അകത്തുള്ളവരെ നോക്കിയിട്ട് വേണം വടിയോ വാളോ എന്ന് തീരുമാനിക്കാന്‍, ഞെട്ടിച്ച് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: ബിഗ് ബോസിന്റെ മൂന്നാം സീസണ് ഗംഭീര തുടക്കമായിരിക്കുകയാണ്. പ്രതീക്ഷിച്ചതും അപ്രതീക്ഷിതവുമായ മത്സരാര്‍ത്ഥികളാണ് ഇത്തവണ എത്തിയിരിക്കുന്നത്. നോബി മാര്‍ക്കോസും ഭാഗ്യലക്ഷ്മിയും അവരുടെ ഇന്‍ട്രോ കൊണ്ട് ഏറ്റവും ഞെട്ടിക്കുകയും ചെയ്തു. താന്‍ വടിയെടുക്കണോ അതോ വാളെടുക്കണോ എന്നത് അകത്തുടെ പെരുമാറ്റം അനുസരിച്ചായിരിക്കും എന്നതായിരുന്നു ഭാഗ്യലക്ഷ്മിയുടെ ആദ്യ പ്രതികരണം. ഈ വാക്കുകളാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്.
മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

പ്രായം കൂടിയ മത്സരാര്‍ത്ഥി
ബിഗ് ബോസിലെ ഇത്തവണത്തെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി. പതിനാലാമത്തെ മത്സരാര്‍ത്ഥി കൂടിയായിട്ടാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി എത്തിയത്. ബാഹുബലി ഇന്‍ട്രോ ആയിരുന്നു ഭാഗ്യലക്ഷ്മിക്ക് ഒരുക്കിയത്. തുടര്‍ന്ന് അവരെ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്തു.

താന്‍ ഭാഗ്യവതിയാണ്
പേരുപോലെ താന്‍ വളരെ ഭാഗ്യവതിയാണെന്ന് ഭാഗ്യലക്ഷ്മി വിശേഷിപ്പിച്ചു. വാളൊക്കെ ആയിട്ടാണല്ലോ വരവ് എന്ന് പറഞ്ഞപ്പോള്‍ അകത്തുള്ളവര്‍ എങ്ങനെയുണ്ടെന്ന് നോക്കി വാളെടുക്കണമോ വടിയെടുക്കണമോ എന്ന് നോക്കാമെന്ന്് ബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാലിനോട് ഭാഗ്യലക്ഷ്മി പറയുകയുംചെയ്തു. ഇതോടെ എന്തിനും തയ്യാറായിട്ടാണ് അവര്‍ വന്നിരിക്കുന്നത് എന്ന് വ്യക്തമാണ്.

മത്സരാര്‍ത്ഥികള്‍ ആരൊക്കെ
കോമഡി ഷോ താരവും നടനുമായ നോബി മാര്‍ക്കോസ്, ഡിംബിള്‍ ഭാല്‍, ആര്‍ജെ ഫിറോസ്, നടന്‍ മണിക്കുട്ടന്‍, സൂര്യ മേനോന്‍, ലക്ഷ്മി ജയന്‍, സന്ധ്യാ മോഹന്‍, ഭാഗ്യലക്ഷ്മി, ഋതു മന്ത്ര, റംസാന്‍ മുഹമ്മദ്, സായി, അനൂപ്, അഡോണി ജോണ്‍ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. ഇത്തവണ വിവിധ മേഖലകളിലെ അതിപ്രശസ്തരെ തന്നെയാണ് മത്സരത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ ലൂക്ക്
മോഹന്‍ലാല്‍ ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ ആദ്യമായി പരിചയപ്പെടുത്തിയ ലൂക്കിനെയാണ്. ലൂക്ക് ഒരു രഹസ്യം കൂടിയാണ്. വീടിനുള്ളില്‍ രഹസ്യങ്ങള്‍ മോഹന്‍ലാലിന് പറഞ്ഞുകൊടുക്കുന്ന ഒരു വിളക്കിനാണ് ലൂക്ക് എന്ന പേരിട്ടിരിക്കുന്നത്. രഹസ്യങ്ങള്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും മോഹന്‍ലാല്‍ സ്‌റ്റൈലിഷ് മേക്കോവറിലാണ് ഷോയില്‍ എത്തിയത്. അടുത്തിടെ സിനിമകളിലൊക്കെ കോസ്റ്റിയൂം അടക്കം ട്രെന്‍ഡിംഗിലേക്ക് വന്നിരുന്നു മോഹന്‍ലാല്‍. അത് തന്നെയാണ് ബിഗ് ബോസിലും കാണാന്‍ സാധിക്കുന്നത്.

വാച്ച് ഊരി വാങ്ങി
മിനി സ്‌ക്രിനിലൂടെ തരംഗമായ അനൂപായിരുന്നു ആദ്യ ദിനം തന്നെ ശ്രദ്ധിക്കപ്പെട്ടയാല്‍. ഡാന്‍സ് നമ്പറുകളുമായിട്ടാണ് ബിഗ് ബോസ് വേദിയിലേക്ക് അനൂപ് എത്തിയത്. സംസ്‌കൃതത്തിലായിരുന്നു മോഹന്‍ലാല്‍ അനൂപിന് സ്വാഗതമോതിയത്. ലാലേട്ടന്‍ അനൂപിനോട് സമയം എത്രയാണെന്ന് ചോദിച്ചതോടെ ഒരു ട്വിസ്റ്റും ഉണ്ടായി. ബിഗ് ബോസ് ഹൗസിലേക്ക് വാച്ച് കൊണ്ടുപോകാന്‍ പാടില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മോഹന്‍ലാല്‍ ആ വാച്ച് അനൂപില്‍ നിന്ന് വാങ്ങിയ ശേഷമാണ് അനൂപിനെ കടത്തിവിട്ടത്. ഇതും രസകരമായ കാഴ്ച്ചയായിരുന്നു.












Click it and Unblock the Notifications