• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബിന്‍ ദില്‍ഷയെ കല്യാണം കഴിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചില്ല: തെറി ഇത്രയധികം ആദ്യം: രജിത് കുമാർ

Google Oneindia Malayalam News

ബിഗ് ബോസ് മലയാളത്തിന്റെ കഴിഞ്ഞ നാല് സീസണുകള്‍ എടുത്ത് നോക്കിയാല്‍ ഇംഗ്ലീഷില്‍ ഇതുപോലെ പച്ചത്തെറി വിളിച്ച സീസണ്‍ നാലാം സീസണ്‍ പോലെ വേറെ ഒന്ന് ഉണ്ടാവില്ലെന്ന് രജിത് കുമാർ. ഇംഗ്ലീഷില്‍ തെറി വിളിച്ചാല്‍ ആർക്കും മനസ്സിലാവില്ലെന്നായിരുന്നു കുറേ മത്സരാർത്ഥികളുടെ ധാരണ. കുറച്ച് പാവം മലയാളികള്‍ക്ക് മനസ്സിലായില്ലെന്ന് വരാം, പക്ഷെ മറ്റുള്ളവർക്ക് കാര്യം മനസ്സിലായി.

Recommended Video

cmsvideo
  ദിൽഷയ്ക്ക് ഒരു പ്രണയവും ഇല്ല, റോബിൻ മനസിലാക്കണമായിരുന്നു | *BiggBoss

  ഒരു പാട് തവണ മ്യൂട്ട് ചെയ്യേണ്ടി വന്നു. എല്ലാം ഇങ്ങനെ മ്യൂട്ട് ചെയ്ത് കാണിക്കാന്‍ പറ്റുമോയെന്ന് ഒരു ദിവസം ദേഷ്യപ്പെട്ടുകൊണ്ട് തന്നെ ലാലേട്ടന്‍ ചോദിക്കുന്ന സാഹചര്യവും ഉണ്ടായെന്നും അദ്ദേഹം പറയുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു രജിത് കുമാർ. കേരളീയം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്.

  ദിലീപ് കേസ്: അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു, പക്ഷപാതപരമായി പെരുമാറുന്നു: ഹർജി വീണ്ടും കോടതിയില്‍ദിലീപ് കേസ്: അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു, പക്ഷപാതപരമായി പെരുമാറുന്നു: ഹർജി വീണ്ടും കോടതിയില്‍

  കഴിഞ്ഞ ഒരു സീസണിലും ഇത്രത്തോളം തെറി വാക്കുകളോ

  കഴിഞ്ഞ ഒരു സീസണിലും ഇത്രത്തോളം തെറി വാക്കുകളോ മോശപ്പെട്ട പ്രവർത്തികളോ ഉണ്ടായിട്ടില്ല. സീസണ്‍ 2 എന്ന് പറയുന്നത് ക്ലാസിക് സീസണായിരുന്നു. ലോകജനങ്ങളുടെ ഇടയില്‍ ഇത്രത്തോളം ചർച്ചയായ സീസണ്‍ വേറെ ഏതാണ് ഉള്ളത്. പ്രേക്ഷകർ ടിവിയും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞ് പൊട്ടിച്ച സീസണ്‍ രണ്ടാമത്തേത് അല്ലാതെ വേറെ ഏത് ഉണ്ടെന്നും അദ്ദേഹം ചോദിക്കുന്നു.

  തല്ലുമാല പോലെ കളർഫുള്‍ കോമ്പിനേഷനുകള്‍: കല്യാണി പ്രിയദർശന്റെ വൈറല്‍ ചിത്രങ്ങള്‍

  ഒരിക്കലും റോബിന്‍ ദില്‍ഷയെ കല്യാണം കഴിക്കണമെന്ന്

  ഒരിക്കലും റോബിന്‍ ദില്‍ഷയെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അതെല്ലാം ഒരു ഫ്രാബിക്കേറ്റഡ് സാധനമാണെന്ന് എല്ലാ മലയാളികള്‍ക്കും മനസ്സിലാവില്ലേ. റോബിന് അത് മനസ്സിലായോ എന്ന് എനിക്ക് അറിയില്ല. എന്റെ പുറകെ ദയ ഉണ്ടായിരുന്നല്ലോ. ഒരുപാട് പേർ കരുതി ഞാന്‍ അതിന്റെ പുറകെ പോവുമെന്ന്. പക്ഷെ ഞാന്‍ അടുപ്പിക്കാതെ ഒരു മുഴും മുന്നേ ഓടിപ്പോവുകയായിരുന്നു.

  സീസണ്‍ 2 വില്‍ സുജോയും ലവ് ട്രാക്കിന്റെ ഒരു സാധനം

  സീസണ്‍ 2 വില്‍ സുജോയും ലവ് ട്രാക്കിന്റെ ഒരു സാധനം കൊണ്ടുവന്നപ്പോള്‍ ഞാന്‍ കയ്യോടെ പൊളിച്ചിരുന്നു. കാണുന്ന ജനങ്ങളെ പറ്റിക്കരുത്. എല്ലാ തട്ടിപ്പാണെന്നല്ല, ഇതിനകത്ത് ഒരു ട്രൂ ലവ് ഉണ്ട്. അതാണ് പേളിയുടെ കാര്യത്തില്‍ സംഭവിച്ചത്. സീസണ്‍ വണ്ണിലായിരുന്നു അത്. പേളിയുടേയും ശ്രീനിയുടെ പ്രേമം സിന്‍സിയറായിരുന്നുവെന്നും രജിത് കുമാർ വ്യക്തമാക്കുന്നു.

  ഒരാളുടെ ഉള്ളില്‍ നിന്ന് വരുന്ന സ്നേഹവും ജനങ്ങളുടെ

  ഒരാളുടെ ഉള്ളില്‍ നിന്ന് വരുന്ന സ്നേഹവും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ടു വാങ്ങിക്കാനുണ്ടാക്കുന്ന ഫ്രാബിക്കേറ്റഡ് പ്രണയവും കണ്ടാല്‍ നമുക്ക് മനസ്സിലാവും. സാക്ഷരകേരളം അല്ലേ ഇത്. മണ്ടന്‍മാരുടെ കേരളം അല്ലാലോ. കുറേപ്പേരെയൊക്കെ മണ്ടന്‍മാരാക്കി മാറ്റാന്‍ സാധിക്കും. എന്നാല്‍ എല്ലാവരേയും അങ്ങനെയാക്കാന്‍ സാധിക്കില്ല. ഒന്നില്ലെങ്കിലും നമ്മള്‍ ഇതെല്ലാം അനുഭവിച്ച് വരുന്ന ഒരു മത്സരാർത്ഥിയല്ലേ.

  എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരു മത്സരാത്ഥിയാണ്

  എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരു മത്സരാത്ഥിയാണ് ദില്‍ഷ. എന്ത് നല്ല കൊച്ചാണ്. മികച്ച നർത്തകയിണ്. സൈക്കോളജി പഠിച്ച ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം എന്ന് പറയുന്നത്, അയാളുടെ യാഥാർത്ഥ പ്രണയം എന്ന് പറയുന്നത് അവരുടെ ഡാന്‍സിനോടാണ്. ഇല്ലാത്ത ഒരോ കാര്യങ്ങള്‍ പറഞ്ഞ് കരിവാറിയെറിയുന്ന നിങ്ങള്‍ യഥാർത്ഥത്തില്‍ അവരുടെ കരിയറിനേയാണ് ഇല്ലാതാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

  ഏതെങ്കിലും ഒരാളെ പ്രണിയിക്കാന്‍ അവള്‍ക്ക് ഈ ബിഗ് ബോസ്

  നല്ല പക്വതയുള്ള ഒരു വ്യക്തിയാണ് അവർ. ഏതെങ്കിലും ഒരാളെ പ്രണിയിക്കാന്‍ അവള്‍ക്ക് ഈ ബിഗ് ബോസ് ഷോയിലേക്ക് കയറിവരേണ്ടതുണ്ടോ. അവർക്ക് ഒരു പ്രണയവും ഇല്ല. റോബിനോട് നല്ല ഫ്രണ്ടാണെന്നും ബ്ലെസ്സീയോട് സഹോദരനാണെന്നും എത്ര തവണ അവർ പറഞ്ഞു. അവർക്ക് കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും രജിത് കുമാർ കൂട്ടിച്ചേർക്കുന്നു.

  English summary
  Bigg Boss Malayalam Season 4: Rajith Kumar Says He Never Wanted To Marry Robin Dilsha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X