Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇരുന്നു കരഞ്ഞു, ഒരു വലിയ സ്വപ്നമാണ് നിറം കെട്ടുപോയത്', ബിഗ് ബോസ് താരം കിടിലം ഫിറോസിന്റെ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 3ലെ മത്സരാർത്ഥി ആയിരുന്ന ആർജെ കിടിലം ഫിറോസ് ഷോയിൽ പങ്കുവെച്ച സ്വപ്നമായിരുന്നു സനാഥാലയം. ആ സ്വപ്നം യാഥാർത്ഥ്യമായി മാറുന്നതിന്റെ സന്തോഷം ആരാധകരുമായി സോഷ്യൽ മീഡിയയിൽ കിടിലം ഫിറോസ് പങ്കുവെയ്ക്കാറുണ്ട്. ഫേസ്ബുക്കിൽ കിടിലം ഫിറോസ് പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സനാഥാലയം എന്ന സ്വപ്നം സത്യമാക്കാൻ നിരവധി പേരാണ് ഒപ്പം നിൽക്കുന്നതെന്ന് കിടിലം ഫിറോസ് പറയുന്നു. അക്കൂട്ടത്തിലെ മധു സാറിനെയാണ് കിടിലം ഫിറോസ് ആരാധകർക്ക് പരിചയപ്പെടുത്തുന്നത്.

1

കിടിലം ഫിറോസ് പങ്കുവെച്ച കുറിപ്പ് വായിക്കാം: '' Day 1- ഹലോ, മധു സർ ആണോ ?ഞാൻ olx ഇൽ വീട് വാടകയ്ക്കുണ്ട് എന്നത് കണ്ടിട്ട് വിളിച്ചതാണ്. അദ്ദേഹം - വരൂ. കാണാം (അരമണിക്കൂറിൽ പാഞ്ഞെത്തി .വീടു കണ്ണിൽ പതിഞ്ഞ നിമിഷം മനസ്സു പറഞ്ഞു- ഇതാണ് സനാഥാലയം !!!) ചിരിച്ചു സ്വാഗതം ചെയ്തു അദ്ദേഹം. - സർ, വീടുകാണും മുൻപ് ഞാനൊന്ന് വിഷയം അവതരിപ്പിക്കാം. സാറിന് സമ്മതമാണെങ്കിൽ മാത്രം വീടുകാണാം. ഇതിപ്പോ 27ാമത്തെ വീടാ വന്നു കാണുന്നത്. 26 പേരും പല കാരണങ്ങളാൽ ഞങ്ങളോട് NO പറഞ്ഞു. കണ്ടിട്ട് നിരാശ വേണ്ടല്ലോ.- എന്താ സംഭവം? ഞങ്ങളിതു ഫാമിലിക്കേ കൊടുക്കു. - ഇതൊരു ഫാമിലി ആണ്‌ സർ.

പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ

2

കാൻസർ പോരാളികളുടെ ഒരു ഫാമിലി. RCC യിൽ ചികിത്സയ്ക്ക് വരുന്ന അത്രമേൽ അർഹരായ പാവം മനുഷ്യരെ കണ്ടെത്തി അവർക്ക് ഭക്ഷണവും താമസവും നൽകുന്ന ഒരു കുടുംബം. - ഇതിന്റെ ഫണ്ടിങ് ഒക്കെ എങ്ങിനെയാണ്? -ഞങ്ങൾ കുറച്ചു സുഹൃത്തുക്കളുണ്ട്. ചിറക് എന്നൊരു കൂട്ടായ്മയുണ്ട്. കിട്ടുന്ന ശമ്പളത്തിൽ നിന്ന് മിച്ചം പിടിക്കും. അതുവച്ചാണ് മുന്നോട്ട് പോകുന്നത് . ഒരുപാടുപേർ പണം നൽകാം എന്ന് പറയാറുണ്ട്. അവരോടൊക്കെ ഇവിടേക്ക് ആവശ്യമുള്ള സാധനം മതി. പണം വേണ്ട എന്ന് പറയാറാണ് പതിവ്. സാറിന്റെ വാടകപോലും 12 മാസത്തേക്ക് 12 ആത്മ സുഹൃത്തുക്കളുടെ വകയായിരിക്കും .

3

-എത്ര പേരുണ്ടാവും അന്തേവാസികൾ? -എത്ര മുറിയുണ്ടോ അത്രയും പേർ. ഒരാൾക്ക് മനോഹരമായ ഒരു മുറി വീതം നൽകാനാകണം. ഒരു പൂന്തോട്ടം ,ഒരു ലൈബ്രറി ഒക്കെ ഉണ്ടാകും.- sorry .എനിക്കിത് മക്കളുമായൊക്കെ ആലോചിക്കണം. - സാരമില്ല സർ. എനിക്കിന്നിനി മൂന്നു വീടുകൾ കൂടി പോയി കാണാനുണ്ട് (എന്ന് പറയുമ്പോഴും ഉള്ളിൽ ഉരുണ്ടുകൂടിയ സങ്കടവും നിരാശയും പതിവുപോലെ ഞാൻ ചിരികൊണ്ട് മറച്ചിരുന്നു )!! ഒരാഴ്ച കഴിഞ്ഞു. 33 വീടുകൾ കണ്ടു. 33 ആമത്തെ വീട് ഉറപ്പിച്ചു . ഇക്കഴിഞ്ഞ 13 ആം തിയതി എഗ്രിമെന്റ് തീരുമാനിച്ച ദിവസം ആ വീട്ടുടമ വിളിച്ചു താത്പര്യമില്ലെന്ന് പറഞ്ഞു .ആരൊക്കെയോ പറഞ്ഞത്രേ, ചാരിറ്റിയാണ് . പുലിവാലാകും എന്ന് !!

4

ഞങ്ങളിരുന്നു കരഞ്ഞു. ഒരു വലിയ സ്വപ്നമാണ് നിറം കെട്ടുപോയത് !! ആ സങ്കടത്തിൽ എനിക്കാദ്യം വിളിക്കാൻ തോന്നിയത് മധു സാർനെയാണ്. -sir ഓർമ്മയുണ്ടോ, ഫിറോസാണ്. -ആ എന്തൊക്കെയുണ്ട്? സനാഥാലയം തുടങ്ങിയോ ? -വീട് കിട്ടിയില്ല സർ .ഇന്ന് എഴുതാനിരുന്നതാണ്. അദ്ദേഹം താത്പര്യമില്ലെന്ന് പറഞ്ഞു. - ആണോ !!! ശരി വരൂ .നമുക്കെഴുതാം !!!!!!!!! -sir ,advance ഡെപ്പോസിറ്റ് എത്ര വേണം? -എനിക്ക് ഡെപ്പോസിറ്റ് വേണ്ട !!!!!!!!!!! പിന്നെ നടന്നത് ചരിത്രം . എഴുത്തു നടന്നു. അദ്ദേഹത്തിന് നമ്മുടെ പ്രവർത്തകരെ പരിചയപ്പെടുത്തിക്കൊടുത്തു.ഫേസ്ബുക്കിൽ യൂസ്ഡ് ഫർണിച്ചർ ആവശ്യപ്പെട്ട് ഒരുപോസ്റ്റിട്ടു. അദ്ദേഹത്തിന്റെ കൺമുന്നിലൂടെ നിങ്ങൾ നൽകിയ കട്ടിലുകളും മേശയും കസേരയും വന്നു നിറഞ്ഞു.

5

ഞങ്ങളത് പണിഞ്ഞു വെള്ള നിറം നൽകി. തികയാത്തതിന് എന്തുചെയ്യും എന്നതായി അടുത്ത ചിന്ത. വരുന്ന പോരാളികൾക്ക് ഒരു കുറവും വന്നുകൂടാ !! മനസ്സു വായിച്ചാവണം, മധുസാർ പതിയെ അടുത്തുവന്നു പറഞ്ഞു . ഈ വീട്ടിലെ ഏതു ഫർണിച്ചറും നിങ്ങളെടുത്തോളു!!!!! ഞങ്ങൾ ഞെട്ടി!! ഒക്കെ നല്ല ഉഗ്രൻ തടി ഉരുപ്പടികളാണ് . -സാർ ,ഞങ്ങളിതു വെള്ളയാക്കും. -ആക്കാല്ലോ .ഞാനും കൂടാം സഹായിക്കാൻ !!!!! ആ വലിയമനസിന്റെ വലിപ്പം പിറ്റേന്നാണ്‌ ഞങ്ങൾ അറിഞ്ഞത് -ഞങ്ങൾ രാവുംപകലും നിന്ന് പെയിന്റ് ചെയ്തു വെള്ള നിറം നൽകിയ അദ്ദേഹത്തിന്റെ സ്വന്തം വീടിന്റെ പേര് അദ്ദേഹമങ്ങു മാറ്റി ഒരു പുതിയ നെയിം ബോർഡ് സ്‌ഥാപിച്ചു !! - WHITE HOUSE!!!!

6

പിന്നെ ഞങ്ങൾക്കദ്ദേഹം അച്ഛന്റെ സ്ഥാനത്തും ഷീലാന്റി അമ്മയുടെ സ്ഥാനത്തുമായി .സ്നേഹം കൊണ്ട് അവർ ഞങ്ങളെ ഊട്ടി .ഉപദേശങ്ങളും കൈസഹായങ്ങളുമായി ഞങ്ങളുടെ കാരണവരായി നിറഞ്ഞു നിന്നു .ഇന്നദ്ദേഹം തമിഴ് നാട് നീലഗിരി കുന്നുകളിലേയ്ക്ക് തിരികെപ്പോയി .അവിടെയൊരു ചെറിയ റിസോർട് ഉണ്ട് അദ്ദേഹത്തിന് .ദി തറവാട് റോയൽ ഫാം എന്നാണ് പേര് .അവിടെ അദ്ദേഹം പരിപാലിക്കുന്ന കുറച്ചു കുടുംബങ്ങളുണ്ട് .പോയെ പറ്റുള്ളൂ . ഇനി ഉത്‌ഘാടന ദിവസം ഓടിയെത്താം എന്ന് വാക്ക് നൽകിയിട്ടുണ്ട് ! ഭൂമിയിൽ ഇങ്ങനെയും ചില മനുഷ്യരുണ്ട് . മനസ്സിനെ വായിക്കുന്ന സ്വപ്നങ്ങൾക്ക് ചായം പകരുന്ന ചിലർ !! അത്രമേലിഷ്ടം സർ ഒരുപാട് ബഹുമാനം എന്നും പ്രകാശമായി നിറഞ്ഞു നിൽക്കുന്ന വഴികാട്ടിയാകും ചിറകിന് അങ്ങ്'' .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+