'ചേച്ചി എനിക്ക് മനുഷ്യത്വം ഉണ്ടോ'; റോബിന്റെ ചോദ്യത്തിൽ ഞെട്ടൽ മാറാതെ ലക്ഷ്മിപ്രിയ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ഇന്നലെയും പ്രേക്ഷകർക്ക് മുന്നിൽ ആവേശകരമായ എപ്പിസോഡാണ് കാഴ്ചവച്ചത്. ലക്ഷ്മി പ്രിയയും ഡോ. റോബിനും ഇത്തവണത്തെ ബിഗ് ബോസ് സീസണിലെ മികച്ച മത്സരാർത്ഥികളാണ്. ഇന്നലെ രണ്ടുപേരും ജയിലിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു.
എന്നാൽ മത്സരത്തിൽ ലക്ഷ്മി പ്രിയ വിജയിക്കുകയും റോബിൻ മാത്രം ജയിലിലേക്കും പോയി.ജയിൽ ടാസ്ക് കഴിഞ്ഞതിനുശേഷം ആണ് പ്രേക്ഷകർക്ക് ആവേശം കൂടിയത്. ടാസ്കിന് പിന്നാലെ വളരെയധികം ഇമോഷണലായി ഡോ. റോബിൻ ലക്ഷ്മി പ്രിയയോട് സംസാരിച്ചു.
തനിക്ക് നല്ല രീതിയിൽ ചെയ്യാൻ കഴിയാത്തതിനാലാണ് പരാജയപ്പെട്ടതെന്ന് റോബിൻ. എന്നാൽ, റോബിന് മറ്റെന്തൊക്കെയോ വിഷമങ്ങൾ അലട്ടുന്നതിനാലാണ് ഈ കരച്ചിൽ എന്നാണ് പ്രേക്ഷകർ പറഞ്ഞത്.

ജയിൽ ടാസ്ക് കഴിഞ്ഞതിന് ശേഷം ലക്ഷ്മി പ്രിയയും ദിൽഷയും ചേർന്ന് റോബിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഉറങ്ങുന്നതിന് വേണ്ടി ആയിരുന്നു താൻ ടാസ്ക് നല്ല രീതിയിൽ ചെയ്യാതിരുന്നതെന്ന് റോബിൻ വ്യക്തമാക്കുന്നുണ്ട്. ജയിലിലേക്ക് പോകാൻ തുടങ്ങവെയാണ് ഇമോഷണൽ ആയി റോബിൻ പ്രതികരിച്ചത്. 'ചേച്ചി ഞാനൊരു കാര്യം ചോദിക്കട്ടെ എനിക്ക് മനുഷ്യത്വം ഉണ്ടോ', എന്ന് ചോദിച്ചു കൊണ്ട് റോബിൻ കരയുന്നത് പ്രേക്ഷകർ കണ്ടു.

ഇതിന് പിന്നാലെ ലക്ഷ്മി പ്രിയയുടെ പ്രതികരണം എത്തി. 'ഞാൻ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ.? അങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ട് എങ്കിൽ സോറി. ഡോക്ടർ ഞാൻ പറയുന്നതൊന്നും കാര്യമായിട്ട് എടുക്കല്ലെ.... എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രതികരണം. റോബിനെ കെട്ടിപിടിച്ച് സമാധാനിപ്പിക്കുകയാണ് ലക്ഷ്മി പ്രിയ ചെയ്തത്. താൻ ആദ്യമായിട്ടാണ് ഇത്തരത്തിൽ കരയുന്നതെന്ന് റോബിൻ വ്യക്തമാക്കി. എന്നാൽ, കരയാൻ ഇടവരുത്തരുത് എന്നും നമ്മൾ കരയുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി പ്രിയ റോബിനോട് പറയുന്നുണ്ട്.

വീക്കിലി ടാസ്ക്കിലെ പ്രകടനങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബിഗ് ബോസ് വീട്ടിൽ നോമിനേഷൻ നടക്കുകയാണ്. ഈ ആഴ്ചയിലെ പ്രവർത്തനങ്ങളിലും വീക്കിലി ടാസ്ക്കിലും വീട്ടു ജോലികളിലും മോശം പ്രകടനം കാഴ്ചവച്ച മൂന്ന് പേരെ വീതം ഓരോ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യണം എന്ന് ബിഗ് ബോസ് നിർദ്ദേശം നൽകിയിരുന്നു. ബ്ലെസ്ലി- 12, റോബിൻ - 12, ലക്ഷ്മി പ്രിയ-7 എന്നിങ്ങനെ ആയിരുന്നു നോമിനേഷനിൽ ലഭിച്ച വോട്ടുകളുടെ എണ്ണം.നല്ല നടപ്പ് എന്നായിരുന്നു ഇന്നലെ ഉള്ള ജയിൽ നോമിനേഷൻ ടാസ്കിന്റെ പേര്.
സാരിയുടെ ആരാധിക അനുശ്രീ: അപ്പോൾ ആരാധകർ ഈ ലുക്കിൽ ലൈക്ക് അടിക്കില്ലേ?; നല്ല കിടിലൻ ചിത്രങ്ങൾ

ടാസ്ക്ക് ഇങ്ങനെ ; - 'ആക്ടിവിറ്റി ഏരിയയിൽ പാലത്തിന്റെ മാതൃകയിൽ മൂന്ന് ഇടുങ്ങിയ നടപ്പാതകൾ ഉണ്ടായിരിക്കും. പാതകളുടെ ഒരു ഭാഗത്ത് പെഡസ്റ്റലുകൾക്ക് മുകളിൽ അഞ്ച് ബോളുകളും കുറച്ച് ചതുര കട്ടങ്ങൾ അടങ്ങിയ ട്രേകളും ഉണ്ടായിരിക്കും. പാതകളുടെ മറു ഭാഗത്ത് മൂന്ന് കാലി ബാസ്ക്കറ്റുകളും ഉണ്ട്. ബസർ ശബ്ദം കേൾക്കുമ്പോൾ, പാതകളിൽ ചതുരക്കട്ടകൾ വയ്ക്കണം. ശേഷം സ്റ്റാർട്ടിംഗ് പോയിന്റിലെ ചതുരക്കട്ട മുതൽ അവസാന കട്ടവരെ തട്ടി തട്ടി മുന്നിൽ ഉളള ബോൾ ബാസ്ക്കറ്റിൽ വീഴ്ത്തുക എന്നതാണ് ടാസ്ക്'.

ഈ ടാസ്ക്കിൽ ലക്ഷ്മിപ്രിയ, ബ്ലെസ്ലി, റോബിൻ എന്നിവരാണ് മത്സരിച്ചത്. പ്രേക്ഷകരെ ഹരം കൊളളിക്കും വിധം നടന്ന മത്സരത്തിന് പിന്നാലെ ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും വിജയം സ്വന്തമാക്കി. എന്നാൽ, ടാസ്ക്കിൽ അലസമായി പങ്കെടുക്കുകയായിരുന്നു റോബിൻ. വലിയ പ്രയത്നം നടത്താത്തതിന്റെ പേരിൽ റോബിൻ ജയിലിലേക്ക് പോകേണ്ടി വന്നു. എന്നാൽ, ഓരോ ദിവസവും ബിഗ് ബോസ് സീസൺ 4 ആവേശകരമായ രീതിയിൽ മുന്നേറുകയാണ്. ഇവിടെ ഉണ്ടാകുന്ന പ്രണയവും കലഹവും പ്രേക്ഷകർക്ക് മുന്നിൽ ഏറെ ശ്രദ്ധയാണ് ചെലുത്തുന്നത്.












Click it and Unblock the Notifications