'റോബിന് അവിടെ തെറ്റി..ഇത് ബിഗ് ബോസ് ആണ്..കളിപ്പിച്ചേ ശീലമുള്ളൂ'; വൈറൽ കുറിപ്പ്
കൊച്ചി; കഴിഞ്ഞ ആഴ്ചയിൽ ആരും ബിഗ് ബോസിൽ നിന്നും പുറത്ത് പോയിരുന്നില്ല. പകരം ആ നോമിനേഷനുകൾ ഈ ആഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ ബിഗ് ബോസിന്റെ ഈ നീക്കം പൊളിച്ചത് ഡോ റോബിന്റെ തന്ത്രങ്ങളാണെന്ന് പറയുകയാണ് ഒരു ആരാധകൻ. എങ്ങനെയെന്നല്ലേ? വിശദമായ കുറിപ്പ് വായിക്കാം

'ഇന്നലെ നോ എവിക്ഷൻ ആക്കുകയും നിലവിലുള്ള നോമിനേഷൻ ഒരാഴ്ച നീട്ടുകയും ചെയ്ത ശേഷം ഇന്ന് രാവിലെ ലൈവിൽ നടന്ന ഒരു സംഭവം ആണ്. രാവിലെ എല്ലാവരും ഫ്രഷ് ആവുകയും ഒരുങ്ങുകയും ചെയ്യുന്ന സമയം. നിമിഷയും അപർണയും ദിൽഷയും അവിടെ ഉണ്ട്. 8 മാസം പണിയെടുത്ത ആളും അവിടെ ചുറ്റി പറ്റി നിൽപ്പുണ്ട്. പെട്ടെന്ന് നിമിഷയെ വിളിച്ചിട്ട് അയാൾ പറയുകയാണ്, നിമിഷാ ഒരാഴ്ച കൂടി നമ്മൾ ഒരുമിച്ച് എന്ന്. കണ്ണാടി നോക്കുകയായിരുന്ന നിമിഷക്ക് അയാളുടെ ഗൂഡ ഉദ്ദേശ്യം മനസ്സിലായി അത് കൊണ്ട് തന്നെ നിമിഷ അത് കേട്ടതായി ഭാവിച്ചതുമില്ല, മറുപടി പറഞ്ഞതുമില്ല. ഉടനെ ദിൽഷ അയാളോട് ചോദിക്കുന്നു അത്കൊണ്ടു എന്ന്. ഉടനെ അയാൾ പറയുന്നു നല്ലതല്ലേ എന്ന്. ഉടനെ ദിൽഷ പറയുന്നു അവൾക്ക് അത്ര നല്ലതല്ല എങ്കിലോ എന്ന്. ഉടനെ അയാൾ നിമിഷയെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. നിമിഷ ഇതൊന്നും ശ്രദ്ധിക്കാതെ നടന്ന് പോവുകയും ചെയ്യുന്നു.
ഇത് കാണുന്ന ഓരോ പ്രേക്ഷകനും ചോദിക്കുന്നുണ്ട് ഇയാൾക്ക് ഇത് എന്തിന്റെ കേടാണ് എന്ന്. അയാൾ സെറ്റ് ചെയ്തു വച്ചിട്ടുള്ള പി ആർ ടീമുകൾക്ക് ഓരോ ആഴ്ചയും അയാൾ ഇങ്ങനെ സൂചനകൾ നൽകുന്നുന്നുണ്ട്. നവീനോടും ഡെയ്സിയോടും കഴിഞ്ഞ ആഴ്ച നിമിഷയോടും ഒക്കെ അയാൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അത് ബിഗ് ബോസിനും മനസിലായിട്ടുണ്ട്. എന്തായാലും ഈ ആഴ്ച്ച നോ എവിക്ഷൻ ആയതോടെ അയാളുടെ കണക്ക് കൂട്ടലുകൾ തെറ്റി. നിലവിലെ നോമിനേഷൻ ഒരാഴ്ച കൂടി നീട്ടിയപ്പോൾ അയാൾ വീണ്ടും നിമിഷയെ target ചെയ്യുകയാണ്, അയാളുടെ പി ആർ ടീമുകൾക്ക് നിർദേശം നൽകുകയാണ്.
'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ
പക്ഷേ അവിടെയും അയാൾക്ക് തെറ്റി. ഇത് ബിഗ് ബോസ് ആണ്, കളിപ്പിച്ചേ ശീലമുള്ളു,. എന്തായാലും പുതുതായി ഹൗസിൽ വന്ന അഥിതികൾ നോമിനേഷൻ ലിസ്റ്റിൽ നിന്ന് നിമിഷയെ രക്ഷിച്ചിട്ടുണ്ട്. ഇനിയിപ്പോൾ അയാൾ പി ആർ ടീമുകൾക്ക് പുതിയ സൂചനകളുമായി വരും. പക്ഷേ അയാൾ മറന്ന് പോകുന്ന ഒന്നുണ്ട് ഇത് ബിഗ് ബോസ് ആണെന്ന യാഥാർഥ്യം. കാരണം കളികളും വെല്ലുവിളികളും ബിഗ് ബോസിനോട് വേണ്ട കാരണം ബിഗ്‌ബോസ് കളിക്കാറില്ല, കളിപ്പിച്ചേ ശീലമുള്ളു ജാഗ്രതൈ'












Click it and Unblock the Notifications