ജാസ്മിന്‍ ഏത് ലെസ്ബിയന്‍ ഡേറ്റിങ് ആപ്പാണ് ഉപയോഗിക്കുന്നത്, വരുമാനം എത്ര: മറുപടിയുമായി താരം
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ മലയാളികള്‍ കൂടുതല്‍ അടുത്തറിഞ്ഞ വ്യക്തിത്വമാണ് ജാസ്മിന്‍ മൂസ. തന്റെ ജീവത സാഹചര്യങ്ങളോടും നേരിടേണ്ടി വന്ന ദുരനുഭവങ്ങളോടും പൊരുതി മുന്നോട്ട് വന്ന പെണ്‍ക്കുട്ടിയെക്കുറിച്ചുള്ള കഥകള്‍ നേരത്തെ തന്നെ സോഷ്യല്‍മീഡയ രംഗത്തും വാർത്തകളിലും നിറഞ്ഞിരുന്നെങ്കിലും ജാസ്മിന്‍ എന്താണ് എങ്ങനെയാണെന്ന് കൂടുതല്‍ ആരാധകരിലേക്ക് എത്തിയത് ബിഗ് ബോസിലൂടെയായിരുന്നു.
താനൊരു ലെസ്ബിയനാണെന്ന തുറന്ന് പറഞ്ഞ താരം ഒരു കാര്യത്തിലും കൃത്യമായ നിലപാടുകള്‍ ഉയർത്തിപ്പിടിച്ചു. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോന്ന താരം കൂടിയായിരുന്നു ജാസ്മിന്‍. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ തന്നെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

ചോദ്യത്തോര പരിപാടിയുടെ ഭാഗമായി കുറേ ആളുകള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നിച്ച് ഉത്തരം നല്‍കുകയാണ്. അധികം ആളുകളും ചോദിച്ചിരിക്കുന്നത് എന്റെ പ്രായമാണ്. എനിക്ക് 26 വയസ്സാണ്. പിന്നെ ഉയരത്തെക്കുറിച്ച് ചോദിച്ചവരുമുണ്ട്. 5.2 അടിയാണ് നിലവിലെ ഉയരം. യാത്രകള്‍ക്ക് ശേഷം ഇപ്പോള്‍ ബാംഗ്ലൂരില്‍ മടങ്ങിയെത്തിയിട്ടുണ്ട്. സുഖമായിരിക്കുന്നു. പിന്നെ എന്റെ മാസവരുമാനം എത്രയാണെന്ന് ചോദിച്ചവരുമുണ്ട്. എന്നാല്‍ നിലവില്‍ എന്തായാലും അതേക്കുറിച്ച് പറയുന്നില്ല.

നിങ്ങളുടെ മുന്‍ പങ്കാളിമാരെ കണ്ടെത്താന്‍ ഏത് ലെസ്ബിയന്‍ ഡേറ്റിങ് ആപ്പാണ് ഉപയോഗിച്ചതെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാല്‍ ഞാന്‍ ഒരു തരത്തിലുള്ള ഡേറ്റിങ് ആപ്പും ഉപയോഗിച്ചിട്ടില്ല. എന്റെ മുന്‍ പങ്കാളിമാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അത്രയും താല്‍പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ അവരെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. പിന്നെ ഒരു കാര്യം അവരും നിങ്ങലുടെ ടൈപ്പ് ആയിരിക്കണമെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.

തുടർന്നുള്ള ചോദ്യങ്ങള്‍ കൈകളിലേയും കാലിലേയും മസില്‍ വർധിപ്പിക്കാനുള്ള ഏതാനും ട്രിക്കുകളും ജാസ്മിന്‍ ആരാധകർക്കായി പങ്കുവെക്കുന്നുണ്ട്. അതോടൊപ്പം തന്നെ ബിഗ് ബോസ് സീസണ്‍ ഫോറിലെ സഹതാരവും സുഹൃത്തുമായ റിയാസ് സലീമിന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന് വെരിഫിക്കേഷന്‍ ലഭിച്ചതിനെ അഭിനന്ദിച്ചുള്ള ഒരു പോസ്റ്റും ജാസ്മിന്‍ പങ്കുവെക്കുന്നുണ്ട്.
മഞ്ജു വാര്യർക്ക് ഇനി വല്ല കായകല്‍പ ചികിത്സയുമുണ്ടോ: പ്രായം കൂടുന്നേയില്ലാലോ, വൈറലായി പുതിയ ചിത്രം

നിങ്ങളുടെ വീട് കാണിച്ച് തരാമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതേ തുടർന്ന് ബാംഗ്ലൂരില്‍ താരം താമസിക്കുന്ന വീടിന്റെ മനോഹരമായ ഒരു വീഡിയോയും ജാസ്മിന് പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ന്റെ സുഹൃത്തിനൊപ്പമുള്ള പുതിയൊരു വീഡിയോയും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, തന്റെ ഗേള്‍ ഫ്രണ്ടായിരുന്നു റിച്ചയെ രണ്ട് വർഷത്തിന് ശേഷം കണ്ടുമുട്ടിയ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജാസ്മിന്‍ അടുത്തിടെ രംഗത്ത് വന്നിരുന്നു. 'റിച്ചയുമായി ഡേറ്റിംഗിൽ ആയിരുന്നപ്പോഴാണ് എനിക്ക് സിയാലോയെ കിട്ടിയത്. ആദ്യത്തെ ദിവസം മുതൽ അവൾ കൂടെയുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ ബ്രേക്ക്അപ്പിന് ശേഷം ഏതാണ്ട് രണ്ടര വർഷത്തോളം അവർ തമ്മിൽ കണ്ടിട്ടില്ല. ഇപ്പോൾ അവർക്ക് തമ്മിൽ കാണാൻ സാധിച്ചതിൽ എനിക്കും സന്തോഷമുണ്ട്' എന്നായിരുന്നു ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ജാസ്മിന് ഏറെ പ്രിയപ്പെട്ടതാണ് സിയാലോ എന്ന വളർത്തുനായ. ബിഗ് ബോസ് ഷോയിൽ വെച്ച് പലപ്പോഴും ജാസ്മിൻ സിയാലോയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.. സീസൺ ഫോർ അമ്പത് ദിവസം പൂർത്തിയാക്കിയപ്പോൾ മോഹൻലാൽ വന്ന എപ്പിസോഡിൽ ജാസ്മിന്റെ ഗേൾഫ്രണ്ടും സിയാലോയും ഒരുമിച്ചുള്ള വീഡിയോ മോഹൻലാൽ പ്രദർശിപ്പിച്ചിരുന്നു. തന്റെ യാത്രകളിലും ജാസ്മിന്‍ അധികവും സിയാലോയെ ഒപ്പം കൂട്ടാറുണ്ട്.












Click it and Unblock the Notifications