Get Updates
Get notified of breaking news, exclusive insights, and must-see stories!

'പണവും ആരോഗ്യവും സമയവും നഷ്ടപ്പെട്ടു', അനുഭവത്തിന്റെ തീച്ചൂളയിൽ വെന്തു പഴുത്തു പോയി: കിടിലം ഫിറോസ്

തിരുവനന്തപുരം: മലയാളം ബിഗ് ബോസ് മൂന്നാം സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കിടിലം ഫിറോസ് ആയിരുന്നു. ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പ് തന്നെ റേഡിയോ ജോക്കിയായും ജീവകാരുണ്യ പ്രവര്‍ത്തകനായും കിടിലം ഫിറോസിനെ മലയാളികളില്‍ പലര്‍ക്കും അറിയാമായിരുന്നു.

കിടിലം ഫിറോസ് ബിഗ് ബോസില്‍ ഫൈനല്‍ ഫൈവിലെത്തും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആറാം സ്ഥാനത്താണ് കിടിലം ഫിറോസ് എത്തിയത്. ഷോ സമാപിച്ച ശേഷം കരിയറിലെ തിരക്കുകളും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കിടിലം ഫിറോസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട സന്തോഷം കിടിലം ഫിറോസ് പങ്കുവെച്ചിരിക്കുകയാണ്.

1

കിടിലം ഫിറോസിന്റെ കുറിപ്പ്: '' ആറു വർഷം മുൻപ് ഒരിക്കൽ കരിയറിലെ ഒരു വൻ വീഴ്ചയുടെ കാലം! കേരളത്തിലെ ആദ്യ എഫ്എം തലമുറയുടെ ആദ്യ കാല അവതാരകരിൽ ഒരാളായി പിന്നീട് പരിപാടികളുടെ ചുമതലക്കാരനായി, അവിടുന്ന് പറന്ന് ദുബായിൽ റേഡിയോക്കാരനായി ഒക്കെ റോക്കറ്റ് പോലെ കുതിച്ചു പൊയ്ക്കൊണ്ടിരിക്കുവായിരുന്നു കാലവും, കരിയറും, ശമ്പളവും! ഇഷ്ടം പോലെ പണം. ഒരുപാട് സുഹൃത്തുക്കൾ! അപ്പോളാണ് ഖത്തർ വിളിച്ചത്. അവിടെ റേഡിയോ ഇല്ലാതിരുന്ന കാലം. ഒരെണ്ണം തുടങ്ങിയാൽ കോടികൾ കൊയ്യാം.

2

അതിനേക്കാളുപരി ഖത്തറിലെ ആദ്യ മലയാളം റേഡിയോ പ്രക്ഷേപകനാകാം എന്ന ഉൾവിളിയിലാണ് ദുബായിൽ നിന്നു 25 സുഹൃത്തുക്കളുമായി വിമാനം കയറിയത്! അന്നോളമുണ്ടായ സമ്പാദ്യം, സുഹൃത്തുക്കൾ, പേര്, ആരോഗ്യം ഒക്കെ പോകാൻ ഒരൊറ്റ വർഷം!! അനുഭവത്തിന്റെ തീച്ചൂളയിൽ വെന്തു പഴുത്തു പോയി എന്റെ അന്നുവരെയുള്ള സർവവും! ഒടുവിൽ പണവും ആരോഗ്യവും സമയവും നഷ്ടപ്പെട്ടു തിരികെ നാട്ടിലെത്തി @92.7 big fm പ്രോഗ്രാമിങ് ഹെഡ് ആയി ചാർജ് എടുക്കുമ്പോൾ മനസ്സിൽ എല്ലാം ഒന്നേന്നു തുടങ്ങണം എന്ന ചിന്തയായിരുന്നു!

3

പക്ഷേ പാഠങ്ങളും, പഠനങ്ങളും, ജീവിതവും എന്നെ ഞാനറിയാതെ മാറ്റിക്കളഞ്ഞിരുന്നു! പണമുണ്ടാക്കാൻ മാത്രം ശ്രമിച്ചിരുന്ന ഞാൻ പണമുണ്ടാക്കി പകുത്തു നല്കാൻ പഠിച്ചു! ഭക്ഷണം ആസ്വദിച്ചു കഴിച്ചിരുന്ന ഞാൻഭക്ഷണം ആസ്വദിച്ചു വിളമ്പാൻ പഠിച്ചു! ആരാധകർ ഭ്രമിപ്പിച്ചിരുന്ന എന്നിലെ കലാകാരൻ, മനുഷ്യരെ ആരാധിക്കാൻ പഠിച്ചു! മൂന്നു മാസങ്ങളിലെ ഖത്തർ നൽകിയ കൊടും പട്ടിണി, പാവങ്ങൾക്ക് വയറു നിറയ്ക്കാൻ പഠിപ്പിച്ചിരുന്നു!! വീടുവയ്ക്കുമ്പോൾ അതൊരു വലിയ മാളികയാകണം എന്നാഗ്രഹിച്ച ഞാൻ, വാടക വീട്ടിലെ താൽക്കാലികതയെ പ്രണയിച്ചു !

ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം

4

ആളും ആരവങ്ങളും ഇഷ്ടമായിരുന്ന ഞാൻ , ആളൊഴിഞ്ഞിടത്ത് നന്മയുടെ ആരവങ്ങളെങ്ങിനെ ഉണ്ടാക്കാം എന്ന് ചിന്തിച്ചു! ആരെയും മാറ്റി മറിച്ചുകളയാൻ അനുഭവങ്ങൾക്കാകും എന്ന അനുഭവ സത്യം!! നഷ്ടങ്ങളാണ് യഥാർത്ഥ ജീവിത ലാഭങ്ങൾ എന്ന തിരിച്ചറിവിന്റെ കൊടുമുടി തുമ്പിൽ വെറുതെയിരുന്ന് കുത്തിക്കുറിച്ചതിന് ഒരു കാരണമുണ്ട്! ഈയുള്ളവൻ ഒരു റേഡിയോക്കാരനായിട്ട് 14 വർഷങ്ങൾ പൂർത്തീകരിച്ചു 15ആം കൊല്ലം തൊടുകയാണ് ഇന്ന്!! അനുഭവ വെളിച്ചങ്ങളുടെ ഒരു റേഡിയോക്കാലം! നാളിതുവരെ ഒപ്പം കേട്ടിരുന്നവർക്ക് മനസ്സിൽ തൊടുന്ന നന്ദി.

5

ബിഗ് ബോസ് ഷോയിൽ നിന്നുണ്ടായ ആരാധകരുടെ കൂട്ടമായ കിടിലം ഫിറോസ് ആർമി ഇനി ഇല്ലെന്ന് കിടിലം ഫിറോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആ കൂട്ടായ്മ VOK (voice of kidilam) എന്ന പേരിൽ ഇനി അറിയപ്പെടുo. സമൂഹത്തിലേക്ക് ഒരു കൈതാങ്ങായി മാറുക എന്നതാണ് അവരുടെ ലക്ഷ്യം എന്ന് കിടിലം ഫിറോസ് വ്യക്തമാക്കി. ആറ്റിങ്ങൽ പൂവനത്തുമൂട് ഒരു വൃദ്ധ സദനത്തിൽ അമ്മമാർക്ക് ഓണക്കോടി വിതരണം ചെയ്തു കൊണ്ട് 'വോക്ക്' പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുകയാണ് എന്നും കിടിലം ഫിറോസ് ഫേസ്ബുക്കിൽ അറിയിച്ചു.

ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+