'ചീത്ത വിളിക്കാതെ വാദിച്ചു ജയിക്ക്,ബിഗ് ബോസ് മത്സരാർത്ഥികളോട് നിര്‍ദ്ദേശിക്കുന്നതാ...':വൈറൽ കുറിപ്പ്
കൊച്ചി: പ്രേക്ഷകരുടെയും പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിക്കാൻ ഇനി രണ്ടാഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ഷോ ആരംഭിച്ചത് മുതൽ ഏറെ കൗതുകത്തോടെയും വ്യത്യസ്ത വരുത്തിയും ജന ശ്രദ്ധ നേടുന്ന ഷോയാണ് ബിഗ് ബോസ്.
കായികപരമായ ടാസ്ക്കുകളെ അടിസ്ഥാനമാക്കി വരുന്ന റിയാലിറ്റി ഷോയെന്ന മറ്റൊരു പ്രത്യേകതയും ബിഗ് ബോസിനുണ്ട്. അതിനാൽ തന്നെ, ഈ കായികപരമായ ടാസ്കുകൾ കാണാൻ പ്രേക്ഷകരും താല്പര്യപ്പെടുന്നു.
ഓരോ ദിവസവും കഴിയും തോറും അവസാന ദിവസത്തിലേക്കും മത്സരാർത്ഥികൾ എത്തുന്നു. ഇത് കണക്കിലെടുത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി വിട്ടു കൊടുക്കാതെ മത്സരാർത്ഥികളും മുന്നേറുകയാണ്.

സമൂഹ മാധ്യമങ്ങളിലടക്കം ബിഗ് ബോസ് വലിയ ചർച്ചാ വിഷയമാണ് എന്നതും മറ്റൊരു വസ്തുത. ഷോയിൽ ഉണ്ടാകുന്ന എതിർപ്പുകളും ചർച്ചകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങൾ സൃഷ്ടിക്കുകയാണ്. ഈ പ്രതികരണങ്ങൾ എല്ലാം വലിയൊരു റിയാലിറ്റി ഷോയെ ഏറ്റെടുത്തു എന്നതിന്റെ വലിയ തെളിവുകൾ.... അത്തരത്തിലുള്ള ഒരു പ്രതികരണം ആണ ഇപ്പോൾ ബിഗ് ബോസ് ആരാധകൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

'ചീത്ത വിളിക്കാതെ വാദിച്ചു ജയിക്കാനാണ് ബിഗ് ബോസ് മത്സരാർത്ഥികളോട് നിർദേശിക്കാറുള്ളതെന്ന്' വൈറലായ കുറിപ്പിൽ ആരാധകൻ വെളിപ്പെടുത്തുന്നു. ഇതിന് പുറമെ, ആരാകും ബിഗ് ബോസിന്റെ വിജയിയായി മാറും എന്ന സാധ്യതയും ആരാധകന്റെ വൈറലായ ഗ്രൂപ്പിലുണ്ട്. ഒരു ലേഡി ആകാനാണ് സാധ്യതയെന്നും ദിൽഷ, സൂരജ് ലക്ഷ്മി പ്രിയ, ബെസ്ലി, റിയാസ് എന്നിവർ അവസാനഘട്ടം വരെ ഉണ്ടാകും എന്നും പ്രവചനം നടത്തിയിക്കുകയാണ്.

ആവേശകരമായി മുന്നോട്ട് പോവുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ നാല്. മാര്‍ച്ച് 27-ന് ആരംഭിച്ച ഷോയുടെ ഫൈനൽ ജൂലൈ 3 ന് നടക്കും. മത്സരാര്‍ത്ഥികളുടെ കളി മികവിനായിരിക്കും ഇനിയുള്ള ദിവസങ്ങള്‍ മുന്‍തൂക്കം നല്‍കുകയെന്നും ബിഗ് ബോസ് ആരാധകൻ പറയുന്നു.
തൊട്ടാല്‍ തീപ്പാറും, ഏജ്ജാതി ഹോട്ട്‌നെസ്സ്, മാളവിക ഇത് മാരക ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍

ഇണക്കങ്ങളും പിണക്കങ്ങളും ബിഗ് ബോസിൽ സ്വാഭാവികമാണ്. വ്യത്യസ്ത സ്വഭാവത്തിലുള്ളവര്‍ തമ്മിലുള്ള അടി പിടിയും വഴക്കുമെല്ലാം ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്തുവന്നിരുന്നു എന്നും വൈറൽ ആയ കുറിപ്പിൽ ഉണ്ട്. ഫൈനൽ ഫൈവിൽ ആരൊക്കെ എത്തും?; എന്ന ചോദ്യം ഉയർത്തിയാണ് ബിഗ് ബോസ് ആരാധകന്റെ പ്രതികരണം.

ആരാധകന്റെ വാക്കുകൾ ഇങ്ങനെ; -
'Bigg Boss Malayalam Season 4 - എൺപത്തിയഞ്ചാം ദിവസത്തിൽ എത്തിനിൽക്കുമ്പോൾ ഫൈനൽ ഫൈവിൽ ആരൊക്കെ എത്തും?; ബിഗ് ബോസ് തുടർച്ചയായി കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്റെ ചെറിയ ഒരു വിലയിരുത്തൽ. ദിൽഷ, സൂരജ് ലക്ഷ്മി പ്രിയ, ബെസ്ലി, റിയാസ് എന്നിവർ ഫൈനൽ ഫൈവിലുണ്ടാവുമെന്നാണ് എന്റെ പ്രവചനം. ഈ സീസണിലെ വിജയി ഒരു ലേഡി ആയിരിക്കാനാണ് സാധ്യത.

ആവേശകരമായി മുന്നോട്ട് പോവുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. മാര്‍ച്ച് 27-ന് ആരംഭിച്ച ഷോയുടെ ഫൈനൽ ജൂലൈ 3 നാണ്. മത്സരാര്‍ത്ഥികളുടെ കളിമികവിനായിരിക്കും ഇനിയുള്ള ദിവസങ്ങള്‍ മുന്‍തൂക്കം നല്‍കുക. ആവശം ജനിപ്പിക്കുന്ന, അതേസമയം മത്സരമികവ് പുറത്തുകാട്ടാന്‍ കഴിയുന്ന രസകരമായ ഗെയിമുകളായിരിക്കും വരും ദിനങ്ങളില്‍ മത്സരാര്‍ത്ഥികളെ തേടിയെത്തുക.

ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇണക്കങ്ങളും പിണക്കങ്ങളും സ്വാഭാവികമാണ്. വ്യത്യസ്ത സ്വഭാവത്തിലുള്ളവര്‍ തമ്മിലുള്ള അടിപിടിയും വഴക്കുമെല്ലാം ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്തുവന്നിരുന്നു. പലപ്പോഴും അത് കയ്യാങ്കളിയുടെ വക്ക് വരെയെത്തിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. തല്ലുണ്ടാക്കാതെ, പരസ്പരം ചീത്ത വിളിക്കാതെ വാദിച്ചു ജയിക്കാനാണ് പലപ്പോഴും ബിഗ് ബോസ് മത്സരാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്'...












Click it and Unblock the Notifications