Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് താരം കിടിലം ഫിറോസിന്റെ ആ വലിയ സ്വപ്നം സഫലം, 'രണ്ടാഴ്ചയിൽ എന്തെല്ലാമാണ് സാദ്ധ്യമായത്'!

തിരുവനന്തപുരം: റേഡിയോ ജോക്കിയും സാമൂഹ്യപ്രവര്‍ത്തകനുമായ കിടിലം ഫിറോസ് ബിഗ് ബോസ് മലയാളം മൂന്നാം സീസണിലേക്ക് എത്തുന്നത് ഒരു വലിയ സ്വപ്‌നത്തിനൊപ്പമായിരുന്നു. ബിഗ് ബോസ് മത്സര വേദിയില്‍ കിടിലം ഫിറോസ് അതിനെക്കുറിച്ച് പലതവണ പറഞ്ഞിട്ടുളളതുമാണ്. എന്നാല്‍ ബിഗ് ബോസില്‍ വിജയിക്കാന്‍ ഫിറോസിന് സാധിച്ചില്ല.

78 ലക്ഷത്തോളം വോട്ടുകള്‍ നേടി ആറാം സ്ഥാനത്തായിരുന്നു കിടിലം ഫിറോസ് എത്തിയത്. ഒപ്പം മൈന്‍ഡ് റീഡര്‍ ഓഫ് ദ സീസണ്‍ പുരസ്‌ക്കാരവും കിടിലം ഫിറോസിന് ലഭിച്ചു. വിജയി ആയാലും ഇല്ലെങ്കിലും തന്റെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുമെന്ന് ബിഗ് ബോസ് ഫിനാലെ വേദിയിലും ഫിറോസ് പറഞ്ഞിരുന്നു. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കിടിലം ഫിറോസ് ഇപ്പോള്‍.

1

കിടിലം ഫിറോസിന്റെ കുറിപ്പ് വായിക്കാം: '' ഞാനോർക്കുവായിരുന്നു ! കഴിഞ്ഞ രണ്ടാഴ്ചയിൽ എന്തെല്ലാമാണ് സാദ്ധ്യമായത് !!! നമുക്ക് മാത്രം മനസിലാകുന്ന ചിലതുണ്ട് . വിവരിച്ചാലും മറ്റാർക്കും മനസിലാകാത്ത ചിലത് . എനിക്കറിയാമായിരുന്നു പ്രിയപ്പെട്ടവർ പലരും തള്ളി പറയുമെന്ന് . ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു നടക്കില്ലെന്ന് കളിയാക്കുമെന്ന് ! നല്ല ധാരണയുണ്ടായിരുന്നു -പബ്ലിസിറ്റി സ്റ്റണ്ട് എന്നാകും വിലയിരുത്തൽ എന്ന് . സ്വപ്നം കാണുന്നത് പോലെ ഒന്നും നടക്കില്ല ,കോമ്പ്രമൈസ് ചെയ്യണം എന്ന് പറഞ്ഞു കേൾക്കുമെന്ന് ! ഇതിലേതായാലും സംഗതി നിങ്ങൾ ഒക്കെ ചേർന്ന് നടത്തി തന്നു. സനാഥാലയം നാടിനു സമർപ്പിക്കപ്പെടുകയാണ് .ഉത്‌ഘാടന വിവരങ്ങൾ എത്രയും വേഗം അറിയിക്കാം .

പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ

2

സനാഥാലയം എന്ന് ആദ്യ ചിന്ത മനസ്സിൽ വീണപ്പോൾ മുതൽ ജനലഴികൾക്കിടയിലൂടെ വീശുന്ന ഇളം കാറ്റിൽ അളകങ്ങൾ ചുരുളായി താളത്തിൽ മെല്ലെയാടുന്ന വെളുത്ത കർട്ടനുകൾ ,മനസോളം വലിപ്പമുള്ള മുറികൾ ,ഹൃദയത്തോളം വിശാലമായ അകത്തളം ഒക്കെയാണ് മനസ്സിൽ നിറഞ്ഞത് . ഒരുപാട് തർക്കിച്ചു - നടക്കില്ല !!സ്വപ്നമാണ്. റിയൽ ലൈഫിൽ ഇത് പ്രാക്ടിക്കൽ ആകില്ല !! ആയി. സനാഥാലയം എന്ന് ചിന്ത വീണപ്പോൾ മുതൽ മനസ്സിൽ അത് മാത്രമാണ് .മറ്റൊന്നും ,കുഞ്ഞുങ്ങളോ ,കുടുംബമോ ,അത്രമേൽ പ്രിയപ്പെട്ട ചെടികളൊ ,ബർഫിയോ ,ഉമ്മയെയും വാപ്പയെയും കാണാനുള്ള യാത്രകളോ ,സമയമോ ,ആഹാരമോ ,ഉറക്കമോ ഉണ്ടായിട്ടില്ല !

3

ചില ദിവസങ്ങളിൽ രാവിലെ പെയിന്റിങ്ങിനു പോകണമല്ലോ ,ഉറങ്ങിയാൽ ഉണരാൻ താമസിച്ചാലോ എന്നോർത്തു ഉറങ്ങാതെ ഉണർന്നിരുന്നിട്ട് അതിരാവിലെ പോയിട്ടുണ്ട് സനാഥാലയം ഒരുക്കാൻ .മക്കളുടെ മിസ്സ്ഡ് കാളുകൾ 10ഉം 15ഉം അനാഥമായി ഫോണിലുണ്ടാകും .ഫോൺ ഏതെങ്കിലും മൂലയ്ക്കും ഉണ്ടാകും !!എത്രയോ അടുത്ത സുഹൃത്തുക്കൾ വിട്ടുപോയിട്ടുണ്ട് !എത്രയോ പേർ എന്റെയീ ചിന്തയുടെ ഭ്രാന്തിൽ സങ്കടങ്ങളിലേയ്ക്ക് ആഴ്ന്നു പോയിട്ടുണ്ട് !കഴിഞ്ഞ 12 ദിവസങ്ങൾ കൊണ്ട്‌ ബന്ധങ്ങളിലുണ്ടായ മാറ്റങ്ങൾ അത്രമേൽ വലുതാണ് .

പലപ്പോഴും തൊട്ടടുത്ത് നിന്ന് പലരും പലതും പറഞ്ഞാലും ചുണ്ടനങ്ങുന്നത് കാണുന്നുണ്ടാവും പക്ഷേ നമ്മൾ കേൾക്കുന്നുണ്ടാവില്ല !!!കിളി പറന്നാവും വണ്ടിയോടിക്കുക !!സിഗ്നൽ വീണിട്ടും വണ്ടിയെടുക്കാതെ ഹോണടിപ്പെരുമഴയിൽ ഉണർന്നു ആക്‌സിലേറ്ററിൽ നിർവികാരമായി അമർത്തുമ്പോളും ചിന്ത സനാഥാലയം മാത്രമാണ് .

4

പണിയെടുത്തു വാടി നിൽക്കുന്ന അനുജനോട് ,ഫുഡ് ഓർഡർ ചെയ്യാം .എന്തുവേണം എന്ന് ചോദിക്കുമ്പോ ,ആ കാശിനു നമുക്കെന്തെങ്കിലും ആവശ്യം വരും .കഞ്ഞി വച്ച് കുടിയ്ക്കാം .അരിയിടൂ എന്ന് സ്നേഹത്തോടെ നിർബന്ധിക്കുന്ന ഇവരൊക്കെ നമുക്ക് ചുറ്റുമുള്ളപ്പോൾ എന്ത് നെഗറ്റീവ് നമ്മളെ ബാധിക്കും എന്നാണ് ????? ഒടുവിലത് സാധ്യമാകുകയാണ് . കല്ലെറി കൂടിയപ്പോൾ അതെന്നെ, ഞങ്ങളെ മുറിവേല്പിക്കാതെ സ്വയം ഏറ്റുവാങ്ങി ചുമരായി ഒപ്പം നിന്നവരുടെ എണ്ണവും കൂടി ! ഓരോ വിമർശനത്തിലും ഒരായിരം അഭിന്ദനങ്ങൾ കൊണ്ടുവന്നു കയ്യിൽ വച്ചുതന്നു നൂറുകണക്കിന് പച്ചമനുഷ്യർ !! ഒരു കുറവും വരാതെ കാൻസർ പോരാളികളെ നോക്കാൻ ആഗ്രഹിച്ച ഞങ്ങളെ ഒരു കുറവുമില്ലാതെ നിങ്ങൾ നോക്കി !!!!! എത്രയോ പേരാണ് വന്നുപോയത് !

5

അതിലേറെപ്പേർ ഒപ്പം നിന്ന് ജോലിചെയ്തു വിയർത്തു ! ദിവസത്തിന്റെ നീളം കൂടിയിരുന്നെങ്കിൽ എന്ന് പകൽ പണിയെടുത്തവരും ,രാത്രിയുടെ ദൈർഖ്യം കൂടിയിരുന്നെങ്കിൽ എന്ന് നൈറ്റ്‌ നിന്ന് ജോലി ചെയ്തവരും ആത്മാർഥമായി ആഗ്രഹിച്ച ദിനരാത്രങ്ങൾ !! ഇടയ്ക്ക് ജോലി ചെയ്ത് തളർന്ന് അടുത്തിരുന്ന ഒരനുജന്റെ ഫോണിൽ വീട്ടിൽ നിന്ന് വിളിച്ചപ്പോ സ്നേഹത്തോടെയുള്ള ശാസന കേട്ടു .മോനേ ,മൂന്ന് ദിവസമായി നീ വീട്ടിൽ കയറിയിട്ട് .ഇന്ന് വരുവോ ? അവന്റെ മറുപടി -അമ്മ ഇങ്ങോട്ട് വാ .ഒരുപാട് ജോലിയുണ്ട് എന്നതായിരുന്നു !!!! *സനാഥാലയം എന്ന ബോർഡ് ഗംഭീരമായി തന്നെ വേണം .അത് ഞാനങ്ങു സ്പോൺസർ ചെയ്യുവാണ്‌ എന്ന് ഒറ്റവാക്കിൽ പറഞ്ഞു സ്നേഹിച്ചവർ !

6

*പഴയ ഫർണിച്ചർ ചോദിച്ചപ്പോൾ ,വീട്ടിലെ പുത്തൻ ആണെന്ന് കള്ളം പറഞ്ഞു കടയിൽ നിന്ന് മേടിച്ചു തന്നു സ്നേഹിച്ചു തോല്പിച്ചവർ ! *പഴയൊരു ഫോൺ വേണം എന്ന് പറഞ്ഞപ്പോൾ പുത്തൻ ഫോണുമായി ഓടിയെത്തിയവർ !*വന്നോന്നു കണ്ടോട്ടെ എന്ന ചോദ്യത്തിന് വായോ എന്ന് കേട്ടയുടൻ ഒരുപാട് ദൂരെനിന്നു കുടുംബവുമൊത്തു വന്നു അൽപ നേരം നിന്നിട്ട് മിണ്ടാതെ പോയി കുറവെന്ന് തോന്നിയ വാഷിംഗ് മെഷീൻ ,ക്ലോക്ക് ഒക്കെ മേടിച്ചു കൊണ്ടെത്തിച്ചവർ ! *എനിക്കെന്തെങ്കിലും ചെയ്യണം ഞാൻ ആകുന്ന തുക തരട്ടെ എന്ന ചോദ്യത്തിന് പണം വേണ്ട എന്ന് കേൾക്കുമ്പോൾ നാലു ലിറ്റർ പെയിന്റ് മേടിച്ചു കൊണ്ടുവച്ചവർ !! *അകലങ്ങളിലിരുന്നു സനാഥാലയം പൂർത്തിയാകാനായി ഓൺലൈൻ സൈറ്റുകളിലൂടെ സാധനങ്ങൾ മേടിച്ചു അഡ്രസിലേയ്ക്ക് അയച്ചവർ !!

7

*ഇലെക്ട്രിക്കൽ പണി ഞാൻ ഏറ്റെടുക്കവാണേ, *പ്ലംബിങ് ഞാൻ ഏറ്റു.*കറന്റ് ബില്ല് ഞാനടയ്ക്കുമേ. *സിമന്റ് ഞാനെത്തിക്കും. *ഒരുമാസത്തെ അടുക്കള സാധനങ്ങൾ എന്റെ വക എത്തിക്കാം. *പാത്രങ്ങൾ ഞാൻ മേടിച്ചു കൊണ്ട് വരാമേ *ഞാൻ കുറച്ചു കസേര ,മേശ ,അലമാര ഒക്കെ മലപ്പുറത്തൂന്ന് കേറ്റി വിടാം .അത് ഇടാനുള്ള സ്ഥലം ഇട്ടേക്കണേ. *ടീവി വലുത് തന്നെ വേണം .ഞങ്ങൾ മൂന്നാൾ ചേർന്നു മേടിക്കാം. *ഫ്രിഡ്ജ് മറ്റാർക്കും വിട്ടുതരില്ല . ഞങ്ങളേറ്റു. *ബെഡുകൾ ഞാൻ മേടിച്ചിട്ടുണ്ട് കേട്ടോ. *ചെടിച്ചട്ടി പത്തു മതിയാകുവോ ? *ടേബിൾ ലാംപ് നാളെ കൊറിയറിൽ എത്തും. ബുക്ക് ചെയ്തിരുന്നു ! *വീൽ ചെയർ ഒന്ന് മതിയോ ? *വാട്ടർബെഡ് എന്റെ വക !! കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ സ്തബ്ധരായി കേട്ടുനിന്ന സഹായങ്ങളാണിതെല്ലാം !!!

8

വീട്ടിൽ ഭക്ഷണമുണ്ടാക്കി ജോലി ചെയ്യുന്ന ഞങ്ങൾക്ക് എത്തിച്ചവർ ! നിങ്ങൾ കഴിക്ക് എന്ന് സ്നേഹത്തോടെ നിർബന്ധിച്ചു ഭക്ഷണം മേടിച്ചു കൊണ്ടുവന്നവർ !!കൊറിയർ സർവീസിൽ സാധനം തരാൻ വന്ന അനുജൻ പോലും അവന്റെ ജോലി കഴിഞ്ഞു വന്ന് ഞങ്ങളുടെ സഹായ ജോലി ചെയ്ത് യാഥാർഥ്യമാകുന്ന ഒന്നാണത് !!പൂർണമായും നാടിന്റേത് !!!! ജനകീയം !!! സനാഥാലയം Can care!!! മനസ് നിറഞ്ഞതുകൊണ്ടാകണം ഇത്രയും ദൈർഖ്യമേറിയ ഒരു കുറിപ്പ് . പ്രിയപ്പെട്ട കുടുംബമേ , സനാഥാലയം ജോലികൾ 90 %കഴിഞ്ഞു ! ഇനി നന്ദുവിന്റെ ഓർമയ്ക്കായി ഒരുങ്ങുന്ന ആകാശം എന്ന ലൈബ്രറിയുടെ രണ്ടു ദിവസം നീളുന്ന ജോലികൾ .അതിലേക്ക് മേടിക്കാനുള്ള കുറച്ചു വാൾ പുട്ടി, പെയിന്റ്സ്,തുണികൾ പിന്നെ എത്തിക്കാൻ ആകുന്നിടത്തോളം പുസ്തകങ്ങൾ തുടങ്ങിയവ മാത്രമാണ് ബാക്കി .

9

പിന്നെ ഒരു നാലു ദിവസത്തെ പണിയുണ്ട് -SHALABHAM-The wheelchair friendly park ന് .ഇത്രയും ദിവസത്തിന് ശേഷം മുഴുവൻ ജോലികളും ഞങ്ങൾ തന്നെ ചെയ്തിട്ട് ഇപ്പോൾ ആദ്യമായി ഞങ്ങൾ നാലഞ്ചു തൊഴിലാളിസഹോദരങ്ങളെ പണിക്കു വിളിച്ചു !!! തളർന്നത് കൊണ്ടല്ല . വിഭിന്ന ശേഷിക്കാരുടെ പൂന്തോട്ടം അത്രമേൽ ഗംഭീരമാകണം .അവർക്കൊപ്പം ഞങ്ങൾ സഹായികളായി കൂടും . വളരെ കുറച്ചു മാത്രമാണ് ഇനി കിട്ടാനുള്ളത് . അതിൽ പ്രധാനം ഒരു മ്യൂസിക് സിസ്റ്റം ആണ് .8 സ്പീക്കറുകൾ വേണം അതിന് .സനാഥാലയം എല്ലായ്പ്പോഴും മൃദുവായ നാച്ചുറൽ സൗൻഡ്‌സ് /ഇൻസ്ട്രുമെന്റൽ മ്യൂസിക് /മ്യൂസിക് തെറാപ്പി ട്യൂണിൽ നിലകൊള്ളണമെന്ന് ആണ് ആഗ്രഹം .അത് ഞങ്ങളുടെ പോരാളികൾക്ക് ഊർജം പകർന്നേക്കും ! പിന്നെയൊന്ന് കുറച്ചു കമ്പികളാണ് ..കേജ്‌ കൂടിയത് .വിഭിന്ന ശേഷിക്കാരായ സഹോദരങ്ങൾക്ക് ഊഞ്ഞാൽ ഉണ്ടാക്കാൻ !!

10

മറ്റൊന്ന് പാർക്കിൽ വീൽചെയർ ഫ്രണ്ട്ലി റൈൻ പൂളിന് ആവശ്യമായ നിർമാണ വസ്തുക്കളാണ് .പിവിസി പൈപ്പുകളും ,കമ്പിയും ,മോട്ടോറും അടങ്ങുന്ന ചിലത് .അവർ അവിടെ മുട്ടൊപ്പം വെള്ളത്തിൽ ഇരുന്ന് മഴ ആസ്വദിക്കട്ടെ !! ഇത്രയും ആയാൽ ,അതും വരുന്ന നാലു ദിവസങ്ങൾക്കുള്ളിലായാൽ 100% പണി പൂർത്തീകരിച്ചു സനാഥാലയം നാടിന് സമർപ്പിക്കും . ഞങ്ങളുടെ സ്നേഹം ,സേവനം എന്നിവ ആവശ്യമുള്ളവർക്ക് വിളിക്കാൻ ഒരു നമ്പറും ഉണ്ട് 8281 247 365. തിയതി കുറിച്ചു . അതിഥികളെ ക്ഷണിക്കുന്നു . തിരക്കൊഴിയുമ്പോ വിശദ വിവരങ്ങളുമായി ഇനിയും എത്താം . സമയമൊത്താൽ വായോ സ്ഥാപനം കണ്ടു പോകാം .' പറ്റിയാൽ ഒരൽപം ഒരുമിച്ചു വിയർക്കാം . ഓരോ സെൽഫിയെടുത്തു പിരിയാം'' .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+