ്പാടുകളും അവരുടെ പ്രകൃതം ഇതെല്ലാം മനസ്സിലാക്കി തരാൻ വേണ്ടിയാണ് ഇതുപോലുള്ള റിയാലിറ്റിഷോ. അല്ലാതെ പരസ്പരം തല്ലു കൂടുന്നത് കാണാനോ കുശുമ്പ് പറയുന്നത് കാണാനോ പരദൂഷണം പറയുന്നത് കേൾക്കാനോ ഉള്ളതല്ലാ. പക്ഷെ അതുമാത്രം കാണാനാണ് മലയാളികൾ ഈ പരുപാടി കാണുന്നത് എന്ന് എനിക്ക് തോനുന്നു.

ഇന്നലെ LGBTQIA+യിനെ കുറിച്ച് റിയാസ് നല്ലരീതിയിൽ ഒരു വിവരണം നൽകിയെങ്കിലും പലർക്കും അത് ഉൾക്കൊള്ളാൻ ആയിട്ട് സാധിച്ചില്ല എന്നുള്ളത് കമന്റ് ബോക്സിൽ വന്ന കമന്റ്സ് തെളിയിച്ചു..ഹോമോഫോബിയ അഥവാ സ്വവർഗ്ഗരതിയോടുള്ള പേടിയാണ് ഇതിനുകാരണം. ലക്ഷ്മി പ്രിയ ചിന്തിച്ചിരുന്ന രീതി പോലെ തന്നെയാണ് കേരളത്തിലെ പല ആൾക്കാരും ചിന്തിച്ചു വെച്ചിരിക്കുന്നത്..എന്നാൽ അത് തിരുത്തി കൊടുത്തപ്പോഴും റിയാസിന് കിട്ടിയത് ആരോപണങ്ങൾ മാത്രമായിരുന്നു. ഏഷ്യാനെറ്റ് LGBTQIA+നെക്കുറിച്ച് പറഞ്ഞതും എയർ ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ പല മഞ്ഞപത്രമീഡിയകളും ലക്ഷ്മിപ്രിയ പറഞ്ഞതാണ് ശരി എന്നു എഴുതി തള്ളിവിട്ടിണ്ടായിരുന്നു.. ഉണ്ടായിരുന്നു.... എന്നാൽ സത്യാവസ്ഥ മനസ്സിലാക്കാനോ അംഗീകരിക്കാനോ മലയാളികൾക്ക് കഴിയുന്നില്ല എന്നുള്ളത് വളരെ സഹതാപ പരമായ കാര്യമാണ്......

ഞാൻ ഈ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ

ഒരുപക്ഷേ ഡോക്ടർ റോബിൻ രാധാകൃഷ്ണ എന്നുള്ള മികച്ച മത്സരാർത്ഥി പുറത്തുപോകാൻ റിയാസ് കാരണമായതുകൊണ്ടാകാം ഒരു പക്ഷെ ഇങ്ങനെയുള്ള ആരോപണങ്ങൾ കിട്ടിവരുന്നത്. അത് എന്തുമായിക്കോട്ടെ. റിയാസ് എന്നാ മത്സരാത്ഥിയെ ഒരു ഗെയിമർ എന്നുള്ള രീതിയിൽ നിങ്ങൾക്കു വിമർശിക്കാം. പക്ഷെ റിയാസ് പറഞ്ഞ കാര്യങ്ങൾക്കു വിലയുണ്ടോ ഇലയോ എന്ന് ചിന്തികേണ്ടിയിരിക്കുന്നു. ലക്ഷകണക്കിന്‌ കൂട്ടുകൾ ഫേസ് ചെയുന്ന ഒരു വല്യ മോശപ്പെട്ട കാര്യമാണ് ഇത്. അവർക്കും പലതും സമൂഹത്തോട് പറയാനുണ്ട്. അതിനു പറ്റിയ ആളാണ് റിയാസ്.

ഞാൻ ഈ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള സത്യമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ മാക്സിമം ഈ ഒരു പോസ്റ്റ് ഷെയർ ചെയ്യാൻ ഞാൻ അപേക്ഷിക്കുകയാണ്. കാരണം ഇതിനെക്കുറിച്ച് അറിയാത്തവർ ഇതിനെ കുറിച്ച് അറിയണം. ഈ ഒരു പോസ്റ്റ് കൊണ്ടെങ്കിലും ഒരാളുടെ തെറ്റുധാരണ കുറച്ചെങ്കിലും മാറിയിട്ടുണ്ടെങ്കിൽ അത്രയും നല്ലത് എന്നാണ് ഞാൻ കരുതുന്നത്.. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല... ഒന്നാലോചിക്കുക സ്ത്രൈണതാ കാണിക്കുന്നവരും സമൂഹത്തിന്റെ ഭാഗമാണ്... അവരെ കൊന്നുകളയാൻ പറ്റില്ലല്ലോ....! പാവാട, റിയാസ് മണ്ണുണ്ണി,9, ചന്തുപൊട്ട് എന്നൊക്കെ ഇനിയും വിളിക്കുന്നവരുണ്ടെങ്കിൽ അവരൊന്നു ഓർക്കുക.... ഇതൊന്നും തമാശയല്ല.. വെറും വിഡ്ഢിത്തം....!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+