ബിഗ് ബോസ് ടോപ് ഫൈവിൽ ആരൊക്കെ ? മോഹൻലാലിന്റെ ചോദ്യത്തിന് അശ്വിന്റെ ഈ മറുപടി ഞെട്ടിപ്പിച്ചു
കൊച്ചി: ബിഗ് ബോസ് സീസൺ 4 ഏറെ കൗതുകം സമ്മാനിച്ച് മുന്നേറുകയാണ്. വ്യത്യസ്തമായ മത്സരവും മത്സരാർത്ഥികളും ആണ് ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത. ബിഗ് ബോസ് സീസൺ നാല് തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ കാണികൾക്ക് ഇക്കാര്യം മനസ്സിലായി.
ആവേശകരമായ പ്രകടനമാണ് ഓരോ മത്സരാർത്ഥിയും മുന്നോട്ട് കാഴ്ചവയ്ക്കുന്നത്. പടി കയറിയ ഓരോ മത്സരാർത്ഥിയും പടി ഇറങ്ങുകയും ചെയ്യുന്നുണ്ട്.നിരവധി സ്വപ്നങ്ങളുമായി ബിഗ് ബോസിൽ എത്തി ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ ആയി മാറിയ വ്യക്തിയായിരുന്നു അശ്വിൻ.
എന്നാൽ, ബിഗ് ബോസ് സീസൺ 4 തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ മൂന്നാമത്തെ മത്സരാർത്ഥി ആയ അശ്വിൻ ബിഗ് ബോസ് കുടുംബത്തിൽ നിന്നും വിട പറയുകയാണ്.

ഇത്തവണ നോമിനേഷനിൽ വന്ന മറ്റ് മൂന്ന് പേർ ബ്ലെസ്ലി, സൂരജ്, റോബിൻ എന്നിവരായിരുന്നു. വിട പറഞ്ഞ അശ്വിൻ അവസാനമായി പറഞ്ഞത്, തന്റെ ജീവിതത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്ലാറ്റ്ഫോം ആണ് ബിഗ് ബോസ് സീസൺ നാല് എന്നാണ്. ബിഗ് ബോസ് വീട്ടിൽ നിന്നും മോഹൻലാലിന്റെ അടുത്ത എത്തിയപ്പോഴായിരുന്നു അശ്വിന്റെ പ്രതികരണം ഉണ്ടായത്. ബിഗ് ബോസ് സീസൺ നാലിലൂടെ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു എന്ന് അശ്വിൻ പറഞ്ഞു.

എന്റെ വ്യക്തിത്വം എന്താണ് എന്നത് പുറം ലോകത്തേക്ക് അറിയിക്കുവാൻ ഇതിലൂടെ സാധിച്ചു. ഇക്കഴിഞ്ഞ കുറച്ചു നാളുകൾ കൊണ്ട് കുറച്ചു പേരുടെ ജീവിതത്തിൽ എങ്കിലും ഒരു പ്രചോദനം ആയി മാറാൻ കഴിഞ്ഞു എന്ന് താൻ വിശ്വസിക്കുന്നു. അശ്വിന്റെ ഈ പ്രതികരണത്തിന് പിന്നാലെ മോഹൻലാലിന്റെ ഒരു ചോദ്യവും എത്തി. കുറച്ചു കൂടി നീക്കമായിരുന്നു എന്ന് തോന്നുന്നുവോ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. എന്നാൽ, ചോദ്യത്തിന് മറുപടിയായി അശ്വിൻ നൽകിയത്, എന്റെ മാക്സിമം ഞാൻ കൊടുത്തു കഴിഞ്ഞു. താൻ ഇങ്ങനെ ആണെന്നും ആയിരുന്നു അശ്വിന്റെ മറുപടി.

കുറച്ചു കൂടി ആക്ടീവ ആകണമെന്ന് എത്ര തവണ പറഞ്ഞുവെന്ന് മോഹൻലാൽ അശ്വിനോട് ചോദിച്ചു. ഇതിന് പിന്നാലെ ബിഗ് ബോസ് സീസൺ നാല് തുടങ്ങിയത് മുതൽ ഇതുവരെ വരെ വീട്ടിന് അകത്തുള്ള അശ്വിനറെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് മോഹൻലാൽ കാണിച്ചു കൊടുത്തു. ആരെ ആകും ബിഗ് ബോസ് വീട്ടിൽ മിസ്സ് ചെയ്യുക എന്നും മോഹൻലാൽ ചോദിച്ചു. എന്നാൽ, നവീൻ എന്നായിരുന്നു അശ്വിൻ മറുപടി നൽകിയത്.
നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്തു; ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

"എന്നെ വ്യക്തി പരമായി ഏറെ മനസ്സിലാക്കിയ വ്യക്തിയാണ് നവീൻ ചേട്ടൻ. കാരണം ഞാൻ ഏതെങ്കിലും നിമിഷം ഡൗൺ ആയി ആയി പോയെന്ന് തോന്നിയാൽ അദ്ദേഹം തന്നൊരു സപ്പോർട്ട് ഉണ്ട്, അതിനെക്കാൾ വലുതൊന്നും ഇല്ലല്ലോ ലാലേട്ടാ... ഇതിന് പുറമെ ജാസ്മിനെയും നിമിഷയെയും മിസ് ചെയ്യും", എന്നും അശ്വിൻ പറഞ്ഞു.
Recommended Video

വിട പറയലിന് മുൻപ് ടോപ് ഫൈനലിൽ എത്താൻ പോകുന്നത് ആരൊക്കെ ആകും എന്ന അഭിപ്രായവും അശ്വിൻ പറഞ്ഞു. ബ്ലെസ്ലി, റോൺസൺ, ധന്യ, അഖിൽ, നവീൻ തുടങ്ങിയവരുടെ പേരുകൾ ആണ് അശ്വിൻ പറയാൻ തയ്യാറായത്. എന്നാൽ, റോബിൻ ഉണ്ടാകില്ലേ എന്ന് മോഹൻലാൽ ചോദിച്ചിരുന്നു. എന്നാൽ, അങ്ങനെ തോന്നുന്നില്ല എന്നായിരുന്നു അശ്വിൻ നൽകിയ മറുപടി.സ്ട്രാറ്റർജി എന്ന് പറയുന്നത് ഒരിക്കലും വീടിന് ഉളളിൽ നടന്നത് അല്ല. നമുക്ക് ഒരിക്കലും യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് റോബിൻ അവിടെ പറയുന്നത് എന്നായിരുന്നു അശ്വിന്റെ പ്രതികരണം.












Click it and Unblock the Notifications