Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍ഷ അങ്ങനെ പറഞ്ഞിട്ടില്ല: റോബിന്‍ പറഞ്ഞത് പച്ചക്കള്ളം; ആഞ്ഞടിച്ച് ദില്‍ഷയുടെ സഹോദരിമാർ

ബിഗ് ബോസ് സീസണ്‍ 4 ലെ വിജയിക്കുള്ള കപ്പ് ദില്‍ഷ റോബിന്റെ അരികിലേക്ക് എത്തിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി ദില്‍ഷയുടെ സഹോദരിമാരായ ഷിംനയും അഷിഖയും. കപ്പ് ദില്‍ഷയ്ക്ക് ലഭിച്ചപ്പോള്‍ തന്നെ അത് റോബിന്റെ അടുത്ത് എത്തിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. റോബിന്‍ ചെയ്തതിനോട് ഞങ്ങള്‍ ഒരിക്കലും നന്ദി കേടി കാണിച്ചിട്ടില്ലെന്നതിന്റെ ഉദാഹരണാണ് അത്.

Recommended Video

cmsvideo
    റോബിന്റെ സംസാരം കേട്ട അമ്മ ആശുപത്രിയിലായി, ദിൽഷയുടെ സഹോദരിമാർ പറയുന്നു

    ഞങ്ങളുടെ നന്ദിയാണ് അതിലൂടെ പ്രകടിപ്പിച്ചത്. അതേസമയം തന്നെ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നതില്‍ ദില്‍ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അതില്‍ അവള്‍ക്ക് കുറ്റബോധം ഉണ്ട്. അവളുടെ അന്നത്തെ സാഹചര്യം നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും സഹോദരിമാർ വ്യക്തമാക്കുന്നു. ഷിംനയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇവരുടേയും പ്രതികരണം.

    റോബിന്റെ കാര്യത്തില്‍ ദില്‍ഷ അത്തരമൊരു തീരുമാനം

    റോബിന്റെ കാര്യത്തില്‍ ദില്‍ഷ അത്തരമൊരു തീരുമാനം എടുത്തെങ്കില്‍ അതിന് കൃത്യമായ കാരണം ഉണ്ടാവും. ഞങ്ങള്‍ ഒരുപാട് സ്നേഹിച്ച റോബിന്റെ അടുത്ത് നിന്നും ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളുണ്ടായി. അത് ഞങ്ങള്‍ക്ക് ഒരിക്കലും ദില്‍ഷയുടെ ഭർത്താവായി കാണാന്‍ കഴിയുന്ന റോബിനായിരുന്നില്ലെന്നും സഹോദരിമാർ പറയുന്നു.

    സാരിയില്‍ മാരക ലുക്കില്‍ അന്‍സിബ ഹസ്സന്‍: സാരിയിലാണ് ഞാന്‍ കൂടുതല്‍ സുന്ദരിയെന്ന് താരവും-വൈറലായി ചിത്രങ്ങള്‍

    റോബിന്‍ ഞങ്ങളുടെ ഫാമിലിയിലേക്ക് വരണം എന്നുള്ളത്

    റോബിന്‍ ഞങ്ങളുടെ ഫാമിലിയിലേക്ക് വരണം എന്നുള്ളത് ഞങ്ങളുടെ ആഗ്രഹം ആയിരുന്നു. അത് തെറ്റാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോയെന്ന് അറിയില്ല. പക്ഷെ അതിന് ശേഷം റോബിന്‍ നമ്മള്‍ പ്രതീക്ഷിച്ച ആളായിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയവും നിസ്സാരമാണ്. ഇതുവരേയുള്ള കാര്യം എല്ലാവർക്കും മനസ്സിലായെന്ന് കരുതുന്നു.

    എന്തുകൊണ്ട് ദില്‍ഷ ഇത്ര വൈകി ഒരു തീരുമാനം എടുത്തു

    എന്തുകൊണ്ട് ദില്‍ഷ ഇത്ര വൈകി ഒരു തീരുമാനം എടുത്തു എന്നാണ് ചിലരുടെ ചോദ്യം. അതിന് വ്യക്തമായി കാരണുണ്ട്. ഇക്കാര്യത്തില്‍ ഫിനാളെ കഴിഞ്ഞതിന് പിന്നാലെ തന്നെ മുംബൈയില്‍ നിന്നും ദില്‍ഷയും റോബിനും സംസാരിച്ച് ഒരു ധാരണയില്‍ എത്തിയിരുന്നു. തനിക്ക് പെട്ടെന്ന് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന കാര്യം ദില്‍ഷ അപ്പോള്‍ തന്നെ വ്യക്തമാക്കിയതുമാണെന്നും ഷിംനയും അഷിഖയും പറയുന്നു.

    വീട്ടില്‍ കല്യാണം ആലോചിക്കുന്നുവെന്നും

    വീട്ടില്‍ കല്യാണം ആലോചിക്കുന്നുവെന്നും സമ്മർദ്ദമുള്ളതായും റോബിനും പറഞ്ഞു. ദിലീപ് ബിഗ് ബോസില്‍ നിന്ന് തന്നെ ഡോക്ടറോട് നോ പറഞ്ഞിട്ടുണ്ട്. ഇപ്പോഴാണ് ഇത് പ്രചരിക്കുന്നത്. എറണാകുളത്ത് ഏഷ്യാനെറ്റിന്റെ ഷോയ്ക്ക് എത്തിയപ്പോള്‍ റോബിന്‍ ഞങ്ങളെ കാണാന്‍ എത്തിയിരുന്നു. അന്ന് ഇരുവരും കൂടി അരമണിക്കൂറോളും സംസാരിച്ചു. ഡോക്ടറുടെ അടുത്ത് എനിക്കൊരു സോഫ്റ്റ് കോർണർ ഉണ്ട്, പക്ഷെ കൃത്യമായ സമയം വേണമെന്നും ദില്‍ഷ റോബിനോട് വ്യക്തമാക്കി.

    കല്യാണം കഴിക്കാന്‍ വേണ്ടിയല്ല ദില്‍ഷ എന്നുള്ള

    കല്യാണം കഴിക്കാന്‍ വേണ്ടിയല്ല ദില്‍ഷ എന്നുള്ള ഒരു വ്യക്തി ബിഗ് ബോസ് ഹൌസിലേക്ക് പോയത്. അവള്‍ക്ക് ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. അതിനെ നമ്മള്‍ ബഹുമാനിക്കേണ്ടത് അല്ലേ. അത് റോബിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. റോബിന്റെ ആ തീരുമാനത്തെ ഞങ്ങള്‍ ഒരിക്കലും കുറ്റപ്പെടുത്തില്ല. അയാള്‍ അയാളുടെ തീരുമാനം പറഞ്ഞു, ഞങ്ങള്‍ ഞങ്ങളുടെ നിലപാടും പറഞ്ഞു.

    ഒരിക്കലും ദില്‍ഷ റോബിന്റെ അടുത്ത് നേരിട്ട് എനിക്ക്

    ഒരിക്കലും ദില്‍ഷ റോബിന്റെ അടുത്ത് നേരിട്ട് എനിക്ക് നിന്നെ കെട്ടാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടില്ല. റോബിനാണ് ഇങ്ങോട്ട് പറഞ്ഞത്, ഒന്നുകില്‍ കല്യാണം കഴിക്കണം, അല്ലാതെ ഫ്രണ്ട്സ് ആവാന്‍ താല്‍പര്യം ഇല്ലെന്ന്. പക്ഷെ ഒരു അഭിമുഖത്തില്‍ റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നുണ്ട് അവളാണ് നോ പറഞ്ഞതെന്നും ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും. എന്നാല് അത് പച്ചക്കളവാണെന്നും അഷിഖ പറയുന്നു.

    എന്നിട്ടും റോബിനോട് താല്‍പര്യമുണ്ടോയെന്ന് അന്ന് രാത്രി

    എന്നിട്ടും റോബിനോട് താല്‍പര്യമുണ്ടോയെന്ന് അന്ന് രാത്രി ഞങ്ങള്‍ അവളോട് ചോദിച്ചിരുന്നു. അപ്പോഴും എനിക്ക് സമയം വേണമെന്നായിരുന്നു മറുപടി. അതിനിടയിലാണ് ഡോക്ടറിന്റെ അമ്മ ദില്‍ഷയെ വിളിച്ചെന്ന തരത്തിലുള്ള അഭ്യൂഹവും പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ സത്യത്തില്‍ അത്തരമൊരു കാര്യമേ ഉണ്ടായിട്ടില്ലെന്നും ഇരുവരും കൂട്ടിച്ചേർക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+