Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍ഷയെ ആരും ഒന്നും പറയരുതെന്ന് വ്യക്തമാക്കി റോബിന്‍: ആ ബന്ധത്തില്‍ സംഭവിച്ചത് ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ചർച്ചാ വിഷയമായ രണ്ട് പേരുകളായിരുന്നു ദില്‍ഷ പ്രസന്നന്റേതും റോബിന്‍ രാധാകൃഷ്ണന്റേയും. റോബിന്‍ ദില്‍ഷയോട് തന്റെ പ്രണയം ഷോയ്ക്ക് അകത്ത് വെച്ച് തന്നെ തുറന്ന് പറഞ്ഞെങ്കിലും ഒരു സുഹൃത്തായി മാത്രമേ കാണാന്‍ കഴിയു എന്നുള്ള രീതിയിലായിരുന്നു ദില്‍ഷയുടെ മറുപടി. എന്നാല്‍ ഒരു ഘട്ടത്തില്‍ ഇരുവരും വിവാഹത്തിലേക്ക് എന്ന രീതിയില്‍ വരേയുള്ള പ്രചരണം ഉണ്ടായി. ഇരുവീട്ടുകാർക്കിടയിലും ഇത് സംബന്ധിച്ച ചർച്ചകള്‍ നടന്നുവെന്ന വാർത്തകളും പുറത്ത് വന്നു.

എന്നാല്‍ പിന്നീട് ദില്‍ഷ തന്റെ നിലപാട് വ്യക്തമാകി ഇപ്പോഴൊരു വിവാഹത്തിന് തയ്യാറല്ലെന്ന തുറന്ന് പറയുകയായിരുന്നു. ഇതോടെ ദില്‍ഷയ്ക്ക് നേരെ വലിയ വിമർശനവുമായി റോബിന് ആരാധകരും രംഗത്ത് എത്തി. തന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി ഉറപ്പിച്ചെന്ന് റോബിന്‍ പറഞ്ഞതിന് ശേഷവും ദില്‍ഷയ്ക്കെതിരായ അക്രമണത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ് റോബിന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു റോബിന്‍ രാധാകൃഷ്ണന്റെ

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു റോബിന്‍ രാധാകൃഷ്ണന്റെ പ്രതികരണം. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും പരമാവധി എല്ലാവരിലും എത്തിക്കണം എന്നും പറഞ്ഞുകൊണ്ടാണ് റോബിന്‍ രാധാകൃഷ്ണന്‍ വിഷയത്തിലേക്ക് കടക്കുന്നത്. ദില്‍ഷ പ്രസന്നനും ഞാനും തമ്മില്‍ ബിഗ് ബോസ് ഷോയ്ക്ക് അകത്ത് നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും ഇപ്പോഴത് ഇല്ലെന്നാണ് താരം വ്യക്താമാക്കുന്നത്.

അമൃതയെ ചേർത്ത് നിർത്തി ചുംമ്പിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍

'ദില്‍ഷയും ഞാനും തമ്മില്‍ ബിഗ് ബോസിന് അകത്ത് നല്ല

'ദില്‍ഷയും ഞാനും തമ്മില്‍ ബിഗ് ബോസിന് അകത്ത് നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങി, ഇപ്പോള്‍ ഫ്രണ്ട്ഷിപ്പോ മറ്റ് കാര്യങ്ങളോ ഒന്നും മെയ്ന്റൈന്‍ ചെയുന്നില്ല. ഹെല്‍ത്തിയായി തന്നെ അത് ക്ലോസ് ചെയ്തു. പക്ഷെ ഇപ്പോഴും അതിന്റെ പേരില്‍ ചില പ്രശ്നങ്ങളും മറ്റ് കാര്യങ്ങളും നടക്കുന്നുണ്ട്. അതൊന്നും ഇനി വേണ്ട എന്നുള്ളത് എന്റെ ഒരു അപേക്ഷയാണ്'- റോബിന്‍ പറയുന്നു.

ദില്‍ഷ അവരുടെ ജീവിതവുമായി മുന്നോട്ട് പോവുന്നുണ്ട്.

ദില്‍ഷ അവരുടെ ജീവിതവുമായി മുന്നോട്ട് പോവുന്നുണ്ട്. ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. അതുകൊണ്ട് സോഷ്യല്‍ മീഡിയ ഫൈറ്റ് ഒന്നും വേണ്ടതില്ല എന്നുള്ളതാണ് എന്റെ ഒരു അപേക്ഷ. ഞാന്‍ സുരജുമായി ഈ വിഷയം സംസാരിച്ച് പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ റോബിന്‍ വ്യക്തമാക്കുന്നു.

ദൈവത്തെ ഒർത്ത് ആരും ദില്‍ഷയേയോ അവരുടെ

ദൈവത്തെ ഒർത്ത് ആരും ദില്‍ഷയേയോ അവരുടെ കുടുംബത്തെയോ സൂരജിനെയോ പറ്റി ആരും നെഗറ്റിവീറ്റിയോ ഒന്നും പറയേണ്ടതില്ല. നമുക്ക് ഈ പ്രശ്നം ഇതോട് കൂടി ഇവിടെ അവസാനിപ്പിക്കണം. ഇക്കാര്യം പരമാവധി എല്ലാവരിലും എത്തിക്കുക. എല്ലാവരും സന്തോഷത്തോടെ ഇരിക്കുക. ഒറ്റ ജീവിതമേയുള്ളു. നമ്മള്‍ ഈ അനാവശ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനേക്കാള്‍ നല്ലത് സന്തോഷത്തോടെ ജീവിക്കുക എന്നുള്ളതാണെന്നും താരം കൂട്ടിച്ചേർക്കുന്നു.

അതേസമയം തന്റെ വിവാഹം ഫെബ്രുവരിയില്‍

അതേസമയം തന്റെ വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി റോബിന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് റോബിന്റെ വെളിപ്പെടുത്തൽ. തന്റെ ഭാവി വധു ആരാണെന്നും താരം ആരാധകർക്ക് മുന്നില്‍ തുറന്ന് പറയുകയും ചെയ്തു. ആരാധകർ ഏറെക്കുറെ പ്രതീക്ഷിച്ച പേര് തന്നെയായിരുന്നു അത്.

പലരും പറയുന്നുണ്ടായിരുന്നു എൻ്റെ എൻ​ഗേജ്മെൻ്റ്

'പലരും പറയുന്നുണ്ടായിരുന്നു എൻ്റെ എൻ​ഗേജ്മെൻ്റ് കഴിഞ്ഞുവെന്ന് പറയുന്നുണ്ട്, എന്നാൽ ഇതുവരെ എഎൻ​ഗേജ്മെൻ്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ ? ആരതി പൊടി'- റോബിന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എനിക്കെതിരെ തെറ്റായ വാർത്തകൾ ഉണ്ടാക്കി സമയം കളയാതെ പോയി നാലക്ഷരം പഠിച്ച് ജീവിതത്തിൽ ഒരു നിലയിൽ എത്തിപ്പെടാൻ ശ്രമിക്കുവെന്നും വിമർശകരോടായി റോബിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+