Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിന് ചെക്ക് വെച്ച ബ്ലെസ്ലി, അതും അനുകൂലമാക്കിയ ദിൽഷ,തളക്കാൻ കഴിയുക ഒരാൾക്ക് മാത്രം';കുറിപ്പ്

കൊച്ചി; ബിഗ് ബോസ് ഹൗസിൽ തനിച്ച് മത്സരിക്കാൻ കഴിയാത്ത മത്സരാർത്ഥിയാണ് ദിൽഷയെന്ന ആക്ഷേപം തുടക്കം മുതൽ ശക്തമാണ്. റോബിൻ രാധാകൃഷ്ണനേയും ബ്ലസ്ലിയേയും ചുറ്റിപറ്റിയാണ് ദിൽഷയുടെ ഗെയിം എന്നാണ് ഒരു കൂട്ടരുടെ വിമർശനം. എന്നാൽ പല സാഹചര്യങ്ങളും തനിക്കനുകൂലമാക്കി മാറ്റാൻ നല്ല വൈദഗ്ത്യം ഉള്ള ആളാണ് ദിൽഷയെന്ന് പറയുകയാണ് ഒരു ആരാധാകൻ. ദിൽഷയുടെ ഗെയിം സ്ട്രാറ്റജികൾ വിവരിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ആരാധകന്റെ നിരീക്ഷണം. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

1


നേരത്തെ പല കാരണം തള്ളി കളഞ്ഞിരുന്നു ഒരു കോണ്ടെസ്റ്റന്റ് ആയിരുന്നു ദിൽഷ. പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ പല സാഹചര്യങ്ങളും തനിക്കനുകൂലമാക്കി മാറ്റാൻ നല്ല വൈദഗ്ത്യം ഉള്ള ആളാണ് ദിൽഷ എന്ന് തോനുന്നു. വന്ന ഒരാഴ്ച്ച കൊണ്ട് തന്നെ സ്ട്രോങ്ങ് കോണ്ടെസ്റ്റന്റ് ഫീലിംഗ് തന്ന റോബിനെ ദില്ഷ വരുതിയിലാക്കി ക്ഷമയും സഹനവും പരിശോധിക്കുന്ന ഒരു ഡയറക്റ്റ് കോൺഫ്രൺറ്റേഷൻ ഉള്ള എല്ലാ ചാൻസും ഇല്ലാതാക്കി. ആദ്യത്തെ ഒന്ന് രണ്ടാഴ്ച്ച പിന്നോക്കം നിന്നിരുന്ന ബ്ലെസ്ലി ആ സമയത് ജാസ്മിനോടും നിമിഷയോടും ഒക്കെ റോബിൻ-ദിൽഷ ബന്ധത്തെ കുറിച്ച് പരദൂഷണം പറഞ്ഞു നടക്കുകയായിരുന്നു.

നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ

2


പിന്നെയാണ് ബ്ലെസ്ലി ഹൗസിൽ ഉയർന്നു വരുന്നതും ദിൽഷായോട് ക്രഷ് വെളിപ്പെടുത്തുന്നതും. റോബിനെ ചെക്ക് വെക്കാൻ ബ്ലെസ്ലി പറഞ്ഞതാണെങ്കിലും ദിൽഷ അതും തനിക്കനുകൂലമാക്കി. ഇവരിലോരോരുത്തോരോടും ഉള്ള negotiation tactic ആയി മറ്റേ ആളെ യൂസ് ചെയ്തു. റോബിൻ അടുപ്പക്കുറവ് കാണിക്കുമ്പോൾ ബ്ലെസ്ലിയുടെ അടുത്ത് കൂടുതൽ സമയം സ്പെന്റ്‌ ചെയ്യും. അങ്ങനെ അങ്ങനെ. മറ്റൊരു സ്ട്രോങ്ങ് കോണ്ടെസ്റ്റന്റ് ആയ ജാസ്മിനെയും നിമിഷയുടെ എവിക്ഷന് ശേഷം കൈ പിടിയിലാക്കി.

3


റിയാസിന്റെ വരവിനു ശേഷം PR ഉം പുറത്തെ ഫാൻസിനെ കുറിച്ചും ഉള്ള ഹിന്റ്‌സ് കിട്ടിയ ശേഷം റോബിന്റെ വക്കീലായി സ്ഥാനം ഏറ്റെടുത്തു. രാജാവിനെകാൾ രാജഭക്തി ആയിരുന്നു പിന്നെ റോബിന്റെ കാര്യത്തിൽ.റോബിൻ സീക്രെട് റൂമിൽ ആയിരുന്ന സമയത്ത് മനഃപൂർവം റോബിൻ തിരിച്ചു വരവിനുള്ള ചാൻസ് ഇല്ലാതാക്കാൻ ജാസ്മിനെയും റിയാസിനെയും ഇറിറ്റേറ്റ് ചെയ്തു എന്നുള്ള തിയറിയിൽ ഞാൻ വിശ്വസിക്കുന്നില്ല. ബ്ലെസ്ലിയുടെ ഉള്ളിൽ അത് കാണാമായിരുന്നെങ്കിലും.

4


സ്വയം പ്രതികാരദാഹിയായ ഝാൻസി റാണി ആയി അവരോധിച്ച ദിൽഷയെ വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടന്റെ മുന്നിൽ ബാക്കി എല്ലാവരും ഹൗസിലെ റാണി ആയി സെലക്ട് ചെയ്തപ്പോൾ ദിൽഷക്കു സെല്ഫ് വാലിഡേഷനും ആയി. ഇന്നത്തെ മോർണിംഗ് ടാസ്കിലും മിക്കവരുടെ ഫൈനൽ ഫൈവിലും ദിൽഷ ഉണ്ടായിരുന്നു.

3


പലപ്പോഴും റോബിന് വേണ്ടി ഉള്ള പ്രതികാരത്തിന്റെ ഫസ്റ്റ് അവകാശി ആയി ഉള്ള ദിൽഷയുടെ വർത്തമാനം കേൾക്കുമ്പോൾ ബ്ലെസ്ലിയുടെ ബോഡി ലാംഗ്വേജ് അസ്വസ്ഥം ആകുന്നുണ്ട്. അത് കാരണം ഈ ആയ്ച്ച ഒരു ബ്ലെസ്ലി-ദിൽഷ ഉടക്ക് പ്രതീക്ഷിച്ചെങ്കിലും അത് സംഭവിക്കുന്നില്ല. ദിൽഷയെ ഏതെങ്കിലും തരത്തിൽ കോൺഫ്രൺട് ചെയ്യാൻ ധന്യകോ ലക്ഷ്മിക്കൊ പോലും ധൈര്യം ഇല്ല.

5


ദിൽഷയുടെ "ജസ്റ്റിസ് ഫോർ റോബിൻ" ഗ്രൂപ്പിൽ അംഗത്വം എടുത്ത് പോയതിന്റെ പേരിൽ ആ ഗ്രൂപ്പിന്റെ നായികാ നായകന്മാരായ ബ്ലെസ്ലി-ദിൽഷ ദ്വന്തത്തെ എതിർക്കാൻ പാങ്ങില്ലാത്ത വണ്ണം അവർ ചുരുങ്ങിയിരിക്കുന്നു. ഈ ആഴ്ച്ച ദിൽഷയെ അടുക്കളയിൽ തളച്ച് കളി കുറച്ച് കൂടി equalize ചെയ്യാൻ ലാലേട്ടൻ ശ്രമിച്ചെങ്കിലും ലൈവ് കണ്ടിട്ട് ദില്ഷ അടുക്കള പരിസരത്ത് അധികം കാണാറില്ല. രാജ്ഞിയെ വെറുപ്പിക്കാൻ മടിച്ച് ലക്ഷ്‌മിയും ധന്യയും കൂടി എല്ലാ പണിയും ചെയ്യുന്നതായിട്ടാണ് തോന്നുന്നത്.

7

ദിൽഷയെ തളക്കാൻ ഇനി ആകെ പറ്റുന്നത് ബ്ലെസ്ലിക്ക് മാത്രം ആണ്. അദ്ദേഹം പുറത്തുള്ള റോബിന്റെ വോട്ടിനു എന്ത് മാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നുള്ള കണക്കിനിരിക്കും ആ കാര്യം. ഇപ്പോഴുള്ള അവസ്ഥയിൽ "ജസ്റ്റിസ് ഫോർ റോബിൻ" ഗ്രൂപ്പിലെ സെക്കന്റ് ലെഫ്റ്റനന്റ് മാത്രം ആണ് ബ്ലെസ്ലി.

8


റിയാസ് ഒക്കെ നല്ല ഗൈമെർ ആണെങ്കിലും വോട്ടിന്റെ കാര്യത്തിലും വിന്നർ ആവുന്ന കാര്യത്തിലും ശോചനീയം ആവാനാണ് മലയാളി മനസ്ഥിതി വെച്ച് ചാൻസ്.
ആസനത്തിൽ ആല് കിളിച്ചാൽ അതും തണലാക്കുക എന്നൊരു പഴോഞ്ചൊല്ല്‌ ഒണ്ടു. അത് ഏറ്റവും പ്രാക്ടിക്കലി നടപ്പിലാക്കുന്നത് ദിൽഷ ആണ്. ദിൽഷക്കാര് മണി കെട്ടും ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+