അന്ന് റോബിനോട് വലിയ ദേഷ്യമായി; തട്ടിക്കളിക്കാനുള്ള പന്തല്ല ദില്‍ഷയെന്ന് പറഞ്ഞു: ദില്‍ഷയുടെ സഹോദരിമാർ

ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ തന്നെ ദില്‍ഷയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റോബിന്‍ തങ്ങളോട് സംസാരിച്ചിരുന്നുവെന്ന് വ്യക്തമാക്കി ദില്‍ഷ പ്രസന്നന്റെ സഹോദരിമാരായ അഷിഖയും ഷിംനയും. എന്നാല്‍ ദില്‍ഷ പുറത്ത് വരുന്നത് വരെ കാത്തിരിക്കാനും അവളുടെ നിലപാട് അറിഞ്ഞതിന് ശേഷം തീരുമാനം എടുക്കാമെന്നുമായിരുന്നു ഞങ്ങളുടെ മറുപടി.

അങ്ങനെയെങ്കില്‍ നിങ്ങളായി ഇപ്പോള്‍ താല്‍പര്യമില്ലെന്നും ഇക്കാര്യം ഞാന്‍ തന്നെ നോക്കിക്കോളാമെന്നും റോബിന്‍ ഉറപ്പ് തന്നിരുന്നു. ആ സംസാരം കേട്ടപ്പോള്‍ എനിക്ക് ഇഷ്ടമായി. ഈ സംഭവമാണ് റോബിന് നിങ്ങള്‍ പ്രതീക്ഷ കൊടുത്തില്ലേ എന്ന രീതിയിലേക്ക് എത്തിച്ചതെന്നും സഹോദരിമാർ വ്യക്തമാക്കുന്നു. ഷിംനയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അവരുടെ പ്രതികരണം.

ബ്ലെസ്ലിയെ സംബന്ധിച്ചുള്ള റോബിന്റെ വിവാദപരമായ ഒരു വീഡിയോ ഉണ്ട്

ബ്ലെസ്ലിയെ സംബന്ധിച്ചുള്ള റോബിന്റെ വിവാദപരമായ ഒരു വീഡിയോ ഉണ്ട്. ഞങ്ങള്‍, അതായത് ദില്‍ഷയുടെ കുടുംബം പറഞ്ഞിട്ടാണോ റോബിന്‍ ആ വീഡിയോ ചെയ്തത് എന്നാണ് ചിലർക്ക് അറിയേണ്ടത്. സ്വന്തം അനിയത്തിയെ മോശമാക്കി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് ഞാന്‍ കൂട്ടുനില്‍ക്കുമെന്ന് ഇത്തിരിയെങ്കില്‍ കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലാക്കിക്കൂടെയെന്നും ഷിംന ചോദിക്കുന്നു

ബ്ലെസ്ലിയെ സംബന്ധിച്ചുള്ള റോബിന്റെ വിവാദപരമായ ഒരു വീഡിയോ ഉണ്ട്

എന്തിനാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്ന് അന്ന്

എന്തിനാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്ന് അന്ന് എനിക്ക് റോബിനോട് പരസ്യമായി ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിന് മുന്‍പാണ് റീ എന്‍ട്രിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നടക്കുന്നത്. ഞങ്ങള്‍ പറഞ്ഞിട്ടാണ് ബ്ലെസിയുടെ അടുത്ത് അങ്ങനെ പറഞ്ഞതെന്ന് റോബിന്‍ പറയുന്നുണ്ട്. ശരിയാണ്, അദ്ദേഹം ഞങ്ങളെ വിളിച്ചിരുന്നു. അപ്പോള്‍ പുറത്ത് നടക്കുന്ന നെഗറ്റീവ് പ്രചരണത്തെ കുറിച്ച് ഇരുവരോടും സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. രണ്ട് പേരോടും ഒരു ഗ്യാപ്പിടാന്‍ ഞാന്‍ പറഞ്ഞു എന്ന് വ്യക്തമാക്കി തന്നെ പറയണമെന്ന് റോബിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അഷിഖ പറയുന്നു.

റോബിനേയും ബ്ലെസ്ലിയേയും ഞങ്ങള്‍ക്ക് ഒരുപാട്

റോബിനേയും ബ്ലെസ്ലിയേയും ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്റെ അനിയത്തിയെ കുറിച്ച് മോശമായ പ്രചരണം നടക്കുമ്പോള്‍ എന്തിനാണ് ഇവന്‍ ഇങ്ങനെ കാണിക്കുന്നതെന്ന ചിന്ത ബ്ലെസിയെക്കുറിച്ച് സ്വാഭാവികമായും വരും. നേരെ ഓപ്പോസിറ്റ് ബ്ലെസ്സിയുടെ വീട്ടുകാർ ചിന്തിക്കുക ദില്‍ഷയ്ക്ക് മാറി നിന്നൂടെ എന്നായിരിക്കും. അതൊക്കെ സ്വാഭാവികമായി കാര്യമാണ്. അതിനെയൊക്കെ ഗെയിമിന്റെ രീതിയിലെ ഞങ്ങള്‍ കണ്ടിരുന്നു.

രണ്ട് പേർക്കും കൂടി വേണ്ടിയായിരുന്നു ഒരു സൂചന കൊടുക്കണമെന്ന്

രണ്ട് പേർക്കും കൂടി വേണ്ടിയായിരുന്നു ഒരു സൂചന കൊടുക്കണമെന്ന് റീ എന്‍ട്രി സമയത്ത് റോബിനോട് പറഞ്ഞ് വിട്ടത്. ഒറ്റക്ക് ബാത്ത് റൂമില്‍ പോവരുത്. ആളുകള്‍ ഉള്ളിടത്ത് നില്‍ക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ഞങ്ങള്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല. കാരണം അവളെ സംരക്ഷിക്കാന്‍ അവള്‍ക്ക് നന്നായി അറിയാം. ഞങ്ങള്‍ പറഞ്ഞിട്ടാണ് റോബിന്‍ ഇതെല്ലാം ചെയ്തതെന്ന് വീരവാദം മുഴക്കുന്നുവർക്ക് ഇപ്പോള്‍ ഒരു വ്യക്തത വന്നുവെന്ന് മനസ്സിലാക്കുന്നുവെന്നും സഹോദരിമാർ പറയുന്നു.

ജുലൈ മൂന്നാം തിയതിയാണ് റോബിന്റെ ആ ഒരു വീഡിയോ

ജുലൈ മൂന്നാം തിയതിയാണ് റോബിന്റെ ആ ഒരു വീഡിയോ പുറത്ത് വന്നത്. അത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി ഒരിക്കലും റോബിനില്‍ നിന്നും അത്തരമൊരു വീഡിയോ പ്രതീക്ഷിച്ചിരുന്നില്ല. അക്കാര്യം ഞാന്‍ മെസേജിലൂടെ അപ്പോള്‍ തന്നെ റോബിനെ അറിയിച്ചു. എന്തു പറ്റി, എന്തു പറ്റി എന്നും ചോദിച്ചുകൊണ്ട് ഉടന്‍ തന്നെ റോബിന്‍ തിരിച്ച് വിളിച്ചു. എന്തെങ്കിലും ചെയ്യുമ്പോള്‍ ഒരു നാല് വട്ടം ആലോചിക്കണം, നിങ്ങള്‍ക്ക് രണ്ടുപേർക്കും തട്ടിക്കളിക്കാനുള്ള പന്തല്ല അവളെന്നും ഞാന്‍ പറഞ്ഞു.

ഇതാണ് മലയാളികളുടെ പ്രശ്നം, ഒരു കാര്യത്തിനും

ഇതാണ് മലയാളികളുടെ പ്രശ്നം, ഒരു കാര്യത്തിനും പ്രതികരിക്കില്ല. എന്റെ അനിയത്തിയാണെങ്കിലും ഇങ്ങനെ തന്നെ ചെയ്യുമെന്നുമായിരുന്നു റോബിന്റെ പ്രതികരണം. റോബിന്റെ അനിയത്തിയാണെങ്കില്‍ ഇതുപോലെ പരസ്യമായി മോശമാക്കുന്ന രീതിയില്‍ പ്രതികരിക്കുമോ എന്നായിരുന്നു എന്റെ മറുചോദ്യം. അന്ന് ഞാന്‍ വളരെ ദേഷ്യത്തിലായിരുന്നു. അന്ന് വീഡിയോ ഡിലീറ്റ് ചെയ്യണമെന്നും റോബിന്‍ ചോദിച്ചിരുന്നു.

ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് ഏന്റേതെന്ന പേരില്‍ ഒരു

ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് ഏന്റേതെന്ന പേരില്‍ ഒരു വ്യാജ വോയിസ് ക്ലിബ്ബ് ആർമിക്കാർ ഉണ്ടാക്കുന്നത്. അത് റോബിന്‍ തന്നെ സ്റ്റോറിയാക്കി ഇടുകയും ചെയ്തു. അത് ഞങ്ങള്‍ പറഞ്ഞതാണോയെന്ന് അന്വേഷിക്കാന്‍ പോലും റോബിന്‍ തയ്യാറായില്ല. പിന്നീട് അങ്ങോട്ട് പോയി ചോദിച്ചപ്പോഴാണ് അത് ഒഴിവാക്കിയത്. ആ വീഡിയോയില്‍ ഞങ്ങള്‍ ബ്ലെസ്ലിയെ മോശമാക്കി പറയുന്ന രീതിയിലുള്ള എന്തൊക്കെയോ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് അവന്റെ കുടുംബത്തിന് ഞങ്ങളോട് ദേഷ്യമായി. ഈ സമയത്തെങ്കിലും സത്യാവസ്ഥ ബ്ലെസ്ലിയുടെ കുടുംബം മനസ്സിലാക്കുമെന്ന് കരുതുവെന്നും ഇരുവരും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+