• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇവർ അടുപ്പത്തിലോ? 'പ്രണയത്തിനുവേണ്ടി പിറകെ നടക്കുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ല' - ദില്‍ഷ

Google Oneindia Malayalam News

കൊച്ചി: തകർപ്പൻ എപ്പിസോഡുകൾ കാഴ്ച വച്ചാണ് ബിഗ് ബോസ് സീസൺ മലയാളം 4 മുന്നേറുന്നത്. കഴിഞ്ഞ സീസണുകൾ പോലെ ഒരു പ്രണയ ജോഡി ഇല്ലാത്ത സീസണാണ് ബിഗ് ബോസ് മലയാളം 4 . എന്നാൽ, എപ്പിസോഡുകളിലെ പ്രണയ സംഭാഷണങ്ങൾ പ്രേക്ഷകർക്ക് കൗതുകം പകരുന്നു.

രണ്ടു മത്സരാർഥികൾക്ക് ഇടയിലെ ബന്ധത്തിന്റെ ആസ്വാദന രസത്തിൽ ആണ് ഇപ്പോൾ പ്രേക്ഷകർ. ദിൽഷ പ്രസന്നനും ഡോ. റോബിനും തമ്മിലുള്ള ബന്ധമാണ് പ്രേക്ഷകരെ വ്യത്യസ്ത തലത്തിലേക്ക് എത്തിക്കുന്നത്.

ബിഗ് ബോസ് സീസൺ നാല് ആരംഭിച്ച് ആദ്യ ആഴ്ചകളിൽ തന്നെ ഇരുവർക്കും ഇടയിലെ ബന്ധത്തെക്കുറിച്ച് ചർച്ചകൾ തുടങ്ങിയിരുന്നു. ഈ വിഷയത്തിൽ ആദ്യം തന്നെ ദിൽഷ ഡോ. റോബിനോട് സംസാരിച്ചു. 'നമ്മുടെ ഈ നല്ല സൗഹൃദം മറ്റുള്ളവർ ഒരുപക്ഷേ, പ്രണയമായി തെറ്റിദ്ധരിച്ചേക്കാം' എന്നാണ് ദിൽഷ റോബിനോട് പറഞ്ഞത്.

1

അതേസമയം, ബിഗ് ബോസ് വീട്ടിൽ ഏറ്റവും അധികം ഹേറ്റേഴ്സ് ഉള്ള മത്സരാര്‍ഥിയായി മാറി പിന്നീട് റോബിൻ. എന്നാൽ റോബിന് തുണയായി ഒപ്പമുണ്ടായിരുന്നത് ദിൽഷയാണ്. പരസ്പരം തങ്ങൾക്ക് ഇടയിൽ ഉളളത് പ്രണയം അല്ല എന്ന് ദിൽഷയും റോബിനും പരസ്പരം പറയുന്നുണ്ട്. ഇത് ഇവരെ തന്നെ വിശ്വസിപ്പിക്കാൻ ആണോ എന്ന ചോദ്യവും ഇതിനൊപ്പം നിലനിൽക്കുന്നു. ഈ ചോദ്യം കാണുന്ന പ്രേക്ഷകർക്ക് തോന്നിയാലും കുറ്റം പറയാൻ കഴിയില്ല. ഇന്നലെയും, പ്രണയ ബന്ധത്തെക്കുറിച്ചുള്ള റോബിന്റെയും ദിൽഷയുടെയും സംഭാഷണം തുടർന്നു.

മുസ്ലിം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നെന്ന് പിസി; പരാതിയുമായി യൂത്ത് ലീഗ്മുസ്ലിം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നെന്ന് പിസി; പരാതിയുമായി യൂത്ത് ലീഗ്

2

ആവേശകരമായ നിമിഷങ്ങളിലൂടെയാണ് പ്രേക്ഷകരെ ഈ രണ്ടു പേരും കൊണ്ടുപോയത്. പതിവിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആയിരുന്നു കഴിഞ്ഞ ദിവസത്തെ ജയിൽ നോമിനേഷൻ. ഇത്തവണ ഒരാൾക്ക് മാത്രമായിരുന്നു ജയിൽ നോമിനേഷൻ ലഭിച്ചത്. ഡോക്ടർ റോബിൻ ആയിരുന്നു ജയിൽ വാസി. ജയിലിൽ നിന്ന് പുറത്തിറങ്ങി റോബിൻ ദിൽഷയോട് സംസാരിച്ചു. റോബിന് ദിൽഷയോട് പ്രണയം ഇല്ലെന്ന് സ്ഥാപിക്കാനുള്ള തിടുക്കമാണ് പ്രേക്ഷകർ കണ്ടത്.

3

എന്നാൽ, പിന്നാലെ റോബിനിൽ നിന്നുളള പ്രതികരണം പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു. താന്‍ ഐശ്വര്യ റായ് അല്ലെന്നും തനിക്ക് പിറകെ നടക്കാനുള്ള ഗുണങ്ങളൊന്നും ദില്‍ഷയിലില്ലെന്നും റോബിന്‍ പറഞ്ഞു. ഉടൻ തന്നെ ദിൽഷ തിരിച്ചടിച്ചു. പിറകെ നടക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ല എന്നായിരുന്നു ദിൽഷയുടെ പ്രതികരണം. റോബിന്‍ ഇനിയും അങ്ങനെ നടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ദില്‍ഷ മറുപടി നൽകി. ഇരുവർക്കുമിടയിൽ ഇതേ സംസാരം ഏറെ നേരം നീണ്ടുനിന്നു.

ഷീ ഈസ് നൈസ്; ദീപ്തി സതിയാണ് ബാക്കി പറയാൻ വയ്യ; വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ഫാൻസ് പിള്ളേർ

4

അതേസമയം, ബിഗ് ബോസ് സീസൺ 4 ജയിൽ ടാസ്ക്കിലേക്ക് ഇന്നലെ മൂന്നു പേരെയാണ് മറ്റു മത്സരാർത്ഥികൾ തിരഞ്ഞെടുത്തത്. ബ്ലെസ്സി, ലക്ഷ്മിപ്രിയ, ഡോ റോബിൻ എന്നിവർക്കാണ് നോമിനേഷൻ കിട്ടിയത്. ബിഗ് ബോസ് ഇവർക്ക് വേണ്ടി രസകരമായ ഒരു ടാസ്ക് നൽകിയിരുന്നു. ലക്ഷ്മി പ്രിയയ്ക്ക് സുഖമില്ലാതു കാരണം അവര്‍ക്ക് മാനസികോര്‍ജ്ജം പകരാനായി താന്‍ ഒപ്പം ജയിലില്‍ പോകാമെന്ന് റോബിന്‍ പറഞ്ഞിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ബ്ലെസ്‍ലിയോടായിരുന്നു റോബിന്റെ പ്രതികരണം ഉണ്ടായത്.

cmsvideo
  അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview
  6

  നന്നായി കളിക്കണം എന്നും ജയിലില്‍ പോകാനായി മത്സരിക്കരുതെന്നും റോബിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ എപ്പോഴും ഉളളതുപോലെ മികച്ച രീതിയില്‍ മത്സരിക്കുമെന്നും അത് പ്രത്യേകം പറയേണ്ടതില്ല എന്നും ആയിരുന്നു ബ്ലെസ്‍ലിയുടെ മറുപടി. അതേസമയം, ലക്ഷ്മിക്കൊപ്പം ജയിലില്‍ പോകാന്‍ വേണ്ടി തോല്‍ക്കാന്‍ മനപ്പൂര്‍വ്വം തയ്യാറായി കളിക്കുന്ന റോബിനെയാണ് ഇന്നെല ഗെയിമില്‍ എല്ലാരും കണ്ടത്. തുടർന്ന് ഫലം ഫൈനല്‍ വിസിലിന് പിന്നാലെ പതിവില്‍ നിന്ന് വിപരീതമായി റോബിനെ മാത്രം ജയിലിലേക്ക് അയക്കാൻ നിര്‍ദേശിക്കുകയായിരുന്നു ബിഗ് ബോസ്.

  English summary
  bigg boss malayalam season 4; dilsha talk about her love concept goes viral on bigg boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X