'ഇഷ്ടം ഇല്ലാത്ത ആളെ വിഷം, പരദൂഷണം എന്നൊക്കെ വിളിച്ചല്ല സ്വന്തം മത്സരാർത്ഥിയെ സ്നേഹിക്കേണ്ടത്'
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാർത്ഥികളില്‍ ഒരാളാണ് ധന്യ. ആദ്യ ആഴ്ചയില്‍ തന്നെ ഷോയിലും ആരാധകർക്കിടയിലും തന്റേതായ ഒരു ഇടം കണ്ടെത്താന്‍ താരത്തിന് സാധിച്ചു. എന്നാല്‍ അതോടൊപ്പം തന്നെ പുറത്ത് വലിയൊരു വിഭാഗം ധന്യക്കെതിരായി ഉണ്ട്. വിമർശനങ്ങള്‍ സ്വാഭാവികമാണെങ്കിലും ചില സമയത്ത് ധന്യക്ക് നേരെ അതിരിവിട്ടുള്ള കടന്നാക്രമണങ്ങളുണ്ടാവുന്നതും കാണാന്‍ സാധിക്കുന്നുണ്ട്. കുടുബത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു കേസുള്‍പ്പെട ഉയർത്തിക്കാട്ടിയായിരുന്നു പല വിമർശനങ്ങളും.
എന്നാല്‍ ഇപ്പോഴിതാ ഇത്തരം വിമർശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു ആരാധകന്‍. മറ്റൊരു മത്സരാർത്ഥിയോടുള്ള ഇഷ്ടം കാണിക്കേക്കണ്ടത് ഇഷ്ടം ഇല്ലാത്ത ആളെ വ്യക്തിഹത്യ ചെയ്തുകൊണ്ടല്ലെന്നാണ് ആരാധാകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

മറ്റൊരു മത്സരാർത്ഥിയോടുള്ള ഇഷ്ടം കാണിക്കേക്കണ്ടത് ഇഷ്ടം ഇല്ലാത്ത ആളെ വിഷം, പരദൂഷണം എന്നൊക്കെ വിളിച്ചല്ല. ധന്യ ഡീഗ്രേഡ് ചെയ്തുള്ള പോസ്റ്റുകൾ സഹിക്കാവുന്നതിലും അപ്പുറം ആണ്. നേരിട്ട് പരിചയം ഇല്ലാത്ത ഒരാളെ എന്ത് അടിസ്ഥാനത്തിൽ ആണ് വിഷം എന്ന് വിളിക്കുന്നത്. ഈ വിളിക്കുന്നവരുടെ കുടുംബത്തിൽ ആരേലും അവർ തീണ്ടി മരിച്ചിട്ടുണ്ടോ. ചിലർ പറയുന്നു സ്ലോ പോയിഷന്‍ ആണെന്ന്. പറയുന്ന കേട്ടാൽ തോന്നും പരിചയത്തിൽ ആരോ ധന്യ ഓരോ സ്പൂൺ സ്ഥിരം ആയി കഴിച്ചു മരിച്ചെന്നു. പറയുന്ന ആളുകളിൽ ഭൂരിഭാഗം സ്ത്രീകൾ. കണ്ടാലേ അറിയാം ആരെയും കുറ്റം പറയാത്ത, മറ്റുള്ളവരെ കുറിച്ച് ഒരക്ഷരം സംസാരിക്കാത്ത നന്മയുടെ നിറകുടങ്ങൾ ആയ 80 കളുടെ വസന്തങ്ങള്‍.
പത്തരമാറ്റ് ചിരി തന്നെ ഹൈലൈറ്റ്: ഒരു രക്ഷയുമില്ലെന്ന് ആരാധകർ

ഈ പറയുന്നവരോട് ചോദിക്കട്ടെ എന്താണ് പരദൂഷണം. ഒരാളുടെ അസാന്യധ്യത്തിൽ അയാളെ കുറിച്ച് മറ്റുള്ളവരോട് ദുഷിച്ചു പറയുക.. ധന്യ ഇങ്ങനെ പറഞ്ഞിട്ടുള്ളതു എന്നാണ്? പരിചയം ഉള്ളവർ തമ്മിൽ ഒരു ഗെയിം ഷോയില് ഒന്നിച്ചിരുന്നു സംസാരിക്കുന്നതു പരദൂഷണം ആകുന്നതു എങ്ങനെ ആണ്. ധന്യയുടെ ഏതേലും വാക്കുകൾ ആരെ എങ്കിലും മോശമായി ബാധിച്ചിട്ടുണ്ടോ? ചെയ്യാത്ത എന്തെങ്കിലും കാര്യങ്ങൾ ഒരാളെ കുറിച്ച് ധന്യ മറ്റുള്ള ആരോടേലും പറഞ്ഞിട്ടുണ്ടോ.

ബ്ലെസ്സ്ലീ ദേഹത്ത് വെള്ളം ഒഴിച്ച ഇഷ്യൂ അവർ അത്രയ്ക്ക് മാന്യ ആയ സ്ത്രീ ആയതു കൊണ്ടാണ് പ്രശ്നത്തിന് പോകാതെ ഒഴിവാക്കി വിട്ടത്. ആരേയും വാക്കുകൾ കൊണ്ടു ഹർട്ട് ചെയ്യാതിരിക്കാൻ അവർ ശ്രദ്ദിക്കുന്നത് കാണാം. സ്ക്രീൻ സ്പേസ് നു വേണ്ടി ഉള്ള കാണിച്ചു കൂട്ടലുകൾ ഒന്നും തന്നെ ഇല്ല. അവിടെ ഉള്ള ജോലികൾ ചെയ്യുന്നതിൽ മടി കാണിച്ചതായി ഇത് വരെ മറ്റു മത്സരാർത്ഥികള്‍ക്ക് പരാതിയും ഇല്ല. വളരെ മാന്യമായ ഡ്രസിങ്, പെരുമാറ്റം, കിട്ടിയ ടാസ്കുകൾ എല്ലാം വളരെ നന്നായി പെർഫോം ചെയ്യുന്നുണ്ട്.

ചിലർ അവരെ ഫ്രോഡ് എന്ന് 82 കോടി പറ്റിച്ചവൾ എന്നും വിളിച്ചു കേട്ടു. അവർ കല്യാണം കഴിച്ചു ചെന്ന കുടുംബത്തിൽ ഉണ്ടായ ബിസിനസ് തകർച്ച തുടർന്നുള്ള കേസ്. ധന്യ നടി ആയതുകൊണ്ട് അവരുടെ ഫെയിം ബിസിനസ് നു വേണ്ടി യൂസ് ചെയ്തിരുന്നു. അങ്ങനെ അവരും പ്രതി ആയി. അതിന്റെ സത്യാവസ്ഥ യെ കുറിച്ച് അവരുടെ പഴയ ഇന്റർവ്യൂസിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അവർക്കു നേരെ ഉള്ള ടോക്സിക് കമന്റ്സ് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ധന്യയെ സപ്പോർട്ട് ചെയ്യാൻ പിആർ ഏജൻസി ഇല്ല എന്നതു ശരി തന്നെ. പക്ഷെ ജെനുവിന്‍ ആയിട്ടുള്ള മത്സരാർത്ഥിയെ ഫാൻ ബെയിസ് നോക്കാതെ സപ്പോർട്ട് ചെയ്യുന്ന വളരെ ചെറിയ ഒരു വിഭാഗം പ്രേഷകർ ഇവിടെ ഉണ്ടു. എനിക്ക് ബോധ്യമാകുന്ന ഒരു നെഗറ്റീവ് പെർഫോമന്‍സ് അവരിൽ നിന്ന് ഉണ്ടാകുന്ന വരെ ഞാൻ അവരെ സപ്പോർട്ട് ചെയ്യും. കൂട്ടത്തിൽ നിന്ന് കല്ല് എറിയാൻ എളുപ്പം ആണ്..കല്ല് എറിയപ്പെടാൻ അവർക്കു അർഹത ഉണ്ടോ എന്ന് ആലോചിക്കുന്ന ഒരു ചെറിയ വിഭാഗം പ്രേഷകർ ഉണ്ടു അവരുടെ കൂടെ... ആ ശബ്ദം കൂട്ടത്തിൽ നേർത്തത് ആണെകിലും ഞങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും.












Click it and Unblock the Notifications