Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് വിജയി മണിക്കുട്ടന് 75 ലക്ഷത്തിന്റെ ഫ്ളാറ്റ് കിട്ടിയോ? മറുപടിയുമായി മണിക്കുട്ടൻ

തിരുവനന്തപുരം: ബിഗ് ബോസ് വിജയിയായ മണിക്കുട്ടന് ഒന്നാം സമ്മാനമായ ഫ്ലാറ്റ് കിട്ടിയോ എന്നുളള ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കഴിഞ്ഞ കുറച്ച് ദിവസമായി ചോദിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തിയ മണിക്കുട്ടൻ ഫ്ളാറ്റിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞതാണ് ആരാധകരുടെ സംശയത്തിന് കാരണം. സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയർന്നതോടെ ആ സംശയത്തിന് മണിക്കുട്ടൻ തന്നെ ഉത്തരം നൽകി രംഗത്ത് വന്നിരിക്കുകയാണ്.

'ബിഗ് ബോസിന് ശേഷം റിതു ഫോൺ എടുത്തിട്ടില്ല, അന്ന് 316 തവണ വിളിച്ചു'- ജിയ ഇറാനി-റിതു മന്ത്ര ചിത്രങ്ങൾ

1

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോകളില്‍ ഒന്നായ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണില്‍ വിജയിച്ചത് സിനിമാ താരം കൂടിയായ മണിക്കുട്ടനാണ്. ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ക്കുളള സമ്മാനം കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന ഫ്‌ളാറ്റ് ആണ്. 75 ലക്ഷം രൂപ വില മതിക്കുന്ന ആഢംബര ഫ്‌ളാറ്റിനാണ് മണിക്കുട്ടന്‍ അര്‍ഹനായത്. ബിഗ് ബോസില്‍ വിജയിയായതോടെ സ്വന്തമായി ഒരു വീട് എന്നുളള മണിക്കുട്ടന്റെ സ്വപ്‌നം കൂടിയാണ് സഫലമായത്.

'ബിഗ് ബോസിന് ശേഷം റിതു ഫോൺ എടുത്തിട്ടില്ല, അന്ന് 316 തവണ വിളിച്ചു'- ജിയ ഇറാനി-റിതു മന്ത്ര ചിത്രങ്ങൾ

2

ഒരു സ്‌പെഷ്യല്‍ ഓഫര്‍ കൂടി മണിക്കുട്ടന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുകയുണ്ടായി. കോഴിക്കോടോ കൊച്ചിയിലോ മണിക്കുട്ടന് താല്‍പര്യമുളള സ്ഥലത്ത് ഫ്‌ളാറ്റ് തിരഞ്ഞെടുക്കാം. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വെച്ച് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനായ റോയ് സിജെ ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ആദ്യമാണ് ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഒരു മാസം പിന്നിട്ടിട്ടും ഒന്നാം സമ്മാനമായ ഫ്‌ളാറ്റ് മണിക്കുട്ടന് ലഭിച്ചിരുന്നില്ല.

3

കഴിഞ്ഞ ദിവസം ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന അനൂപിനൊപ്പം ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയ മണിക്കുട്ടന്‍ തമാശരൂപത്തില്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. തന്റെ വീട്ടിലേക്ക് വരുന്ന വഴിയില്‍ അനൂപ് രണ്ട് മൂന്ന് ഫ്‌ളാറ്റ് അന്വേഷിച്ച് പോയതായി മണിക്കുട്ടന്‍ പറഞ്ഞു. താന്‍ വരുന്ന വഴിക്ക് കോണ്‍ഫിഡന്റിന്റെ ഫ്‌ളാറ്റ് എന്ന് പറഞ്ഞ് രണ്ട് മൂന്നെണ്ണം കണ്ടിരുന്നുവെന്നും അതില്‍ ഏതെങ്കിലും ആയിരിക്കും മണിക്കുട്ടന്റേത് എന്ന് കരുതിയെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

4

''അളിയാ ഒരു സത്യം പറയട്ടേ, താന്‍ ജയിച്ചത് അവര്‍ അറിഞ്ഞോ ഇല്ലയോ എന്ന് സംശയമുണ്ട്. ഇതുവരെ അവരാരും തന്നെ കോണ്‍ടാക്ട് ചെയ്തിട്ടില്ല. നീ എറണാകുളം വഴി പോകുമ്പോള്‍ അവരുടെ ഓഫീസില്‍ കയറി മണിക്കുട്ടനാണേ ജയിച്ചത് എന്ന് പറയണം'' എന്നാണ് തമാശ രൂപത്തില്‍ മണിക്കുട്ടന്‍ പറഞ്ഞത്. താന്‍ അതുവഴി പോകുമ്പോള്‍ താഴെ നിന്ന് വിളിച്ച് പറയാമെന്ന് അനൂപ് മറുപടിയും നല്‍കി.

5

ഇതോടെയാണ് ഒന്നാം സമ്മാനമായ 75 ലക്ഷത്തിന്റെ ഫ്‌ളാറ്റ് മണിക്കുട്ടന് ലഭിച്ചില്ലേ എന്ന സംശയം ആരാധകര്‍ ഉന്നയിച്ച് തുടങ്ങിയത്. പിന്നാലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് തന്നെ ബന്ധപ്പെട്ടതായി അറിയിച്ച് മണിക്കുട്ടന്‍ തന്നെ രംഗത്ത് വന്നു. മണിക്കുട്ടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ''എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് മത്സരത്തിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയ പ്രേക്ഷകരോട്, Confident Group എന്നെ വിളിച്ച സന്തോഷം അറിയിക്കുന്നു.

6

ഉടനെ തന്നെ എനിക്കു വീട് കൈ മാറുമെന്ന വിവരം അറിയിച്ചു. നിങ്ങൾ തന്ന 'സ്നേഹസമ്മാനമാണ്' ഈ വീട്, അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും. വിജയിച്ച എന്നെ വിളിച്ചു ആശംസകൾ അറിയിച്ച Confident Group, Lana Technologies, Asianet, Bigg Boss Show, എന്നെ എന്നും സ്നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്വപ്നമായ വീടിനും, സിനിമയ്ക്കും ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർ, എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു''.

7

92,001,384 വോട്ടുകള്‍ നേടിയാണ് മണിക്കുട്ടന്‍ മലയാളം ബിഗ് ബോസ് മൂന്നാം സീസണില്‍ കിരീടമണിഞ്ഞത്. രണ്ടാം സ്ഥാനത്ത് എത്തിയ സായ് വിഷ്ണുവിനേക്കാളും മൂന്ന് കോടിയില്‍ അധികം വോട്ടുകള്‍ ആണ് മണിക്കുട്ടന് ലഭിച്ചത്. ബിഗ് ബോസിന്റെ തുടക്കം തൊട്ടേ ജനപ്രിയനായ മത്സരാര്‍ത്ഥി ആയിരുന്നു മണിക്കുട്ടന്‍. വിജയി ആകുമെന്ന് പ്രേക്ഷകര്‍ നേരത്തെ തന്നെ പ്രവചിച്ച താരവും മണിക്കുട്ടനായിരുന്നു. മണിക്കുട്ടനൊപ്പം മറ്റ് ഏഴ് പേരായിരുന്നു ബിഗ് ബോസില്‍ ഫിനാലെ വരെ എത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+