• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ബിഗ് ബോസിനുള്ളില്‍ തന്നെ അവസാനിപ്പിച്ചു; റോബിനുമായി ഇപ്പോള്‍ എങ്ങനെ, ബ്ലെസ്ലീ പറയുന്നു

Google Oneindia Malayalam News

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം എല്ലാവർക്കും വലിയ സ്നേഹമാണെന്ന് സീസണ്‍ ഫോറിലെ ഫസ്റ്റ് റണ്ണറപ്പായ ബ്ലെസ്ലീ. എല്ലാവർക്കും വലിയ സ്നേഹമാണ്. അമ്മാർ, ചേട്ടന്മാർ, പെണ്‍കുട്ടികള്‍, അനിയന്മാർ അങ്ങനെ ഒട്ടനവധി ആളുകള്‍ മെസേജുകള്‍ അയക്കാറുണ്ട്. ഇത് മാത്രമല്ല, ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ചില പ്രപ്പോസലും ഉണ്ടായിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.

Recommended Video

cmsvideo
  Dr. Robinന്റെ കൂടെ കട്ടക്ക് Blessleeയും സിനിമയിലേക്ക് | *Mollywood

  ഇനി മുന്നോട്ട് ആലോചിച്ച് തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളുമായിട്ടാണ് പോവുന്നത്. കുറച്ച് സ്വതന്ത്രമായ സോങ് ചെയ്യണം. ഒരു സിനിമ വരുന്നുണ്ട്. നായകനാണോ അല്ലയോ എന്നുള്ള കാര്യമൊക്കെ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എല്ലാം അതിന്റേതായ സമയത്ത് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  'എന്തിനാണ് ദിലീപ് ഈ നാടകങ്ങള്‍ കളിക്കുന്നത്': ഇതിനെല്ലാം അവർ മറുപടി പറയണമെന്നും ഭാഗ്യലക്ഷ്മി'എന്തിനാണ് ദിലീപ് ഈ നാടകങ്ങള്‍ കളിക്കുന്നത്': ഇതിനെല്ലാം അവർ മറുപടി പറയണമെന്നും ഭാഗ്യലക്ഷ്മി

  ബിഗ് ബോസിന് മുമ്പ് ഒരു ആർട്ടിസ്റ്റെന്ന രീതിയില്‍

  ബിഗ് ബോസിന് മുമ്പ് ഒരു ആർട്ടിസ്റ്റെന്ന രീതിയില്‍ എന്റെതായ ഒരു രീതിയില്‍ ഞാന്‍ നിന്നിരുന്നു. ശരീരമൊക്കെ കൃത്യമായി നോക്കുകയും പരിശീലനവും ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ കയറിയപ്പോള്‍ അത്തരത്തിലുള്ള കുറച്ച് കാര്യങ്ങള്‍ നഷ്ടപ്പെട്ടു. അത് ആ വീടിന്റെ പ്രത്യേകതയാണ്. അവിടെ കുറച്ച് ഡൌണാവും. ഇനിയെല്ലാം ഒന്ന് തിരിച്ച് പിടിക്കണമെന്നും ബ്ലെസ്സീ പറയുന്നു.

  കണ്ണഞ്ചും മൊഞ്ച്; അതീവ ഹോട്ട് ലുക്കില്‍ അമ്പരിപ്പിച്ച് ഗോപിക രമേശ്: വൈറല്‍ ചിത്രങ്ങള്‍

  ആളുകളെല്ലാം പലതരത്തിലുള്ള അഭിപ്രായങ്ങള്‍

  ആളുകളെല്ലാം പലതരത്തിലുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. നീ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല, ഇങ്ങനെ ചെയ്താമതിയായിരുന്നു എന്നൊക്കെയാണ് പറയുന്നത്. അതൊക്കെ ഒരു ഷോയുടെ ഭാഗമായി കണ്ട് ഞാനവിടെ തന്നെ കളഞ്ഞു. പക്ഷെ ആളുകള്‍ ഇപ്പോഴും അതൊക്കെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതൊക്കെ അവിടെ കഴിഞ്ഞു എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.

  ഇപ്പോള്‍ പുറത്തൊക്കെ പോവുമ്പോള്‍ ഭയങ്കര സ്നേഹമാണ്

  ഇപ്പോള്‍ പുറത്തൊക്കെ പോവുമ്പോള്‍ ഭയങ്കര സ്നേഹമാണ്. എല്ലാവരും വന്ന് കെട്ടിപ്പിടിക്കുകയൊക്കെ ചെയ്യുന്നു. ഗ്രാന്‍ഡ് ഫിനാലെയില്‍ അവർക്ക് നന്ദി പറയാന്‍ വിട്ടു പോയതില്‍ വലിയ വിഷമം ഉണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഞാനും റോബിനും തമ്മിലുള്ള പ്രശ്നമെല്ലാം പരിഹരിച്ചു. അദ്ദേഹത്തിനും എനിക്കും ഞങ്ങളുടെ കരിയർ മികച്ചതാക്കണം. അതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നു എന്നുള്ളതാണ് എന്റെ വിശ്വാസമെന്നും ബ്ലെസ്ലീ പറയുന്നു.

  സണ്ണിലിയോണിയോട് ഒപ്പം ഒരു പെർഫോമന്‍സ് വരുന്നുണ്ട്

  സണ്ണിലിയോണിയോട് ഒപ്പം ഒരു പെർഫോമന്‍സ് വരുന്നുണ്ട്. മൂന്നാം തിയതി കൊച്ചിയിലും നാലാം തിയതി തിരുവനന്തപുരത്ത് വെച്ചുമാണ് പരിപാടി. അതിന്റെ ഒരുക്കങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. പരിശീലനം നടക്കുന്നു. ഞാനും സണ്ണിലിയോണും ഒരുമിച്ചുളള പ്രകടനമല്ല. എന്റെ സെഗ്മെന്റ് കഴിഞ്ഞിട്ടാവും അവരുടെ പരിപാടി. മീറ്റ് ചെയ്യാനൊക്കെ പറ്റും. ഇപ്പോള്‍ ഏതായാലും പൂർണ്ണമായും എന്റെ പരിപാടിയില്‍ മാത്രം ഫോക്കസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ആദ്യമായി ഒരു ഷോയില്‍ ഡാന്‍സും കൂടെ ചെയ്യാന്‍ പോവുകയാണ്.

  മൈക്ക് എന്ന പുതിയ ചിത്രം കണ്ടിറങ്ങിയതിന്

  മൈക്ക് എന്ന പുതിയ ചിത്രം കണ്ടിറങ്ങിയതിന് ശേഷമായിരുന്നു ബ്ലെസ്സിലിയുടെ പ്രതികരണം. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായ പ്രകടനമാണ് ബ്ലെസ്ലീ നടത്തുന്നത്. നല്ലൊരു ചിത്രമാണ്. ഞാന്‍ ഏറെ ഡിപ്രസ്സായിരുന്ന ഒരു സമയത്ത്, അതായത് എന്റേതായ തെറ്റുകൊണ്ട് ഒരു അപകടം സംഭവിച്ചു എന്ന് വിചാരിച്ചിരിക്കുന്ന സമയത്ത് ഞാന്‍ വല്ലാതെ തകർന്ന് പോയിരുന്നു. അന്ന് ഒരു ടോംബോയി ഗേള്‍ എന്നെ ഭയങ്കരമായി മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. അവരുടെ ജീവിതം എനിക്ക് ഒരുപാട് ഇന്‍സ്പിയറായിട്ടുണ്ട്.

  അതുകൊണ്ട് തന്നെ ഈ സിനിമ കണ്ടപ്പോള്‍

  അതുകൊണ്ട് തന്നെ ഈ സിനിമ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് കണക്ടായി. ഒരു ആർട്ടിസ്റ്റ് എന്ന നിലയില്‍ നഷ്ടപ്പെട്ടുപോയ എന്റെ ആർട്ടിനെ തിരിച്ച് പിടിക്കാന്‍ സഹായിച്ചത് ഒരു ടോംബോയി ഗേളാണ്, ഒരു റാപ്പറാണ്. ആളുടെ പേര് എന്തായാലും പറയുന്നില്ല. ഇപ്പോഴും ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആണ്. അതൊക്കെ കൊണ്ട് തന്നെ പടം കണ്ടപ്പോള്‍ നല്ല രീതിയില്‍ കണക്ട് ചെയ്യാന്‍ സ്വാധിച്ചു.

   'ദിലീപിനെ പോലെ' പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല: 'അവർക്ക് ദിലിപീനോട് അടങ്ങാത്ത അഭിനിവേശം' 'ദിലീപിനെ പോലെ' പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല: 'അവർക്ക് ദിലിപീനോട് അടങ്ങാത്ത അഭിനിവേശം'

  English summary
  bigg boss malayalam season 4 : blesslee reacts on her relationship with Robin radhakrshnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X