Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റ് പറ്റിയാല്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്ന് റോബിന്‍; കുറ്റപ്പെടുത്തലില്‍ തളരരുത്

പഠിച്ച സ്കുളിലേക്ക് അതിഥിയായി എത്തി ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. പല വേദികളില്‍ പോയി സംസാരിച്ചിട്ടുണ്ടെങ്കിലും മനസ്സുകൊണ്ട് ഏറ്റവും സന്തോഷവും അഭിമാനവും തോന്നുന്ന ഒരു വേദിയാണ് ഇത്. എന്റെ മനസ്സില്‍ ആദ്യത്തെ ലക്ഷ്യം ഞാന്‍ ഇവിടെ നിന്നാണ് ഞാന്‍ മനസ്സിലുറപ്പിച്ചത്.

ഇവിടെ നിന്ന് വിഷമത്തോടെ ഇറങ്ങുമ്പോഴായിരുന്നു ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് മനസ്സിലുറപ്പിച്ചത്. അതേ സ്കൂളിലേക്ക് അതീവ സന്തോഷത്തോടെ ഞാന്‍ എത്തിയിരിക്കുന്നു. അതിനായി എന്റെ കൂടെ നിന്ന എല്ലാവരേയും ഞാന്‍ ഒർക്കുന്നുവെന്നും വർക്കല എംജിഎം സ്കൂളില്‍ അതിഥിയായി എത്തിയ റോബിന്‍ വ്യക്തമാക്കുന്നു.

ജീവിതത്തില്‍ നമുക്ക് വിജയിക്കണമെന്നുണ്ടെങ്കില്‍ ഒറ്റക്കാര്യം മാത്രം

ജീവിതത്തില്‍ നമുക്ക് വിജയിക്കണമെന്നുണ്ടെങ്കില്‍ ഒറ്റക്കാര്യം മാത്രം വിചാരിച്ചാല്‍ മതി. ഒരോ ദിവസവും ഒരോ തുടക്കമാണ്. ജീവിതത്തിലെ പല പ്രതിസന്ധികളും നമ്മെ തകർക്കാന്‍ ശ്രമിക്കും. പലരും ആത്മാർത്ഥമായി നമ്മളെ സ്നേഹിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യും. മറ്റ് ചിലർ നമ്മളെ കുറ്റപ്പെടുത്തും. അതൊന്ന് കേട്ട് നമ്മള്‍ തളരാന്‍ പാടില്ലെന്നും റോബിന്‍ പറയുന്നു.

ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

ജീവിതം ഒരു ക്രൂരനായി നമ്മുടെ മുഖത്തേക്ക്

ജീവിതം ഒരു ക്രൂരനായി നമ്മുടെ മുഖത്തേക്ക് ആഞ്ഞടിക്കുമ്പോഴും എല്ലാ പ്രതിസന്ധികളേയും വാശിയോടെ നേരിട്ട് അതിനെ തരണം ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം, ശ്രമിച്ചുകൊണ്ടേയിരിക്കണം. നമ്മള്‍ ജീവിതത്തില്‍ എന്തൊക്കെ പഠിച്ചാലും എത്ര മാർക്ക് വാങ്ങിയാല്‍ ഏറ്റവും വലിയ ലക്ഷ്യം എന്ന് പറയുന്നത് നല്ലൊരു മനുഷ്യനാവുക എന്നുള്ളതായിരിക്കണം.

 മനുഷ്യരല്ലെ അറിയാതെയെങ്കിലും ആരെങ്കിയിലുമൊക്കെ

ആരേയും നമ്മള്‍ വിഷമിപ്പിക്കാന്‍ പാടില്ല. മനുഷ്യരല്ലെ അറിയാതെയെങ്കിലും ആരെങ്കിയിലുമൊക്കെ വിഷമിപ്പിച്ചെന്നു വരാം. എന്നാല്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റ് പറ്റിയാല്‍ ഒരിക്കലും അതിനെ ന്യായീകരിക്കാന്‍ നില്‍ക്കരുത്. ആ തെറ്റ് മനസ്സിലാക്കി അത് ആവർത്തിക്കാതിരുന്നാല്‍ മാത്രം മതി. എല്ലാവരേയും സ്നേഹിക്കുക. ഈ ലോകത്ത് നമ്മള്‍ എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ലല്ലോയെന്നും റോബിന്‍ അഭിപ്രായപ്പെടുന്നു.

ജീവീച്ചിരിക്കുന്നിടത്തോളം കാലം എല്ലാവരേയും സന്തോഷപ്പെടുത്തി

ജീവീച്ചിരിക്കുന്നിടത്തോളം കാലം എല്ലാവരേയും സന്തോഷപ്പെടുത്തി എല്ലാവർക്കും പോസിറ്റീവ് എനർജി കൊടുത്ത് ജീവിക്കാന്‍ സാധിച്ചാല്‍ നമ്മള്‍ ഈ ലോകത്ത് നിന്ന് പോവുമ്പോഴും അവർ നമ്മളെക്കുറിച്ച് ആലോചിക്കും. എപിജെ അബ്ദുള്‍ കലാമിനെ ഇപ്പോഴും നമ്മള്‍ ഓർക്കുന്നുണ്ടെങ്കില്‍ അദ്ദേഹം നല്ലൊരു മനുഷ്യനായത് കൊണ്ടാണ്.

നിങ്ങള്‍ ഒരോരുത്തരും ഇവിടെ നിന്ന് പഠിച്ചിറങ്ങി

നിങ്ങള്‍ ഒരോരുത്തരും ഇവിടെ നിന്ന് പഠിച്ചിറങ്ങി കഴിഞ്ഞതിന് ശേഷം ഒരിക്കല്‍ ഇവിടെ ഈ മൈക്കിന്റെ മുമ്പില്‍ വന്ന് നില്‍ക്കണം. ഒട്ടും പഠിക്കാത്ത, പരീക്ഷകള്‍ക്ക് തോല്‍ക്കുന്ന, ബാക്ക് ബെഞ്ചറായ ഒരു കുട്ടിക്ക് ഇവിടെ വന്ന് നിന്ന് അഭിമാനത്തോടെ സംസാരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഓരോരുത്തർക്കും അത് സാധ്യമാവുമെന്നും റോബിന്‍ വിദ്യാർത്ഥികളോടായി പറയുന്നു.

55 ശതമാനം മാർക്കുമായാണ് പത്താംക്ലാസ് കഴിഞ്ഞ്

55 ശതമാനം മാർക്കുമായാണ് പത്താംക്ലാസ് കഴിഞ്ഞ് പോവുന്നത്. അന്ന് കണ്ണുനീരോടെയാണ് ഇവിടെ നിന്ന് പോയതെങ്കിലും എന്നെങ്കിലും ഈ സ്കൂളിലേക്ക് മടങ്ങി എത്തുന്നുണ്ടെങ്കില്‍ അത് ഒരു ഗസ്റ്റ് ആയിട്ടായിരിക്കുമെന്ന് ഒരു പ്രതിജ്ഞ എടുത്തിരുന്നു. അത് എന്റെ ഒരു വലിയ ആഗ്രമായിരുന്നു. അത് ഇന്ന് ഇവിടെ സാധ്യമായിരിക്കുന്നു. അതിലേക്ക് എത്താന്‍ വേണ്ടി 16 വർഷം ഞാന്‍ കഷ്ടപ്പെട്ടുവെന്നും റോബിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+