Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മിപ്രിയ എത്ര മോശമായാണ് പെരുമാറിയത്: ട്വിസ്റ്റ് ചെയ്ത് സൂരജിനെ ആശങ്കയിലാക്കി-വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ കഴിഞ്ഞ ദിവസം നടന്ന ഡിബേറ്റ് ടാസ്കില്‍ മികച്ച പ്രകടനമായിരുന്നു മത്സരാർത്ഥികളെല്ലാം തന്നെ പുറത്തെടുത്തത്. ഇതില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായിരുന്നു റിയാസ് സലീം സഹമത്സരാർത്ഥിയായ സൂരജിനോട് പറഞ്ഞ കാര്യങ്ങള്‍. റിയാസിന്റെ ഈ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. അതേസമയം ഇതിനിടയില്‍ ലക്ഷ്മിപ്രിയ നടത്തിയ ഇടപെടലിന് രൂക്ഷമായ ഭാഷയില്‍ വിമർശനവും കേള്‍ക്കേണ്ടി വരുന്നുണ്ട്.

റിയാസ് സൂരജിനെക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിച്ചെങ്കിലും 'ലക്ഷ്മി പ്രിയ'എത്ര മോശമായാണ് ആ സിറ്റുവേഷനിനെ ട്വിസ്റ്റ് ചെയ്ത് സൂരജിനെ കൺഫ്യൂസ്ഡ് ആക്കിയതെന്നാണ് ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ഒരു ആരാധകന്‍ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്നലെ നടന്ന ഡിബേറ്റ് ടാസ്ക്കിലേക്ക്

ഇന്നലെ നടന്ന ഡിബേറ്റ് ടാസ്ക്കിലേക്ക് ഒന്നു ഇറങ്ങിച്ചെല്ലാം......

സൂരജ്, 26 വയസ്സുള്ള ഒരു വ്യക്തിയും നിലവിൽ ബിഗ്ബോസ് ഹൗസിലെ ഒരു മത്സരാർത്ഥിയും കൂടിയാണ്.
ബിഗ്ബോസ് ഹൗസിലും പുറത്തെ പ്രേക്ഷകരും സൂരജ് എന്ന വ്യക്തിക്ക് നൽകിയിരിക്കുന്ന സ്പേസ് എന്താണ്...?80 ഓളം ദിവസമായി ബിഗ് ബോസ് ഹൗസിൽ താമസിക്കുന്ന മറ്റു വ്യക്തികൾ അവരോളം പോന്ന ഒരു കണ്ടസ്റ്റൻ്റാണ് സൂരജ് എന്ന പരിഗണനയാണോ മറ്റുള്ളവർ നൽകിയിരിക്കുന്നത് എന്നതിൽ എനിക്ക് സംശയമുണ്ട്.

എങ്ങനെയുണ്ട് എന്റെ പുത്തന്‍ സ്റ്റൈല്‍: ചിത്രങ്ങളുമായി നടി ഗോപിക രമേശ്

പൊക്കം കുറഞ എനിക്ക് സഹപാഠികളിൽ നിന്നും

സോകോൾഡ് സമൂഹത്തിൽ പൊക്കക്കുറവിനെ ഏതല്ലാം തരത്തിൽ ആയിരിക്കും ട്രീറ്റ് ചെയ്തിട്ടുണ്ടായിരിക്കുക എന്ന കാര്യത്തിൽ പത്താംക്ലാസ് വരെ കംപാരിറ്റീവ്ലീ മറ്റുള്ളവരെക്കാൾ പൊക്കം കുറഞ എനിക്ക് സഹപാഠികളിൽ നിന്നും കിട്ടിയ ചില തമാശകൾ കൊണ്ട് ഊഹിക്കാവുന്നതേയുള്ളൂ. പൊക്കക്കുറവ് കാരണം അസംബ്ളി നിരകളിൽ മുന്നിൽ നിർത്തപ്പെടുമ്പോഴും കൺസിഡറേഷനപ്പുറത്തേക്ക് ഈ പൊക്കക്കുറവിനെ കളിയാക്കപ്പെടുന്ന സിറ്റുവേഷൻ ഉണ്ടാവാറുണ്ട്.

'കടുക് മണി' 'കുഞ്ഞൻ' എന്നിങനെയൊക്കെ അടികൂടുമ്പോഴോ,

'കടുക് മണി' 'കുഞ്ഞൻ' എന്നിങനെയൊക്കെ അടികൂടുമ്പോഴോ, കളിക്കുമ്പോഴോ,വഴക്കടിക്കുമ്പോഴോ, ഒക്കെ ഇത്തരം തമാശകളിലൂടെ പൊതുവെ തളർത്താറുണ്ട്. തല്ലുണ്ടാക്കാനായി മനപ്പൂർവ്വം ചെണ്ടയാക്കപ്പെടുമ്പോഴും ഫിസിക്കലീ ഉയരവും ആരോഗ്യപരമായും കുറവുള്ള എനിക്ക് ആകെ കഴിയുന്ന പ്രതിരോദം കടിക്കാറോ അല്ലങ്കിൽ എൻ്റെ ശരീരത്തിന് വേദനിക്കുന്ന രീതിയിൽ ഫിസിക്കൽ അറ്റാക്ക് ഉണ്ടാകുമ്പോൾ 'തുപ്പി' ഓടിക്കാറോ ആണ് ചെയ്തിരുന്നത്......

റിയാസ് കൃത്യമായി അവിടെ ഇടപെടുന്നത്

ഇനി ഡിബേറ്റിലേക്ക് മടങ്ങിവരാം.
സൂരജ് ഡിബേറ്റിൻ്റെ തുടക്കത്തിൽ ഞാനൊരു കമ്മ്യൂണിറ്റിയെ റപ്രസൻ്റ് ചെയ്തു നിൽക്കുന്ന വ്യക്തിയാണ് എന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും മുമ്പത്തെപോലേ കാര്യമായ പോയിൻ്റുകൾ വെച്ച് സംസാരിക്കാൻ പലപ്പോഴും സൂരജിന് കഴിയാറില്ല ഇവിടെയും ക്ലാരിറ്റിയോടെ സംസാരിക്കാൻ സൂരജ് പ്രയാസപ്പെടുന്ന സിറ്റുവേഷനിലാണ് റിയാസ് കൃത്യമായി അവിടെ ഇടപെടുന്നത്....

നമുക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ക്ലാരിറ്റിയോടെയോ

നമുക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ക്ലാരിറ്റിയോടെയോ നമ്മുടെ ഉള്ളിൽ നിന്നും കംപ്ലീറ്റ് ഇമോഷനോടെയോ സംസാരിക്കാൻ കഴിയുന്ന വിഷയമെന്നത് നാം നേരിട്ട അവഗണനയിൽ നിന്നും സങ്കടങ്ങളിൽ നിന്നും ഒറ്റപ്പെടലുകളിൽ നിന്നുമൊക്കെ നാമെന്ന വ്യക്തിയിലെ സ്ട്രഗിളിനെ കൃത്യതയോടെ ആർക്കും പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്ന കാര്യമാണന്നത്... അതു വിവേകപരമായി സൂരജിന് സംസാരിക്കാൻ കഴിയുമെന്ന വിശ്വാസം റിയാസിൻ്റെ ഈ വിഷയത്തെക്കുറിച്ചും അനുഭവിച്ച സ്ട്രഗ്ളിനെക്കുറിച്ചും സംസാരിക്കാൻ റിയാസ് ആവശ്യപ്പെടുന്നത് കണ്ടു.....!

ഒരു വ്യക്തിയായിരിക്കെ അയാൾക്കുള്ള സ്പേസ്

ഒരു വ്യക്തിയായിരിക്കെ അയാൾക്കുള്ള സ്പേസ് ക്ലാരിറ്റിയോടെ അടയാളപ്പെടുത്താൻ കഴിയുന്ന സിറ്റുവേഷനുകളെ കൂടുതൽ വ്യക്തമായി സംസാരിക്കാൻ ഇത്തരം പോയിൻ്റുകൾ പോയിൻ്റ് ഔട്ട് ചെയ്യപ്പെടുക എന്നത് പ്രശംസനീയമാണ്. ഭൂരിഭാഗം മത്സരാർത്ഥികളും ഇന്നുവരെ സൂരജിനെക്കൊണ്ട് വ്യക്തമായി സംസാരിക്കാൻ കഴിയുന്ന അവനവനെക്കുറിച്ച് കൂടുതൽ സംസാരിപ്പിക്കാൻ ശ്രമിച്ചില്ല എന്നത് ഭയങ്കര സങ്കടകരമായ കാര്യമാണ്...

ലക്ഷ്മി പ്രിയ അവർക്കുപോലും അറിയാതെ ഇടപെട്ട്

സൂരജ് റപ്രസൻ്റ് ചെയ്യുന്ന കമ്മ്യൂണിറ്റിയിലെ സ്ട്രഗ്ൾ അനുഭവിക്കുന്ന കമ്മ്യൂണിറ്റി വ്യക്തിത്വങ്ങൾക്ക് സൂരജിലൂടെ അയാളുടെ സംസാരത്തിലൂടെ ഊർജം പകരാൻ സാധിക്കുമായിരുന്നു. റിയാസ് സൂരജിനെക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിച്ചെങ്കിലും 'ലക്ഷ്മി പ്രിയ'എത്ര മോശമായാണ് ആ സിറ്റുവേഷനിനെ ട്വിസ്റ്റ് ചെയ്ത് സൂരജിനെ കൺഫ്യൂസ്ഡ് ആക്കിയത്. ഒരു പക്ഷേ ഏറ്റവും മനോഹരമായൊരു സന്ദേഷമായേക്കാവുന്ന ഒരു സിറ്റുവേഷനിനെ എത്ര ക്രൂരമായാണ് ലക്ഷ്മി പ്രിയ അവർക്കുപോലും അറിയാതെ ഇടപെട്ട് ഇല്ലാതാക്കിക്കളഞ്ഞത്.....!

നമ്മൾ ചിരിച്ചു നിൽക്കുന്ന ഈ അവസ്ഥയിൽ ഞാനെന്ന

സൂരജ് ഒരു ഗംഭീര പെർഫോമിംഗ് ആർട്ടിസ്റ്റ് ആണ് എന്നത് ബിഗ്ബോസ് ഹൗസിലെ അഭിനയ ടാസ്കുകളിൽ അതിഗംഭീരമായി പ്രകടനം കാഴ്ചവെച്ചതിലൂടെ തെളിയിക്കപ്പെട്ടതാണ്. ബിഗ്ബോസ് പ്രേക്ഷകനായിരിക്കേ എനിക്ക് സൂരജ് എന്ന ആർട്ടിസ്റ്റിനെ വളരെ ഇഷ്ടമാണ്. ഒരാൾ ജീവിതത്തിൽ നടന്നുവന്ന വഴിയിലെ അയാൾ അനുഭവിച്ച സ്ട്രഗ്ളിൽ നിന്നും ഞാനിവിടെ വരെ എത്തിയിരിക്കുന്നു എന്ന് അടയാളപ്പെടുത്തുന്നതായിരിക്കണം നമുക്ക് പിന്നിൽ ഇതേ അവസ്ഥയിലൂടെ കടന്നു വരുന്നവർക്കുള്ള സന്ദേശം എന്ന് 'ഞാൻ ഉറച്ചു വിശ്വസിക്കുന്നു.........

നമ്മൾ ചിരിച്ചു നിൽക്കുന്ന ഈ അവസ്ഥയിൽ ഞാനെന്ന വ്യക്തി കടന്നുവന്ന വഴികളെ അടയാളപ്പെടുത്തിയവട്ടേ മറ്റുള്ളവർക്ക് അവനവനിലെ അവനെ തിരഞ്ഞെടുക്കാനും ഉയർച്ച സമ്മാനിക്കാനും ഏതെരു കമ്മ്യൂണിറ്റിയിലെയും റപ്രസൻ്റേഷൻ എന്ന് ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട റിയാസ്. നിങ്ങളെന്ന വ്യക്തിയിലെ നല്ലതുക്കളെ തിരിച്ചറിയാൻ ഇത്തരം പോയിൻ്റ് ഔട്ടുകളിലൂടെ ആളുകൾക്ക് സാധിക്കട്ടേ

മുഖ്യമന്ത്രിയെയും കുടുംബത്തെയും സംശയമുനയിൽ നിർത്താൻ മാതൃഭൂമി മത്സരിക്കുന്നു: രൂക്ഷ വിമർശനവുമായി സിപിഎം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+