Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിൽഷയ്‌ക്ക് റോബിനെയല്ല, മറിച്ചു റോബിനാണ് സ്ക്രീൻ സ്പേസ് കിട്ടാൻ ദിൽഷയെ ആവശ്യം-വൈറല്‍ കുറിപ്പ്

മത്സരാർത്ഥികള്‍ക്ക് എത്രത്തോളം സ്ക്രീന്‍ സ്പെയ്സ് കിട്ടുന്നു എന്നുള്ളത് ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോയില്‍ നിർണ്ണായകമാണ്. പ്രേക്ഷകർക്ക് മുന്നില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കാനായി മത്സരാർത്ഥികള്‍ പലരും പല തന്ത്രങ്ങളും പുറത്തെടുക്കാറുണ്ട്. പലപ്പോഴും ഇത്തരം തന്ത്രങ്ങള്‍ ചീറ്റിപ്പോവാറുണ്ടെങ്കിലും ചിലപ്പോഴെക്കെ ഇത് മികച്ച രീതിയില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ഉം ഇതില്‍ നിന്നും തീരെ വ്യത്യസ്തമല്ല.

സ്ക്രീന്‍ സ്പെയ്സിന്റെ പേരില്‍ ഇത്തവണ ഏറെ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് റോബിന്‍. അതുപോലെ തന്നെ ദില്‍ഷ സ്ക്രീന്‍ സ്പെയിസ് കിട്ടാന്‍ വേണ്ടി റോബിനെ ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണവും ശക്തമാണ്. എന്നാല്‍ ദിൽഷയ്‌ക്ക് സ്ക്രീൻ സ്പേസ് കിട്ടാൻ റോബിനെ ആവശ്യമില്ല. മറിച്ചു റോബിനാണ് സ്ക്രീൻ സ്പേസ് കിട്ടാൻ ദിൽഷയെ ആവശ്യമാണെന്നാണ് ഒരു ആരാധകന്‍ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ കുറിക്കുന്നത്. വൈറലായി മാറിയ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ദിൽഷയ്‌ക്ക് സ്ക്രീൻ സ്പേസ് കിട്ടാൻ റോബിനെ ആവശ്യമില്ല

ഒരു കാര്യം ഈ ആഴ്ചയോടെ മനസ്സിലായി. ദിൽഷയ്‌ക്ക് സ്ക്രീൻ സ്പേസ് കിട്ടാൻ റോബിനെ ആവശ്യമില്ല. മറിച്ചു റോബിനാണ് സ്ക്രീൻ സ്പേസ് കിട്ടാൻ ദിൽഷയെ ആവശ്യം! ദിൽഷ കൂടുതൽ സമയം അപർണ - ജാസ്മിന്റെ കൂടെ ചെലവിട്ടത് കൊണ്ടും ആരും അധികം അടുപ്പിക്കാത്തത് കൊണ്ടും ബിഗ് ബോസിനെ പേടിച്ചു വായ തുറക്കാത്തത് കൊണ്ടും ഈ ആഴ്ച ഒരു അശ്വിൻ 2.0 ആയിരുന്നു റോബിൻ.ഒരു പക്ഷേ ഉപയോഗം ഇല്ലാത്തത് കൊണ്ട് ഈ ആഴ്ച ഏറ്റവും കൂടുതൽ ബാറ്ററി ലൈഫ് കിട്ടിയ മൈക്ക് റോബിന്റെ ആയിരിക്കും.

ഇതാണ് ശരിക്കും 'ജില്‍ ജില്‍' മഞ്ജു ചേച്ചി: പുത്തന്‍ ലുക്കില്‍ വൈറലായി മഞ്ജു വാര്യർ

അതിന്റെ കാരണം മോട്ടിവേഷൻ ടോക്കും

അതിന്റെ കാരണം മോട്ടിവേഷൻ ടോക്കും ഗെയിമിനെ കുറിച്ചും സംസാരിക്കുവാനുമല്ലാതെ റോബിന് വീട്ടിലെ മറ്റു അംഗങ്ങളുമായി സംസാരിക്കാൻ വിഷയങ്ങൾ ഒന്നുമില്ല.പാട്ട്, ഡാൻസ്, കോമഡി ഒന്നും പെർഫോം ചെയ്യാത്തത് കൊണ്ട് റോൺസണെ പോലെയോ ബ്ലെസ്ലിയെ പോലെയോ സ്ക്രീൻ സ്പേസ് കിട്ടില്ല.

ഒറ്റപ്പെട്ടു വളർന്നത് കൊണ്ടും സുഹൃത്തുക്കൾ ഇല്ലാത്തത് കൊണ്ടുമായിരിക്കും

ഒറ്റപ്പെട്ടു വളർന്നത് കൊണ്ടും സുഹൃത്തുക്കൾ ഇല്ലാത്തത് കൊണ്ടുമായിരിക്കും, റോബിന് ഒരു ഗ്രൂപ്പിന്റെ കൂടെ പോയിരുന്നു സാധാരണ ആൾക്കാരെ പോലെ കൊച്ചു വർത്തമാനം പറയുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.ഇന്നലെ തന്നെ റോബിൻ സംസാരിക്കാൻ ഉള്ള ഉദ്ദേശത്തിൽ ആദ്യമായി സ്ത്രീകളുടെ ഗ്രൂപ്പിൽ പോയി ഇരുന്നെങ്കിലും പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതിനാൽ മിണ്ടാതെ കുറച്ചു നേരം അവിടെ ഇരുന്ന ശേഷം എഴുന്നേറ്റു പോകുകയാണ് ചെയ്തത്.എല്ലാവരുടെയും കൂടെ ഇരിക്കുന്നതിനെക്കാൾ അപർണയോ ദിൽഷയോ പോലുള്ള ഒന്നോ രണ്ടോ ആൾക്കാരുടെ കൂടെ മാറിയിരുന്നു രഹസ്യമായി സംസാരിക്കുന്നതാണ് റോബിന് കംഫോർട്ടബിൾ.

എന്നാൽ ദിൽഷ വീട്ടിലുള്ള എല്ലാവരോടും ഒരു പോലെ

എന്നാൽ ദിൽഷ വീട്ടിലുള്ള എല്ലാവരോടും ഒരു പോലെ ഇന്ററാക്ട് ചെയ്യുന്ന ഒരാളാണ്. അത് കൊണ്ട് ഏത് ഗ്രൂപ്പിൽ പോയിരുന്നാലും ദിൽഷ കംഫോർട്ടബിൾ ആണ്.കൂടാതെ പാട്ട്, ഡാൻസ് ഒക്കെ അറിയാവുന്നത് കൊണ്ടും നല്ല പോസിറ്റീവ് ആറ്റിട്യൂഡ് ആയത് കൊണ്ടും മറ്റുള്ളവർക്ക് ദിൽഷയുടെ കമ്പനി വളരെ ഇഷ്ടമാണ്.അത് കൊണ്ട് ദിൽഷ മറ്റു ഗ്രൂപ്പിന്റെ കൂടെ ഇടപഴകുമ്പോൾ എല്ലാം സ്ക്രീൻ സ്പേസ് അവൾക്ക് കിട്ടുന്നുണ്ട്.

ഇപ്പോൾ ഡോക്ടറിൽ നിന്ന് അകന്നു എന്ന പേരിൽ ദിൽഷയെ

ഇപ്പോൾ ഡോക്ടറിൽ നിന്ന് അകന്നു എന്ന പേരിൽ ദിൽഷയെ ഡിഗ്രേഡ് ചെയ്യുന്ന ഡോക്ടർ ഫാൻസിനോട് ഒരു ചോദ്യം. എല്ലാവരും അകറ്റി നിർത്തിയിട്ടും ഒരു നല്ല സുഹൃത്തായി കൂടെ നിന്ന് സപ്പോർട്ട് ചെയ്ത ദിൽഷയ്ക്ക് റോബിൻ തിരിച്ചു എന്താണ് നൽകിയത്? ബ്ലെസ്ലിയുടെ കാര്യം നിരന്തരം എടുത്തിട്ട് പ്രശ്നം ഉണ്ടാക്കുക, ബ്ലെസ്ലിയെ കുറിച്ച് മറ്റുള്ളവർ മുഖേന തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുക, ദിൽഷയെ കൺട്രോൾ ചെയ്യാൻ ശ്രമിക്കുക, അതിനു സാധിക്കാതെ വരുമ്പോൾ വളരെ അഗ്രസീവായി പെരുമാറി പ്രശ്നം ഉണ്ടാക്കി അകലുക. എന്നിട്ട് വീണ്ടും അങ്ങോട്ട് പോയി കമ്പനി ആയ ശേഷം ഈ പ്രവർത്തികളെല്ലാം വീണ്ടും ആവർത്തിക്കുക.

 ആരോടും മിണ്ടാതെ മാറി ഇരിക്കുക.

ദിൽഷ എന്ന സുഹൃത്ത് ഇല്ലായിരുന്നുവെങ്കിൽ ബിഗ് ബോസ് ഹൗസിൽ റോബിന്റെ ജീവിതം ഇങ്ങനെ ആയേനെ.

1. രാവിലെ എഴുന്നേൽക്കുക.

2. എന്തെങ്കിലും പട്ടി ഷോ ഇറക്കി പ്രശ്നം ഉണ്ടാക്കുക.

3. ആരോടും മിണ്ടാതെ മാറി ഇരിക്കുക.

4. പോയിക്കിടന്നു ഉറങ്ങുക.

5.റിപ്പീറ്റ്

വിനയ് മാധവ് വന്നു കയറിയപ്പോൾ പറഞ്ഞത് പോലെ തള്ളയ്ക്ക് വിളിയും, തല്ല് കൂടലും മാത്രമല്ല ബിഗ് ബോസ്.വ്യത്യസ്തരായ വ്യത്യസ്ത സ്വഭാവമുള്ള ആൾക്കാർ ഒത്തൊരുമയോടെ ഒരു കമ്മ്യൂണിറ്റിയായി ജീവിച്ചു പ്രതിസന്ധികൾ തരണം ചെയ്യുക എന്നത് കൂടിയാണ്.ദിൽഷ ഇപ്പോൾ റോബിനിൽ നിന്ന് അകന്നെങ്കിൽ അത് റോബിന്റെ കയ്യിലിരുപ്പ് കൊണ്ട് തന്നെയാണ്. രായാവിനും പാൻസിനും അത് മാസ് ആയിരിക്കും. ബാക്കിയുള്ളവർക്ക് വെറും ദുരന്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+