Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹമത്സരാർത്ഥികളെ വിശ്വസിക്കാന്‍ പറ്റില്ല: പിന്തുണയ്ക്കുന്നത് ജയിക്കരുതെന്ന ഉദ്ദേശത്തോടെ; ബ്ലെസ്സീ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും മികച്ച മത്സരാർത്ഥികളില്‍ ഒരാളായിരുന്നു ബ്ലെസ്ലീ. ആദ്യ ദിനം മുതല്‍ തന്റേതായ ഗെയിം രൂപപ്പെടുത്തികൊണ്ടായിരുന്നു താരത്തിന്റെ മുന്നേറ്റം. വിമർശനങ്ങള്‍ നിരവധി നേരിടേണ്ടി വന്നുവെങ്കിലും പുറത്ത് ബ്ലെസ്ലിയെ പിന്തുണയ്ക്കുന് നിരവധിയാളുകള്‍ ഉണ്ടായിരുന്നു. ദില്‍ഷയുമായുള്ള ബന്ധമായിരുന്നു താരത്തിന്റെ മത്സരത്തില്‍ ഏറെ വിമർശിക്കപ്പെട്ട ഒരു ഘടകം.

ഏതായാലും നൂറ് ദിവസവും ഷോയില്‍ തികച്ച് നിന്ന് സീസണിലെ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് താരം മടങ്ങിയത്. ഇപ്പോഴിതാ തന്റെ ബിഗ്ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരം. ഗുരുപ്രിയ ടിവി എന്ന യൂട്യൂബ് ചാനലിന് വേണ്ടി ബിഗ് ബോസിലെ സഹമത്സരാർത്ഥി കൂടിയായിരുന്ന മണികണ്ഠനോടാണ് താരം മനസ്സ് തുറക്കുന്നത്.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ആളുകള്‍ക്കെല്ലാം വലിയ സ്നേഹമാണ്. വീട്ടിലേക്കെല്ലാം പലരും വരുന്നത്. നേരത്തെയൊക്കെ പുറത്ത് പോയി കഴിഞ്ഞാല്‍ കുറച്ച് പേരൊക്കെ വന്ന് പാട്ട് ചെയ്യുന്ന ആളല്ലേ എന്ന് ചോദിച്ചിട്ട് പോകും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മാറി. കൂടുതല്‍ ആളുകള്‍ തിരിച്ചറിയുന്നു. അത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണെന്നും ബ്ലെസ്ലീ പറയുന്നു.

'ന്നാ താന്‍ ഈ ചിത്രമൊന്ന് കണ്ട് നോക്ക്': കിടുക്കാച്ചി ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍റെ നായിക

ഒരു സെക്കന്‍ഡ് നമ്മള്‍ താമസിച്ചാല്‍ അടുത്തയാള്‍

ഷോയ്ക്ക് അകത്ത് നമ്മള്‍ മാത്രമേയുള്ളു. തികച്ചും വ്യക്തിപരമായ മത്സരമാണ്. ഒരു സെക്കന്‍ഡ് നമ്മള്‍ താമസിച്ചാല്‍ അടുത്തയാള്‍ വഴക്ക് പറയും. ചെറുതായി ഒന്ന് താഴ്ന്ന് കൊടുത്താല്‍ അടുത്തുള്ള ആള്‍ തലയില്‍ കയറി നില്‍ക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ അവിടെ കഴിഞ്ഞ് പോവാന്‍ വളരെ അധികം പാടാണ്. നമ്മള്‍ എല്ലാ കാര്യത്തിലും പെർഫെക്ട് ആയിരിക്കണം.

എന്നെ സപ്പോർട്ട് ചെയ്യാന്‍ ആളുകള്‍ ഉണ്ടായിരുന്നില്ല

അവിടെ എന്നെ സപ്പോർട്ട് ചെയ്യാന്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. പുറത്ത് ഇഷ്ടം പോലെ ആളുണ്ടായിരുന്നു. അത് അറിഞ്ഞിരുന്നേല്‍ ഇതിനേക്കാളും പൊളിച്ചേനെ. എന്ത് തന്നെയായാലും നമ്മള്‍ നല്ലോണം ചെയ്യും എന്ന് വിചാരിച്ച് കഴിഞ്ഞാല്‍ സപ്പോർട്ട് ചെയ്യാന്‍ ആരുമുണ്ടാവില്ല. ഉള്ളില്‍ ഇവന്‍ ജയിക്കരുത് എന്ന് വെച്ചിട്ടാവും ചിലരുടെ സപ്പോട്ട്. അതുകൊണ്ട് നമുക്ക് ആരേയും വിശ്വസിക്കാന്‍ പറ്റില്ലെന്നും ബ്ലൈസ്സീ പറയുന്നു.

ഇക്കാര്യങ്ങളൊക്കെ നമുക്ക് അറിയാവുന്നത് കൊണ്ട് ഒരു

ഇക്കാര്യങ്ങളൊക്കെ നമുക്ക് അറിയാവുന്നത് കൊണ്ട് ഒരു മത്സര ബുദ്ധി എപ്പോഴും ഉണ്ടാവും. ഭക്ഷണത്തിന്റെ കാര്യമൊക്കെ ബുദ്ധിമുട്ടാണ്. നമ്മള്‍ വിചാരിക്കുന്ന ഭക്ഷണമൊന്നും കിട്ടില്ല. ഇവിടെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചാണല്ലോ ജീവിക്കുന്നത്. എന്നാല്‍ അവിടെ അവർ തരുന്നത് കഴിക്കണം. എല്ലാ കിട്ടില്ല എന്നേയുള്ളുവെങ്കിലും തരുന്നത് നല്ല ഭക്ഷണമായിരിക്കും.

വീക്കിലി ടാസ്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍

വീക്കിലി ടാസ്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. പേടകത്തില്‍ 24 മണിക്കൂർ ഇരിക്കാന്‍ സാധിച്ചതാണ് ഏറെ സന്തോഷമുള്ള മറ്റൊരു കാര്യം. എവിക്ഷന്‍ എപ്പിസോഡും നല്ല സന്തോഷം നല്‍കിയ ദിനങ്ങളായിരുന്നു. അന്നാണല്ലോ ലാലേട്ടന്‍ വരാറുള്ളത്. ആള്‍മാറാട്ടം ടാസ്കില്‍ നന്നായി പെർഫോം ചെയ്യാന്‍ പറ്റിയിരുന്നില്ല. അക്കാര്യത്തില്‍ നല്ല വിഷമം അങ്ങോളം ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.

സിനിമയിലേക്ക് ഒക്കെ ഓഫർ വരുന്നുണ്ട്

ജീവിതത്തില്‍ ഒരുപാട് പ്ലാനുണ്ട്. സിനിമയിലേക്ക് ഒക്കെ ഓഫർ വരുന്നുണ്ട്. ബെച്ചി ഫൌണ്ടേഷന്‍ എന്ന ഒരു കൂട്ടായ്മക്ക് രൂപം നല്‍കിയിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചൊക്കെ ഇപ്പോള്‍ ആലോചിച്ച് വരുന്നു. വീട്ടുകാരും നാട്ടുകാരുമൊക്കെ വലിയ പിന്തുണയാണ്. ഒരാള്‍പോലും തനിക്കൊപ്പമില്ലാതെയില്ലെന്നും ബ്ലെസ്ലീ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+