Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോയി തരത്തില്‍ പോയി കളിക്കെടാ'; മാസ്സ് മറുപടിയുമായി റോബിന്‍, ലക്ഷ്യം ഷിയാസ് കരീമോ

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഷിയാസ് കരീം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു

 shiyas

മറ്റ് പല ബിഗ് ബോസ് താരങ്ങളുടേയും ആരാധകരില്‍ വലിയൊരു വിഭാഗം ഷോ കഴിഞ്ഞ ഉടനേയോ അടുത്ത ദിവസങ്ങിലോ നിശബ്ദമായെങ്കിലും ഇന്നും അതേ ആരാധക നിരയെ നില നിർത്താന്‍ കഴിയുന്ന വ്യക്തിയാണ് റോബിന്‍. റോബിന്റെ ഓരോ അപ്ഡേറ്റുകള്‍ വരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തന്നെയാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം.

ഇപ്പോഴിതാ കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വലിയൊരു പ്രതികരണവുമായി റോബിന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ആരുടേയും പേര് പറഞ്ഞില്ലെങ്കിലും കൃത്യമായ ഒരു വ്യക്തിയെ ഉദ്ദേശിച്ചുള്ളതാണ് റോബിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് റോബിന്‍

ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് റോബിന്‍

ഉദ്ഘാടനവും അഭിമുഖവുമൊക്കെയായി നിറഞ്ഞ് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ റോബിന്‍ ഒരു ഇടവേള എടുക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നെങ്കിലും ഡെങ്കിപ്പനി പിടിപെട്ടതാണ് പെട്ടെന്നുള്ള വിശ്രമത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹവുമായി അടുത്ത ആളുകള്‍ വ്യക്തമാക്കിയത്.

പനിയേ തുടർന്ന് ആശുപത്രിയില്‍

പനിയേ തുടർന്ന് ആശുപത്രിയില്‍

പനി ശക്തമായതിനെ തുടർന്ന് ആശുപത്രിയില്‍ അഞ്ച് ദിവസമായി ആശുപത്രിയില്‍ പ്രവശിപ്പിക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസം ഡിസ്ചാർജായി വീട്ടിലെത്തിയെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് തന്നെ വിമർശിച്ച ഒരു വ്യക്തിക്ക് പേരെടുത്ത് പറയാതെയുള്ള മറുപടി റോബിന്‍ ഇന്‍സ്റ്റഗ്രാമിലുടെ നല്‍കിയത്.

 നീ എയറില്‍ നിന്നും ഇറങ്ങിയിട്ട്

നീ എയറില്‍ നിന്നും ഇറങ്ങിയിട്ട്

'ഗുഡ് മോണിങ് ഓള്‍' ഞാന്‍ റെസ്റ്റ് എടുക്കാന്‍ പോയപ്പോള്‍ ആരോ എനിക്ക് ഫ്രീ പ്രമോഷന്‍ തന്നു എന്ന് കേട്ടു. താങ്ക്സ്', 'പോയി തരത്തില്‍ പോയി കളിക്കെടാ, നീ എയറില്‍ നിന്നും ഇറങ്ങിയിട്ട് ബാ.. വേഗം ബാ' എന്നിങ്ങനെ രണ്ട് സ്റ്റോറികളാണ് റോബിന്‍ പങ്കുവെച്ചിരിക്കുന്നത്. സ്റ്റോറി വന്ന് നിമിഷങ്ങള്‍ക്ക് പിന്നാലെ ഇത് സംബന്ധിച്ച വീഡിയോകള്‍ യൂട്യൂബിലും നിറഞ്ഞ് തുടങ്ങി.

Ahaana: ഗോവയില്‍ തിമിർത്താടി അഹാന കൃഷ്ണ: പതിവ് മുടക്കാതെ കമന്റ് ബോക്സില്‍ 'ചൊറിച്ചില്‍'

റോബിന്റെ ഭാഗത്ത് നിന്നും

റോബിന്റെ ഭാഗത്ത് നിന്നും

ഏറെ ദിവസത്തിന് ശേഷം റോബിന്റെ ഭാഗത്ത് നിന്നും ഒരു അപ്ഡേറ്റ് ഉണ്ടായതാണ് അദ്ദേഹത്തിന്റെ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്. റോബിന്‍ ആരുടേയും പേര് പറഞ്ഞില്ലെങ്കിലും അദ്ദേഹം മറുപടി നല്‍കുന്നതി ബിഗ് ബോസ് സീസണ്‍ ഫോർ ഫെയിം ഷിയാസ് കരീമിനെയാണെന്നും ആരാധകർ ഉറപ്പിക്കുന്നു.

ഷിയാസ് കരീം പറഞ്ഞത്

ഷിയാസ് കരീം പറഞ്ഞത്

അടുത്തിടെ റോബിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഷിയാസ് കരീം രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ റോബിന്‍ ആരാധകർ ഷിയാസിനെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. ഇതിന് പിന്നാലെയാണ് റോബിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണവും ഉണ്ടാവുന്നത്.

ഞാനെന്ന അഹങ്കാരം ഉള്ളവർക്ക്

ഞാനെന്ന അഹങ്കാരം ഉള്ളവർക്ക് ബിഗ് ബോസില്‍ ഒന്നുമാവാന്‍ സാധിക്കില്ല. അവർ ആവും, പുറത്തിറങ്ങിയാല്‍ പിന്തുണയ്ക്കാന്‍ കുറച്ച് പേരുണ്ടാവും. അത് അല്ലാതെ അവർ ജീവിത്തതില്‍ ഒന്നുമാവില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷിയാസ് പറഞ്ഞത്. എളിമയുമൊക്കെയാണ് ഒരു മനുഷ്യന് വേണ്ട ടാലന്റ് അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ട് കാര്യമില്ല.

ഡോക്ടറായിട്ടൊന്നും കാര്യമില്ല

ഇതൊന്നും ഇല്ലാതെ വിദ്യാഭ്യാസം മാത്രം ഉണ്ടായതുകൊണ്ട് നേട്ടമുണ്ടാവണമെന്നില്ല. ഡോക്ടറായിട്ടൊന്നും കാര്യമില്ല. പറയുന്നത് എന്താണെന്നെന്ന് മനസ്സിലായില്ലേയെന്നും അന്ന് ഷിയാസ് ചോദിച്ചിരുന്നു. ഷിയാസ് ആരുടേയും പേര് പറഞ്ഞില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് ഡോക്ടർ റോബിനെയാണെന്ന് ആരോപിച്ചുകൊണ്ട് അന്ന് തന്നെ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+