• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റോബിനെ അവിടെ ഏറ്റവും അധികം സ്വാധീനിച്ച ഒരാൾ ജാസ്മിൻ ആണ്; കാരണമുണ്ട്-വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളാണ് റോബിനും ജാസ്മിനും. തുടക്കം മുതല്‍ തന്നെ രണ്ട് പേരും ഇരുദ്രുവങ്ങളിലായി നിന്നുകൊണ്ടാണ് മത്സരത്തില്‍ മുന്നേറുന്നത്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും നിരവധി തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ജാസ്മിൻ റോബിനെ പട്ടിയോട് ഉപമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് വലിയ ആരോപണ-പ്രത്യോരോപണങ്ങള്‍ ആരധകർക്കിടയിലും നിറയുകയാണ്.

സംഭവത്തില്‍ ജാസ്മിനെ പിന്തുണച്ചുകൊണ്ട് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 'ഞാൻ എന്റെ പട്ടിയെ കാണുന്നതും റോബിനെ കാണുന്നതും എന്റേർലി ഡിഫ്‌റെന്റ് ആയിട്ടാണ്' എന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. അതായത് അവൾക്ക് ഏറ്റവും സ്നേഹമുള്ള ഒന്ന് ഒരു വശത്ത് ഏറ്റവും ദേഷ്യം ഉള്ള ഒരാൾ മറ്റൊരു വശത്ത്. ഇതിൽ ഒരു രീതിയിലും റോബിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നില്ലെന്നാണ് ആരാധകന്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അതിജീവിതയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത് ആ വിശ്വാസമാണ്: ഭാഗ്യലക്ഷ്മിഅതിജീവിതയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത് ആ വിശ്വാസമാണ്: ഭാഗ്യലക്ഷ്മി

ജാസ്മിന് ആ പട്ടിയുമായുള്ള ബന്ധം ഷോ കാണുന്ന

ജാസ്മിന് ആ പട്ടിയുമായുള്ള ബന്ധം ഷോ കാണുന്ന എല്ലാവർക്കും വ്യക്തമാണ്. ജാസ്മിന്റെ ഇൻട്രോ വീഡിയോയിൽ അടക്കം അവളുടെ ഫാമിലി ആയി പരിജയപ്പെടുത്തിയ, വിശേഷ ദിവസങ്ങളിൽ അവളുടെ പാട്ണർക്കൊപ്പം ആശംസകൾ നേരുന്ന അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവളുടെ പട്ടി.

ഇത് താന്‍ ഡാ മഞ്ജു സ്റ്റൈല്‍: വേഷ-ഭാവ പകർച്ചകളുടെ അത്ഭുതം- വൈറലായി ചിത്രങ്ങള്‍

ഈ കഴിഞ്ഞ എപ്പിസോഡിൽ തന്നെ മോഹൻലാലിന് മുൻപിൽ

ഈ കഴിഞ്ഞ എപ്പിസോഡിൽ തന്നെ മോഹൻലാലിന് മുൻപിൽ അവൾക്ക് ഒരു അബദ്ധം പറ്റിയപ്പോൾ താൻ മനഃപൂർവ്വം ചെയ്തതല്ലന്നു സത്യം ചെയ്യുന്നത് ആ പട്ടിയുടെ പേരിൽ ആണ്. അതെ എപ്പിസോഡിൽ തന്നെ ആ പട്ടി തനിക്ക് മകളെ പോലെ ആണെന്നും, അതിനെ നിമിഷയേക്കാൾ ഇഷ്ട്ടമാണെന്നും അവൾ പറയുന്നുണ്ട്. ഇതിൽ നിന്നൊക്കെ ആ പട്ടി അവൾക്ക് ആരാണെന്ന് സാമാന്യ ബുദ്ധി ഉള്ള പ്രേക്ഷകർക്ക് മനസ്സിലാകും.

ഇനി ലക്ഷ്മി പ്രിയയുടെ ഹൃദയ വേദനക്ക് കാരണമായ

ഇനി ലക്ഷ്മി പ്രിയയുടെ ഹൃദയ വേദനക്ക് കാരണമായ പരാമർശത്തിലേക്ക് വരാം. 'ഞാൻ എന്റെ പട്ടിയെ കാണുന്നതും റോബിനെ കാണുന്നതും എന്റേർലി ഡിഫ്‌റെന്റ് ആയിട്ടാണ്' അതായിരുന്നു അവളുടെ സ്റ്റേറ്റ്മെന്റ്. അവൾക്ക് ഏറ്റവും സ്നേഹമുള്ള ഒന്ന് ഒരു വശത്ത് ഏറ്റവും ദേഷ്യം ഉള്ള ഒരാൾ മറ്റൊരു വശത്ത്. ഇതിൽ ഒരു രീതിയിലും റോബിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നില്ല. അവിടെ എല്ലാവരും മൂൺ, ഷാടോ എന്നൊക്കെ പരസ്പരം ആക്ഷേപിക്കാറുണ്ട്. അത്ര പോലും ഇൻസൽട്ട് ഇതിൽ ഇല്ല. തന്റെ മനസ്സിലുള്ള സ്നേഹത്തിന്റെയും വെറുപ്പിന്റെയും രണ്ടു ധ്രുവങ്ങൾ അവൾ വ്യക്തമാക്കി എന്ന് മാത്രം.

ഇത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് റോബിൻ

ഇത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് റോബിൻ മിണ്ടാതെ ഇരുന്നത്. വഴക്കിനോ സ്ക്രീൻസ്‌പേസിനോ ഉള്ള ഒരു അവസരം പോലും പാഴാക്കാത്ത റോബിൻ ഈ എപ്പിസോഡിൽ അടക്കം, ഈയിടെയായി പലപ്പോഴും ജാസ്മിനുമായുള്ള വഴക്കിൽ നിന്ന് ഒഴിഞ്ഞു മാറുന്നതായിക്കാണാം. ഞാൻ മനസ്സിലാക്കുന്നത് ആ വീട്ടിൽ ജാസ്മിന്റെ സ്ട്രങ്ത് ഏറ്റവും അധികം തിരിച്ചറിഞ്ഞ ഒരാൾ റോബിൻ ആണെന്നാണ്. പലപ്പോഴും ജാസ്മിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതും അവളെ അങ്ങോട്ട് പോയി അഭിനന്ദിക്കുന്നതും ചിലപ്പോഴൊക്കെ അവളോട് ബഹുമാനം ആണെന്ന് തുറന്നു പറയുന്നതും കാണാം. താൻ വലിയ തുക കൊടുത്ത് പി ആർ ടീമിനെ സെറ്റ് ചെയ്തും, മാസങ്ങൾ തയ്യാറെടുപ്പ് നടത്തിയും വന്ന ഒരു ഗെയിമിൽ ഒരു മുന്നൊരുക്കവും ഇല്ലാതെ അയാൾ പഠിക്കാൻ മറന്നു പോയ സത്യസന്ധത എന്ന ലളിതമായ പാഠം കൊണ്ട് ഒരാൾ കടുത്ത വെല്ലുവിളി ഉയർത്തുന്നത് വേറെ ആര് അംഗീകരിച്ചില്ലെങ്കിലും ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്റെ മനസാക്ഷിയുടെ മുന്നിൽ സമ്മതിക്കുന്നുണ്ടാകും.

റോബിനെ അവിടെ ഏറ്റവും അധികം സ്വാധീനിച്ച

റോബിനെ അവിടെ ഏറ്റവും അധികം സ്വാധീനിച്ച ഒരാൾ ജാസ്മിൻ ആണെന്ന് ഞാൻ നിസ്സംശയം പറയും. റോബിന്റെ ഏറ്റവും സുന്ദരമായ മുഖം നമ്മൾ കണ്ടത് ദിൽഷയുടെ നല്ല വാക്കുകൾ കേട്ടപ്പോഴല്ല. അത് ജാസ്മിൻ കെട്ടിപ്പിടിച്ചപ്പോൾ ആണ്. ആ ഒരൊറ്റ കെട്ടിപിടുത്തം അയാൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ നൽകിയ ആത്മവിശ്വാസം നമ്മൾ കണ്ടതാണ്. മറ്റൊരു ഉദാഹരണം പറയാം. ഡിബേറ്റിൽ ജാസ്മിന്റെ സംസാരം കേട്ട് റോബിൻ ഇടയിൽ പരിസരം മറന്ന് അവളെ അഭിനന്ദിച്ചത്. പിന്നീട് അയാൾ അത് തിരുത്തിയെങ്കിലും ആ സമയത്ത് അയാൾ ജെനുവിന് ആയിരുന്നു. റോബിൻ ലക്ഷ്മി പ്രിയക്ക് മുൻപിൽ കരഞ്ഞപ്പോൾ അയാൾ പറഞ്ഞത് എനിക്ക് മനുഷ്യത്വം ഇല്ലേ ചേച്ചി എന്നാണ്. മനുഷ്യത്വം ഇല്ലാ എന്നുള്ളത് റോബിനെതിരായ ജാസ്മിന്റെ ആരോപണം ആയിരുന്നു. മനുഷ്യത്വം സത്യസന്ധത ഒക്കെ പുറത്തു വെച്ചാണ് ഗെയിം കളിക്കാൻ വന്നത് എന്ന് ആദ്യ ആഴ്ചകളിൽ ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്ന ഒരാൾ തനിക്ക് മനുഷ്യത്വം ഇല്ലേ എന്ന് ചോദിച്ചു കരഞ്ഞിട്ടുണ്ടെങ്കിൽ ജാസ്മിൻ അയാളെ അത്രക്ക് സ്വാധീനിക്കുന്നുണ്ടെന്നാണ് അർത്ഥം.

ആദ്യ ആഴ്ച്ചകളിൽ എല്ലാവരെയും വെറുപ്പിച്ച്

ആദ്യ ആഴ്ച്ചകളിൽ എല്ലാവരെയും വെറുപ്പിച്ച് ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിച്ച റോബിൻ ഇപ്പോൾ പണ്ടത്തെ പോലെ താൻ ഫെയിക്കാണെന്നൊന്നും പറയാതെ ആ വീട്ടിലുള്ള മറ്റുള്ളവരോട് നല്ല ബന്ധം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ധന്യക്ക് അടക്കം ഇഷ്ട്ടം തോന്നുന്ന ഒരു നല്ല മനുഷ്യനിലേക്ക് അയാൾ പരിവർത്തനത്തിന് വിധേയനായിട്ടുണ്ടെങ്കിൽ അത് ജാസ്മിന്റെ സ്വാധീനം ആണ്. റോബിൻ ജാസ്മിന്റെ ഗെയിം അല്ല മാറ്റിയത്, അവൾ റോബിന്റേതാണ്. ജാസ്മിനോടുള്ള ആ ബഹുമാനം ആണ് ഇന്ന് മുഴുവൻ കാമറകളുടെയും ഫോക്കസ് തന്നിലേക്ക് തിരിക്കാനുള്ള അവസരം ഉണ്ടായിട്ട് കൂടി റോബിനെ നിശബ്ദനാക്കിയത്.

cmsvideo
  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
  English summary
  bigg boss malayalam season 4: Jasmine is the person who has influenced Robin most - viral post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X