• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് അതുപോലുള്ള ഒരാളെയാണ്; മനസ്സ് തുറന്ന് റിതു മന്ത്ര

Google Oneindia Malayalam News

മോഡലിങ് രംഗത്ത് വര്‍ഷങ്ങളായി ഉള്ള വ്യക്തിയാണെങ്കിലും റിതു മന്ത്രയെന്ന താരം കൂടുതല്‍ ശ്രദ്ധേയയാവുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയായിരുന്നു. വലിയ ഒച്ചപ്പാടുകളും ബഹളങ്ങളും ഇല്ലാത്ത താരത്തിന്റെ മത്സര പ്രകൃതം മറ്റുള്ളവരില്‍ നിന്നും കൂടുതല്‍ വൃത്യസ്തമായിരുന്നു.

സീസണ്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 95-ാംദിവസം താല്‍ക്കാലികായി നിര്‍ത്തിവെക്കുമ്പോള്‍ അവശേഷിച്ച 8 മത്സരാര്‍ത്ഥികള്‍ ഒരാള്‍ കൂടിയായിരുന്നു റിതു മന്ത്ര. ഇപ്പോഴിതാ തന്‍റെ ബിഗ് ബോസ് വിശേഷങ്ങള്‍ അടക്കം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. കളിപൊയ്ക എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിതുമന്ത്ര.

മഞ്ഞവെളിച്ചത്തില്‍ റിതു എന്നെ തള്ളിപ്പറഞ്ഞു; ആരോടും ഇതുപോലെ ചെയ്യരുത്, വലിയ വേദനയെന്ന് ജിയ ഇറാനിമഞ്ഞവെളിച്ചത്തില്‍ റിതു എന്നെ തള്ളിപ്പറഞ്ഞു; ആരോടും ഇതുപോലെ ചെയ്യരുത്, വലിയ വേദനയെന്ന് ജിയ ഇറാനി

റിതു മന്ത്ര പറയുന്നു

യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞതിന് ശേഷം ലഡാക്കിലേക്ക് പോയി. ബിഗ് ബോസിന് അകത്ത് നിന്ന് തന്നെ ഒരു ദീര്‍ഘ യാത്ര പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ പുറത്തിറങ്ങിയപ്പോള്‍ ലോക്ക് ഡൗണ്‍ ആയിരുന്നു. എന്നാല്‍ ഇളവുകള്‍ വന്നപ്പോള്‍ ലഡാക്കിലേക്ക് പോവാനുള്ള ഒരു അവസരം ലഭിച്ചു. വെറുതെ ഒരു ട്രിപ്പ് ആയിരുന്നു. ഒരു തെലുഗു ചിത്രത്തില്‍ ഓഫര്‍ ലഭിച്ചു. ആ ഒരു ചിത്രത്തിന്റെ ആവശ്യമായിട്ടാണ് ലഡാക്കിലേക്ക് പോയത്. അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും റിത പറയുന്നു.

ഒരു വര്‍ണ്ണ ശലഭം പോലെ സൂര്യ ജെ മേനോന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സിനിമ

നമ്മുടെ ആഗ്രഹം പോലെയായിരുന്നു ആ യാത്രയും. നന്നായി ആസ്വദിച്ചു. സിനിമയുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ ഹൈദരാബാദില്‍ വെച്ച് ഷൂട്ട് ചെയ്യും. കാര്യക്ടറിനെ കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ലോക്ക് ഡൗണ്‍ ആയി വീട്ടില്‍ ഭ്രാന്ത് പിടിച്ച് ഇരിക്കുന്ന സമയത്തായിരുന്നു ബിഗ് ബോസിലേക്ക് വിളി വരുന്നത്. അവിടെ എത്തിയെന്ന് മാത്രമല്ല, നല്ല പ്രകടനം കാഴ്ചവെക്കാനും സാധിച്ചു. അതിലൂടെ ആളുകള്‍ക്കെല്ലാം ഇഷ്ടമായി. എന്നെ മാത്രമല്ല. അമ്മേയേയും ആളുകള്‍ വളരെ കാര്യത്തോടെയാണ് കാണുന്നത്.

ബിഗ് ബോസ്

കരിയറില്‍ വലിയൊരു നേട്ടമാണ് ബിഗ് ബോസ്. ഷോയില്‍ നിന്ന് പുറത്ത് വരുമ്പോള്‍ ആളുകളില്‍ നിന്നും ഇത്തരത്തിലുള്ള പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് നമ്മളെയൊന്നും അത്ര അറിയില്ല. നോബി ചേട്ടന്‍ തുടങ്ങിയവര്‍ക്കൊക്കെ വലിയ ആരാധകര്‍ ഉണ്ടെന്ന് നമുക്ക് ആദ്യമേ അറിയാം. എന്നാല്‍ പുതുമുഖങ്ങളായ നമ്മുടെയൊക്കെ കാര്യം അങ്ങനെയല്ലാലോ.

ധാരണയില്ല

എന്താണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ സംഭവിക്കുന്നത് എന്നതിനെ കുറിച്ച് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. ഞാന്‍ പറയുന്നത് ശരിയാണോ, ആളുകള്‍ അത് സ്വീകരിക്കുന്നുണ്ടോ എന്നൊന്നും അറിയുന്നില്ലായിരുന്നു. എന്നാല്‍ പുറത്ത് ഇറങ്ങിയപ്പോഴുണ്ടായ പ്രതികരണം അത്ഭുതപ്പെടുത്തി. അപ്പോഴാണ് അവിടെ ചെയ്ത കാര്യങ്ങള്‍ ആളുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് മനസ്സിലായത്. ആളുകള്‍ തന്നെ പിന്തുണയ്ക്കുകയും വോട്ട് ചെയ്യുകയും ചെയ്തു. അവര്‍ എനിക്ക് വേണ്ടി സമയം ചിലവഴിച്ചു എന്നുള്ളത് തന്നെ വലിയ കാര്യമാണെന്നും റിതു മന്ത്ര പറയുന്നു.

മിസ്സ് ചെയ്തത്

മനസ്സ് തുറന്ന് സംസാരിക്കുള്ള ഒരാളെയാണ് ബിഗ് ബോസില്‍ പ്രധാനമായും മിസ്സ് ചെയ്തത്. അങ്ങനെ സംസാരിക്കാന്‍ ഒരാളെ കിട്ടാന്‍ ഭയങ്കരമായി ആഗ്രഹിച്ചിട്ടുണ്ട്. ജനിച്ചത് ചെന്നൈയില്‍ ആണെങ്കിലും വളര്‍ന്നും പഠിച്ചതുമെല്ലാം കണ്ണൂരാണ്. അമ്മ ജോലി ചെയ്തിരുന്നത് ചെന്നൈയില്‍ ആയിരുന്നു. അവിടുന്ന് അമ്മ പിന്നീട് കണ്ണൂര്‍ ആലക്കോട് ഉള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് കൊണ്ടുവിടുകയായിരുന്നു. അവിടുന്നാണ് കണ്ണൂരുമായുള്ള ബന്ധം തുടങ്ങുന്നത്. സ്കൂള്‍, കോളേജ് വിദ്യഭ്യാസവും അവിടെയായിരുന്നു.

ഫാഷനും പാഷനും

കോളേജില്‍ സിനിമയെ കുറിച്ചും പഠിക്കാനുണ്ടായിരുന്നു. എല്ലാ ബുധനാഴ്ചയും ഒരു ക്ലാസിക് ഫിലിം കാണിക്കും. അങ്ങനെയാണ് ഫാഷന്‍ ഫിലിം കാണുന്നത്. അപ്പോഴാണ് ' തനിക്ക് നല്ല ഉയരം ഒക്കെയില്ലേ, തനിക്ക് ഫാഷന്‍ മേഖല നോക്കിക്കൂടെ' എന്ന് എന്റെ ഒരു സുഹൃത്ത് ചോദിക്കുന്നത്. അപ്പോള്‍ അത് അങ്ങനെ നിസ്സാരമായി വിട്ടെങ്കിലും മനസ്സില്‍ ഒരു താല്‍പര്യം കിടക്കുന്നുണ്ടായിരുന്നു. പക്ഷെ ഈ മേഖലയിലേക്ക് എങ്ങനെ കടന്നുവരും എന്നതിനെ കുറിച്ചും അറിയില്ലായിരുന്നു.

ഫാഷന്‍ ഷോ

ഇപ്പോള്‍ കൊച്ചിയില്‍ ഒക്കെയാണെങ്കില്‍ കാര്യങ്ങള്‍ കുറച്ച് കൂടെ എളുപ്പമായിരുന്നു. പിന്നീട് പഠനത്തിനായി ബാംഗ്ലൂരിലും ദില്ലിയിലും പോയി. ദില്ലിയില്‍ നിന്നാണ് ബാംഗ്ലൂരില്‍ എത്തുന്നത്. ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ ഒരു സുഹൃത്തിന്റെ കൂടെ ഫാഷന്‍ ഷോയ്ക്ക് പോയി. ഫാഷന്‍ ഷോ കഴിഞ്ഞ് ഒരു പാര്‍ട്ടിയൊക്കെ ഉണ്ടായിരുന്നു. അതിന് ഇടയിലാണ് ഒരു ഫാഷന്‍ ഡിസൈനറെ പരിചയപ്പെടുന്നത്. പുള്ളിയും നല്ല ഹൈറ്റില്ലെ മോഡലിങ്ങില്‍ ഒന്ന് ശ്രമിച്ചൂടെ എന്ന് ചോദിച്ചു.

ബാംഗ്ലൂരില്‍

അങ്ങനെയാണ് ഒരു പോക്കറ്റ് മണി എന്ന ലക്ഷ്യത്തോടെ ചെറുതായി തുടങ്ങിയത്. പിന്നീട് അതെന്‍റെ പാഷനായി. ക്ലാസൊക്കെ കഴിഞ്ഞ് പലരും ജോലിക്കൊക്കെ പോയപ്പോള്‍ ഞാന്‍ ഈ മേഖലയില്‍ തന്നെ തുടര്‍ന്നു. പിന്നീട് കിങ് ലയര്‍ എന്ന സിനിമയില്‍ അവസരം ലഭിച്ചു. മിസ് ഇന്ത്യക്ക് പോകാനുള്ള അവസരവും ലഭിച്ചു. ബാംഗ്ലൂരിലേക്കുള്ള പോക്കാണ് ഇതൊക്കെ സാധ്യമാക്കിയത്. ദില്ലിയില്‍ തന്നെ തുടരുകയാണെങ്കില്‍ നിങ്ങള്‍ ആരും എന്നെ അറിയില്ലായിരുന്നു. വല്ല കാബിന്‍ ക്രൂ ഓക്കെ ആയി ഞാന്‍ പോയെനെയെന്നും താരം പറയുന്നു.

കാബിന്‍ ക്രൂ

ഒരു തനി നാട്ടിന്‍ പുറത്തുകാരി കൂടിയാണ് അമ്മ. മോഡലിങിലൂടെ സിനിമയില്‍ കയറി പാട്ടിന്റെ മേഖലയിലേക്ക് കടക്കുമെന്നാണ് ഞാന്‍ അമ്മയോട് പറഞ്ഞത്. അമ്മക്ക് പാട്ട് വലിയ ഇഷ്ടമാണ്. കൂറേപ്പേര്‍ പിന്തുണച്ചെങ്കിലും എതിര്‍പ്പുകളും ഉണ്ടായിരുന്നു. കൂറേക്കാലും ഒരു മെച്ചവും ഇല്ലാതിരുന്നപ്പോള്‍ അമ്മയ്ക്കും ടെന്‍ഷനായിരുന്നു. ഇതൊക്കെ ഒഴിവാക്കി ജോലിക്ക് പോവാന്‍ പറയും. അത്തരത്തില്‍ ചില പ്രശ്നങ്ങളൊക്കെ നേരിടേണ്ടി വന്നിരുന്നു.

എല്ലാവര്‍ഷവും

എല്ലാവര്‍ഷവും ഡിസംബര്‍ ആവുമ്പോള്‍ അമ്മയോട് 'എനിക്ക് ഒരു വര്‍ഷം കൂടെ താ.. ഈ വര്‍ഷം ഞാന്‍ എന്തെങ്കിലും ആവും' എന്ന് പറയും. അങ്ങനെ അങ്ങനെ പാവത്തിനെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. പിന്നീടാണ് ബിഗ് ബോസില്‍ കിട്ടുന്നതും എല്ലാവരും അറിയുന്ന തരത്തിലേക്ക് എത്തിയത്. ഇത്രയും കാലം നമ്മള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഒന്നും പലര്‍ക്കും അറിയില്ല. എന്താണ് എന്റെ കാര്യം മാത്രം ശരിയാവാത്തത് എന്ന തരത്തിലേക്ക് ഓക്കെ ചിന്ത പോയ ദിവസങ്ങള്‍ ഉണ്ട്.

മേഖലയിലേക്ക്

അങ്ങനെ പരിശ്രമിച്ച്, പരിശ്രമിച്ചാണ് ഇവിടെ വരെ എത്തിയത്. ചിലരൊക്കെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാനും ഈ മേഖലയിലേക്ക് വരാനും ആഗ്രഹിക്കും. എന്നാല്‍ അങ്ങനെ പെട്ടെന്ന് ഒന്നും നമ്മുടെ സ്വപ്നങ്ങള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കഠിനമായി പരിശ്രമിച്ചാലും അതിലേക്കേ എത്തിച്ചേരാന്‍ സമയം എടുക്കുമെന്നും അഭിമുഖത്തില്‍ റിതു മന്ത്ര വ്യക്തമാക്കുന്നു.

 മിന്നും വിജയം: 6 ല്‍ 4 ഉം നേടി, 6 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്, ഇനി 2022 മിന്നും വിജയം: 6 ല്‍ 4 ഉം നേടി, 6 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്, ഇനി 2022

cmsvideo
  Dimpal Bhal reveals why she did not go to meet Manikuttan

  <center><div data-album-id=" title="

  " />

  English summary
  Bigg Boss Malayalam Fame Actress Ritu Mantra Speaks Out: That's what I missed most
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X